ക്രെറ്റയെ വെട്ടിനിരത്തി സെഗ്മെന്റിലെ ചക്രവർത്തിയാവാൻ കുഷാഖ്, വരുന്നത് വമ്പൻ മാറ്റങ്ങൾ

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ മുഖമായി മാറിയിരിക്കുകയാണ് കുഷാഖ്. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും ഹോണ്ട എലിവേറ്റും പോലുള്ള വമ്പൻമാർ അണിനിരക്കുന്ന സെഗ്മെന്റിൽ കൊടുങ്കാറ്റാവാനൊന്നും സാധിച്ചില്ലെങ്കിലും ഈ പേര് കേൾക്കുമ്പോൾ വണ്ടിയേതെന്ന് തിരിച്ചറിയാൻ പാകത്തിന് ജനപ്രിയനാവാൻ കുഷാഖിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലുണ്ടായിരുന്ന ഇമേജെല്ലാം പൊളിച്ചെഴുതി സ്കോഡയെ സാധാരണക്കാരിലേക്ക് അടുപ്പിക്കാനും ഈ മിഡ്-സൈസ് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. കാഴ്ച്ചയിൽ അലങ്കോലമില്ലാത്ത ഡിസൈനും മാന്യമായ ഫീച്ചറുകളും എല്ലാമായി കുഷാഖ് അരങ്ങുവാഴുകയാണ്.

വിപണിയിൽ എത്തിയിട്ട് കുറച്ചുകാലമായെങ്കിലും ഇതുവരെ മുഷിപ്പിക്കാതെ മുന്നേറാനും സ്കോഡ കുഷാഖിന് സാധിച്ചിട്ടുണ്ട്. ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലെത്തുന്ന വാഹനത്തിന്റെ ബേസ് മോഡൽ മുതൽ ഗംഭീര ഫീച്ചറുകളാണ് കിട്ടുക. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ മോഡൽ കൂടിയാണിവൻ എന്നതാണ് മറ്റൊരു ഹൈലൈറ്റ്. അധികം വൈകാതെ കുഷാഖും മുഖംമിനുക്കാൻ പോവുകയാണെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Skoda Kushaq Facelift Launch Soon In India

സ്കോഡയുടെ 'ഇന്ത്യ 2.5' തന്ത്രത്തിന്റെ ഭാഗമായാണ് കുഷാഖിന് അധികം വൈകാതെ തന്നെ ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. അതോടൊപ്പം പുതിയ ബിസിനസ് പദ്ധതികളുടെ ഭാഗമായി കമ്പനി ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. അതിൽ ഒരു കോംപാക്റ്റ് എസ്‌യുവിയും ഒരു ഇവിയുമാണ് ഉൾപ്പെടുന്നത്. ഇവ 2025 മധ്യത്തോടെ വിപണിയിൽ എത്തുമെങ്കിലും അതിനു മുന്നോടിയായാണ് കമ്പനി ചക്രവർത്തിയെ മിനുക്കാൻ തയാറെടുക്കുന്നത്.

കാഴ്ച്ചയിൽ കുഷാഖിനെ പൊളിച്ചെഴുതാനുള്ള പ്ലാനൊന്നും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിനില്ലെന്ന് വേണം കരുതാൻ. നിലവിലെ രൂപത്തിനൊപ്പം അങ്ങിങ്ങായി ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ സൂക്ഷ്മമായ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുമെന്നാണ് അനുമാനം. അതിൽ മുൻവശത്തെ ബോൾഡർ ഗ്രിൽ, സിഗ്നേച്ചർ എൽഇഡി ഡിആർഎൽ, മസക്കുലർ ബമ്പർ എന്നിവയെല്ലാം കുഷാഖിന്റെ പുത്തൻ ആവർത്തനത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടേക്കാം.

Skoda Kushaq Facelift Launch Soon In India

വശക്കാഴ്ച്ചയിൽ നിലവിലെ മോഡലിന് സമാനമായി തുടരുമെങ്കിലും 17 ഇഞ്ച് അലോയ് വീലുകൾ പുതിയ ഡിസൈൻ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടും. പിന്നിൽ ട്രെൻഡിന് അനുസരിച്ച് കണക്റ്റഡ് ടെയിൽ ലാമ്പുകൾ തന്നെയായിരിക്കും ഇടംപിടിക്കുക. പിന്നെ ബമ്പറും പൊടിതട്ടിയെടുക്കാൻ ചാൻസുണ്ട്. ഇത്തരത്തിൽ എക്സ്റ്റീരിയറിലെ മാറ്റങ്ങൾക്കൊപ്പം പുതിയ കളർ ഓപ്ഷനുകളും സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവിയിലേക്ക് വന്നെത്തും.

എക്സ്റ്റീരിയറിലെ മാറ്റങ്ങൾ പരിമിതമായിരിക്കും എങ്കിലും ഇൻ്റീരിയറിൽ ഉടച്ചുവാർക്കലുണ്ടായേക്കും. പുതുക്കിയ അകത്തളം എതിരാളികൾക്ക് തുല്യമായ കൂടുതൽ സവിശേഷതകളും സുരക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്യും. ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ-2 ADAS എന്നിവയോടുകൂടി പുതിയ മോഡൽ വന്നാൽ സംഗതി ഉഷാറാവും. കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായും നൽകും.

Skoda Kushaq Facelift Launch Soon In India

ഇതൊരു ചെറിയ പരിഷ്ക്കാരമായതിനാൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആയതിനാൽ 1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനുകളിൽ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് തുടർന്നും നൽകിയേക്കും. ആദ്യത്തെ 1000 സിസി എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

രണ്ടാമത്തെ 1.5 ലിറ്റർ 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ 148 bhp പവറിൽ 250 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി വാങ്ങാം. ഇന്ധനക്ഷമതയിലും ആള് പുലിയാണെന്നാണ് കമ്പനി പറയുന്നത്. ലിറ്ററിന് 15.78 കിലോമീറ്റര്‍ മുതല്‍ 19.76 കിലോമീറ്റര്‍ വരെയാണ് കുഷാഖിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റ് ലോഞ്ച് സ്‌കോഡ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 2025 ജൂണിനു മുമ്പ് പുതിയ മോഡൽ ഷോറൂമുകളിൽ എത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവി മോഡലിൽ നിന്ന് കുഷാഖിനെ വേർതിരിക്കാനും വിൽപ്പന വർധിപ്പിക്കാനും സ്‌കോഡയെ പുതിയ ഫീച്ചറുകൾ സഹായിക്കും. പുതിയ മോഡലിന് 15 ലക്ഷം മുതൽ 25.50 ലക്ഷം രൂപ വരെ ഓൺ-റോഡ് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, June 4, 2024, 18:07 [IST]
English summary
Skoda kushaq facelift launch soon in india expected changes and features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X