വിലയിമ്മിണി കുറച്ചാൽ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കും, കുഷാഖിന്റെ വിൽപ്പനയിൽ നഷ്‌ടക്കണക്കുമായി സ്കോഡ

ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ സ്കോഡയുടെ ചക്രവർത്തിയാണ് കുഷാഖ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് പോലുള്ള വമ്പൻ മോഡലുകൾ അണിനിരക്കുന്ന സെഗ്മെന്റിൽ മത്സരിക്കുന്ന മോഡൽ വാങ്ങിയാൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. പണ്ടൊക്കെ ഉയർന്ന മെയിന്റനെൻസ് ചിലവിന്റെ പേരിൽ ഇന്ത്യക്കാർ മാറ്റി നിർത്തിയ കമ്പനിയായിരുന്നു സ്കോഡ.

എന്നാൽ ഇതിൽ നിന്നും ഉയർത്തെഴുന്നേറ്റ് ജനഹൃദയങ്ങളിൽ സ്ഥാനം നേടാൻ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിനായിട്ടുണ്ട്. അതിന് സഹായിച്ചത് ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എത്തിയ ആദ്യ മോഡലായ കുഷാഖ് തന്നെയാണ്. സേഫ്റ്റി, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുവരുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ചുരുക്കം ചില വണ്ടികളിൽ ഒന്നാണിത്.

Skoda Kushaq Sales Decline In 2024 April

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവി മോഡലുകളിലൊന്നായി കുഷാഖ് മാറിയെങ്കിലും അടുത്തിടെയായി വിൽപ്പന ചെറുതായി കുറയുന്നുണ്ടെന്നത് സ്കോഡയെ നിരാശപ്പെടുത്തുന്നുണ്ട്. വേണ്ടുന്ന കാര്യങ്ങളെല്ലാം നൽകിയിട്ടും ആളുകൾ ഇപ്പോഴും മടിച്ചു നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ഇരുന്ന് ചിന്തേക്കേണ്ട കാര്യമാണ്. 2024 ഏപ്രിലിൽ എസ്‌യുവിയുടെ 1,159 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിപണനം ചെയ്യാനായത്.

കഴിഞ്ഞ വർഷം ഏപ്രിലിലെ 2,162 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു വലിയ തിരിച്ചടിയായാണ് സ്കോഡ കണക്കാക്കുന്നത്. മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വില അൽപം ഉയർന്നതായതായിരിക്കാം വിൽപ്പന കുറയാൻ കാരണമായിരിക്കുന്നത്. മികച്ച ബിൽഡ് ക്വാളിറ്റിയും പെർഫോമൻസുമെല്ലാം ഉണ്ടെങ്കിലും ഇന്ത്യ പോലൊരു വിപണിയിൽ വില നിർണയം വളരെ സെൻസിറ്റീവായ കാര്യമാണ്.

Skoda Kushaq Sales Decline In 2024 April

നിലവിൽ 1.0 ലിറ്റർ, 3-സിലിണ്ടർ TSI പെട്രോൾ, അല്ലെങ്കിൽ 1.5 ലിറ്റർ 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോഡ കുഷാഖ് വിപണിയിൽ എത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് കോമ്പിനേഷനും രണ്ടിലും കിട്ടും. ARAI സർട്ടിഫിക്കേഷൻ പ്രകാരം 15.78 കിലോമീറ്റർ മുതൽ 19.76 കിലോമീറ്റർ വരെയുള്ള ഇന്ധനക്ഷമതയാണ് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ അടുത്തിടെ 20.7 കി.മീ. മൈലേജ് കുഷാഖിൽ കിട്ടിയെന്ന വാർത്തയും ഒരുടമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇനി സാങ്കേതിക സവിശേഷതകളിലേക്ക് നോക്കിയാൽ യൂറോപ്യൻ നിലവാരത്തിലാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ കുഷാഖിനെ പണി കഴിപ്പിച്ചിരിക്കുന്നത്. ആയതിനാൽ ഇക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ട. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർ ലിങ്ക്, ഇലക്ട്രിക് സൺറൂഫ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വെൻ്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, ആറ് എയർബാഗുകൾ പോലുള്ള മോഡേൺ ഫീച്ചറുകളാലും ആള് സമ്പന്നനാണ്.

Skoda Kushaq Sales Decline In 2024 April

സേഫ്റ്റിയിലും കുഷാഖ് മിടുക്കനാണ്. ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ലോക്ക് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാമാണ് സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്.

കൈവിട്ടുപോയ വിൽപ്പന കൂട്ടാനായി കുഷാഖിന് സ്കോഡ ഈ മാസം വമ്പിച്ച ഡിസ്‌കൗണ്ട് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.ക്യാഷ് ഡിസ്‌കൗണ്ട്, കോംപ്ലിമെന്ററിയായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 45,000 കി.മീ മെയിന്റനെൻസ് പാക്കേജ്, 5 വർഷത്തേക്ക് അല്ലെങ്കിൽ 1.25 ലക്ഷം കി.മീ എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയാണ് ഈ ആനുകൂല്യങ്ങൾക്ക് കീഴിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

Skoda Kushaq Sales Decline In 2024 April

അതായത് 11.99 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള കുഷാഖിന് 2.50 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നതെന്ന് സാരം. ടോപ്പ് എൻഡ് മോണ്ടി കാർലോ എഡിഷൻ ഉൾപ്പെടെയുള്ള കുഷാഖിന്റെ എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. സ്കോഡയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ പുത്തനൊരു കോംപാക്‌ട് സബ്-4 മീറ്റർ എസ്‌യുവിയും പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം.

More from DriveSpark

Article Published On: Wednesday, May 22, 2024, 15:37 [IST]
English summary
Skoda kushaq sales decline in 2024 april check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X