ഇതറിയാതെ വണ്ടി വാങ്ങാൻ പോവരുതേ, പുതുവർഷത്തിൽ പോക്കറ്റ് കീറുന്ന തീരുമാനവുമായി സ്കോഡ

വാഹന നിർമാതാക്കളെ സംബന്ധിച്ച് പുതുവർഷം ആരംഭിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. മറ്റൊന്നുമല്ല, മോഡൽ നിരയിലെ എല്ലാ കാറുകൾക്കും വില വർധനവ് നടപ്പിലാക്കുന്ന മാസമാണ് എപ്പോഴും ജനുവരി. നിർമാണ ചെലവിലെ വർധനവും പണപ്പെരുപ്പവുമെല്ലാം ചൂണ്ടിക്കാട്ടി ഇത്തവണയും രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം വില പരിഷ്ക്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കൻ കമ്പനിയായ സ്കോഡയും പുതുക്കിയ വിലയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

പഴയ വിലയും നോക്കി ഷോറൂമുകളിലേക്ക് ചെന്നാൽ വണ്ടികിട്ടില്ല കേട്ടോ. ആയതിനാൽ സ്കോഡ നടത്തിയിരിക്കുന്ന വില വർധനവ് എങ്ങനെയാണെന്ന് വായിച്ചിട്ട് പോയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. സ്‌കോഡ ഓട്ടോയുടെ മുൻനിര മോഡലുകളായ കുഷാഖ്, സ്ലാവിയ എന്നിവയുടെ വിലയിലാണ് ഇപ്പോൾ മാറ്റം സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡിന്റെ രണ്ട് മോഡലുകൾക്കും സംഭവിച്ച വില പരിഷ്ക്കാരം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

Skoda Kushaq And Slavia Become More Expensive

കുഷാക്കിന്റെയും സ്ലാവിയയുടെയും വിലയിൽ ഒരു ലക്ഷം രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. പുതിയ വില പ്രാബല്യത്തിൽ വന്നിരിക്കുന്നതിനാൽ ഇപ്പോൾ മോഡലുകളിലൊന്ന് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇതനുസരിച്ചുള്ള തുകയാണ് പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക. ഇനി വർധനവ് എങ്ങനെയെന്ന വിശദാംശങ്ങളിലേക്ക് വരാം. സ്‌കോഡ പുറത്തുവിട്ടിരിക്കുന്ന പുതിയ വില പട്ടിക പ്രകാരം, എസ്‌യുവിയുടെയും സെഡാന്റെയും അടിസ്ഥാന വകഭേദങ്ങൾക്കാണ് ഏറ്റവും കൂടുതൽ വർധനവ് സംഭവിച്ചിരിക്കുന്നത്.

സ്ലാവിയയുടെ അടിസ്ഥാന വേരിയന്റിന് 64,000 രൂപ വില വർധിച്ചപ്പോൾ, കുഷാഖിന്റെ എൻട്രി ലെവൽ വേരിയന്റിന് ഇപ്പോൾ ഒരു ലക്ഷം രൂപയാണ് കൂടിയിരിക്കുന്നത്. അങ്ങനെ സ്കോഡ എസ്‌യുവിയുടെ വില ഇപ്പോൾ 11.89 ലക്ഷം മുതൽ ആരംഭിച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ടോപ്പ്-എൻഡ് എലഗൻസ് വേരിയന്റിന് 19.51 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

Skoda Kushaq And Slavia Become More Expensive

11.53 ലക്ഷം രൂപ നൽകിയാൽ സ്ലാവിയ ഇനി വീട്ടിലെത്തിക്കാം. സെഡാന്റെ ടോപ്പ് വേരിയന്റിന്റെ വില 19.20 ലക്ഷം രൂപയായും മാറിയിട്ടുണ്ട്. ഇനി വേരിയന്റ് തിരിച്ചുള്ള വില പരിഷ്ക്കാരത്തിലേക്ക് വന്നാൽ സ്ലാവിയയുടെ വകഭേദങ്ങൾക്ക് 11,000 മുതൽ 64,000 രൂപ വരെ വില ഉയർത്തിയിരിക്കുന്നത്. 1.0 ലിറ്റർ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനുമുള്ള എൻട്രി ലെവൽ ആക്റ്റീവ് വേരിയന്റിലാണ് ഏറ്റവും വലിയ വർധനവ് ലഭിച്ചിരിക്കുന്നത്.

