ഈ കാറുകൾ ഇനി ക്ലച്ച് ചവിട്ടാതെ ഓടിച്ചാൽ മതിയെന്ന് സ്കോഡ, ക്ലിക്കാവുമോ കുരിശാവുമോ പുതിയ തീരുമാനം

ഇന്ത്യക്കാരുടെ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്കോഡ. പണ്ടത്തെ കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ച് രാജ്യത്തിനായി പുറത്തിറക്കിയ കുഷാഖും സ്ലാവിയയും തന്നെയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ രാജ്യത്തെ ഇമേജ് തിരികെ പിടിച്ചത്. കിടിലൻ വിലയിൽ എല്ലാത്തരം ഫാമിലിക്കും പറ്റിയ മോഡലുകളാണ് ഇവയെന്നതിന് പുറമെ മികച്ച ബിൽഡ് ക്വാളിറ്റിയും പെർഫോമൻസും കൂടിയായപ്പോൾ എല്ലാർക്കും സ്കോഡയിൽ കണ്ണുടക്കി. വേരിയന്റ് നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നാണ് കമ്പനിയിപ്പോൾ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നത്. ഇപ്പോഴിതാ ആരും പ്രതീക്ഷിക്കാത്തൊരു കടുത്ത തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കോഡ.

കുഷാഖിന്റെയും സ്ലാവിയയുടെയും പുതിയ സ്‌പോർട്‌ലൈൻ ട്രിമ്മുകൾ അവതരിപ്പിക്കുന്നതിനിടയിൽ സ്‌കോഡ ഓട്ടോ ഇന്ത്യ 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ ഓപ്ഷനുകളുടെ മാനുവൽ വകഭേദങ്ങൾ നിർത്തലാക്കാനും തീരുമാനമെടുത്തിരിക്കുകയാണ്. സ്കോഡ സ്ലാവിയ 1.5 ടിഎസ്ഐ, കുഷാഖ് 1.5 ടിഎസ്ഐ എന്നിവയുടെ ടോപ്പ് എൻഡ് വേരിയന്റുകളിലാണ് ഈ നവീകരണം നടപ്പിലാക്കിയിരിക്കുന്നത്.

Skoda Kushaq Slavia 1 5 TSI Manual Transmission Models Discontinued

അതായത് ഇനി മുതൽ കുഷാഖിന്റെയും സ്ലാവിയയുടെയും ടോപ്പ് എൻഡ് വേരിയന്റുകൾ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. അതേസമയം 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഇപ്പോൾ 1.0 ലിറ്റർ ടിഎസ്ഐ വേരിയൻ്റുകളിൽ മാത്രമാവും ഇനിയങ്ങോട്ട് വാങ്ങാനാവുക. ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ ഡിമാന്റ് വർധിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളും ഇപ്പോഴും മാനുവലിന് തന്നെയാണ് മുൻഗണന കൊടുക്കുന്നത്.

ആയതിനാൽ ഈ നടപടി വരും ദിവസങ്ങളിൽ ചർച്ചയായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗൺ, ഹ്യുണ്ടായി, കിയ എന്നീ നിർമാതാക്കളിൽ നിന്നുള്ള എതിരാളികളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ കൂടുതൽ ശക്തമായ വേരിയൻ്റുകളായിരുന്നു രണ്ട് മോഡലുകൾക്കും ഉണ്ടായിരുന്നത്. കൂടുതൽ കരുത്തുറ്റ എഞ്ചിൻ ഓപ്ഷനും മാനുവൽ ഗിയർബോക്സുള്ള സ്ലാവിയയും കുഷാഖും വാങ്ങാനിരുന്നവരെല്ലാം ഇനി മറ്റ് ബ്രാൻഡുകളിലേക്ക് പോവാനും സാധ്യതയുണ്ട്.

Skoda Kushaq Slavia 1 5 TSI Manual Transmission Models Discontinued

സെഡാനിലേയും എസ്‌യുവിയിലേയും 1.5 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എഞ്ചിൻ 148 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതേ എഞ്ചിൻ ഓപ്ഷനുള്ള 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് വാങ്ങണമെന്ന് വാശിയുള്ളവർക്ക് ഫോക്‌സ്‌വാഗൺ ടൈഗൂൺ, വെർട്ടിസ് എന്നിവ നോക്കേണ്ടിവരും. അല്ലെങ്കിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ ടർബോ എഞ്ചിനുള്ള ഹ്യുണ്ടായി ക്രെറ്റ N ലൈൻ അല്ലെങ്കിൽ വെർണയും സ്വന്തമാക്കാനാവും.

സ്ലാവിയ, കുഷാഖ് 1.5 ടിഎസ്ഐ എന്നിവയിലെ മാനുവൽ ട്രാൻസ്മിഷൻ ചോയ്‌സുകൾ നീക്കം ചെയ്യാൻ സ്‌കോഡ ഓട്ടോ ഇന്ത്യ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെങ്കിലും, വിൽപ്പന ഒരു പ്രധാന കാരണമായിരിക്കാം. ഇന്നത്തെ മിക്ക വാങ്ങലുകാരും അതിൻ്റെ സൗകര്യാർഥം ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാങ്ങാൻ താൽപ്പര്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് 15-20 ലക്ഷം സെഗ്‌മെൻ്റിൽ നിലവിലെ ട്രെൻഡ് ഇതാണ്.

Skoda Kushaq Slavia 1 5 TSI Manual Transmission Models Discontinued

റോഡിലെ തിരക്കും ഓട്ടോമാറ്റിക്ക് കാറുകളുടെ പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. സ്കോഡ സ്ലാവിയ 1.5 ടിഎസ്ഐ ശ്രേണി ഇപ്പോൾ സിഗ്നേച്ചർ ട്രിമ്മിന് 16.69 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കൂടാതെ പ്രസ്റ്റീജ് ട്രിമ്മിന് 18.69 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. കുഷാഖ് എസ്‌യുവിയുടെ 1.5 ടിഎസ്ഐ സിഗ്നേച്ചർ വേരിയന്റിന് 16.89 ലക്ഷം മുതലാണ് വില മുടക്കേണ്ടത്. പ്രസ്റ്റീജിന് 18.79 ലക്ഷം വരെയും കൈയിൽ നിന്നിറക്കേണ്ടതായുണ്ട്.

സ്‌കോഡ അടുത്തിടെ കുഷാഖിൻ്റെയും സ്ലാവിയയുടെയും വില കുറച്ചിരുന്നു. ആക്ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നിവയിൽ നിന്ന് ക്ലാസിക്, സിഗ്നേച്ചർ, പ്രസ്റ്റീജ് എന്നിങ്ങനെ വേരിയന്റും പുനർനാമം ചെയ്‌തിട്ടുണ്ട്. വില വെട്ടിക്കുറച്ചതോടെ സ്ലാവിയക്ക് ഇപ്പോൾ 10.69 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്. അതേസമയം സ്‌കോഡ കുഷാഖ് 10.89 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വില മുതലും വാങ്ങാനാവും. പുതിയ വിലകൾ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാവുകയെന്ന് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പറയുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 9, 2024, 16:15 [IST]
English summary
Skoda kushaq slavia 1 5 tsi manual transmission models discontinued details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X