1.0 ലിറ്റർ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്സും ഉള്ള സ്റ്റൈൽ വേരിയന്റിലാണ് അടുത്ത വലിയ വർധനവ്. ഈ വേരിയന്റിന് ഇപ്പോൾ 61,000 രൂപയാണ് കൂടുതലായി മുടക്കേണ്ടി വരുന്നത്. ഈ വേരിയന്റിന്റെ മാനുവൽ പതിപ്പിന് 51,000 രൂപയുടെ വർധനയുണ്ടായി. സ്റ്റൈൽ 1.5 ലിറ്റർ മാനുവൽ, ഡിഎസ്ജി തുടങ്ങിയ വകഭേദങ്ങളിൽ 11,000 രൂപയുടെ ഏറ്റവും ചെറിയ വർധനവും സ്കോഡ ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്.

Skoda Kushaq And Slavia Become More Expensive

ഇനി കുഷാഖിലേക്ക് നോക്കിയാൽ മാറ്റ് എഡിഷനും എലഗൻസും പോലുള്ള ചില വകഭേദങ്ങൾക്ക് അവയുടെ വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ലെങ്കിലും എസ്‌യുവിയുടെ മറ്റ് വേരിയന്റുകൾക്ക് കുറഞ്ഞത് 16,000 രൂപയുടെ വർധനയുണ്ടാകും. ആംബിഷൻ 1.0 ലിറ്റർ ഓട്ടോമാറ്റിക് വില 15.49 ലക്ഷം രൂപയായി പരിഷ്ക്കരിച്ചു. അതേസമയം മാനുവൽ ട്രാൻസ്മിഷനോടുകൂടിയ അതേ വേരിയന്റിന് ഇപ്പോൾ 66,000 രൂപയുടെ വർധനവും സംഭവിച്ചിട്ടുണ്ട്.

മാനുവൽ ട്രാൻസ്മിഷനോടുകൂടിയ ആംബിഷൻ വേരിയന്റിന്റെ 1.5 ലിറ്റർ പതിപ്പിന് 80,000 രൂപയാണ് സ്കോഡ ഉയർത്തിയിരിക്കുന്നത്. ഇതിന് ഇപ്പോൾ 15.99 ലക്ഷം രൂപയാണ് പോക്കിറ്റിൽ നിന്നും മുടക്കേണ്ടി വരുന്നത്. ഈ വേരിയന്റിന്റെ ഓട്ടോമാറ്റിക് പതിപ്പിന്റെ വില 41,000 രൂപയോളവും കമ്പനി വർധിപ്പിച്ചു. ണ്ട് മോഡലുകൾക്കും സംഭവിച്ച വില പരിഷ്ക്കാരം എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Skoda Kushaq And Slavia Become More Expensive

നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന സേഫ്റ്റി സ്കോറുള്ള വാഹനങ്ങളാണ് സ്കോഡ കുഷാഖും സ്ലാവിയയും. ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ പലരും മാറ്റി നിർത്തിയ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യ 2.0 പദ്ധതിയിലൂടെ ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നടത്തി കമ്പനി ഇക്കാര്യം തെളിയിക്കുകയും ചെയ്‌തു.

സ്‌കോഡ ഇപ്പോൾ 2024-ൽ പുതിയ ലോഞ്ചുകൾക്കായി ഒരുങ്ങുകയാണ്. കമ്പനി അതിന്റെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഓഫറായി എന്യാക് ഈ വർഷം ഇന്ത്യയിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു നിരത്തുകളിൽ വാഹനം പരീക്ഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ഒരു സബ്‌കോംപാക്‌ട് എസ്‌യുവിയും അണിയറയിൽ ഒരുക്കുന്നുണ്ട്. മാരുതി ബ്രെസ, ടാറ്റ നെക്സോൺ പോലുള്ള വമ്പൻമാരുമായി മാറ്റുരയ്ക്കാനാണ് ഈ മോഡൽ പണികഴിപ്പിക്കുന്നത്.

More from DriveSpark

Article Published On: Friday, January 5, 2024, 12:15 [IST]
English summary
Skoda kushaq and slavia become more expensive new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X