ADAS, 360 ഡിഗ്രി ക്യാമറ അങ്ങനെ കുറേ ഫീച്ചറുകൾ; വേറെ ലെവലാവാൻ സ്കോഡ കുഷാഖും സ്ലാവിയയും

ഇന്ത്യയിൽ ഒടുക്കത്തെ മെയിന്റനൻസ് കോസ്റ്റിന്റെ പേരിൽ പലരും എഴുതിത്തള്ളിയ ബ്രാൻഡുകളിൽ ഒന്നായിരുന്നു സ്കോഡ. എന്നാൽ പണ്ടത്തെ ബ്രാൻഡല്ല ഇന്നു കാണുന്ന ഈ വണ്ടിക്കമ്പനി എന്നുവേണം പറയാൻ. ശരിക്കും സടകുടഞ്ഞ് എഴുന്നേറ്റ യൂറോപ്യൻ വാഹന നിർമാതാക്കൾ വേറെ ലെവലാണ്. സ്കോഡയുടെ ഇന്ത്യ 2.0 തന്ത്രം പൂർണമായും രാജ്യത്ത് വിജയം കണ്ടുവെന്ന് വേണം പറയാൻ.

രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ കുഷാഖ് എന്ന മോഡലിനെ പുറത്തിറക്കായാണ് ഇന്ത്യ 2.0 തന്ത്രത്തിന് കമ്പനി തുടക്കം കുറിച്ചത്. പിന്നീട് സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് സ്ലാവിയയും കൊണ്ടുവന്ന് യൂറോപ്യൻ വാഹന നിർമാതാക്കൾ ഹിറ്റടിച്ചു. ഇപ്പോൾ രണ്ട് മോഡലുകളും വിപണിയിൽ രണ്ട് വർഷത്തിലേറെയായി ആറാടുകയാണ്. ഇതിനിടയിൽ ഇരുവരുടേയും പല വ്യത്യസ്‌ത സ്പെഷ്യൽ എഡിഷനുകളും കമ്പനി പുറത്തിറക്കുകയുണ്ടായി.

Skoda Kushaq SUV And Slavia Sedan Models Coming Soon With ADAS

ഇപ്പോഴിതാ മെച്ചപ്പെടുത്തിയ ഫീച്ചറുകൾ ഉപയോഗിച്ച് കുഷാഖും സ്ലാവിയയും അപ്‌ഡേറ്റ് ചെയ്യാൻ ഒരുങ്ങുകയാണ് സ്കോഡ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്‌കോഡ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനീബയാണ് ഈ വിവരം പങ്കുവെച്ചത്. റിപ്പോർട്ട് അനുസരിച്ച് പരിഷ്ക്കാരങ്ങളോടെ എത്തുന്ന ട്വിസിന് ലെവൽ 2 ADAS ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് സമ്മാനിക്കും.

നിലവിൽ ഈ വിഭാഗത്തിലുള്ള കാറുകളിൽ ട്രെൻഡിംഗായി മാറിയിരിക്കുന്ന ADAS ഫീച്ചർ സ്കോഡ കാറുകൾക്കും ഹൈപ്പ് നൽകുന്ന കാര്യമാണ്. കുഷാഖിന്റെ എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി എന്നിവയ്‌ക്കെതിരെ പിടിച്ചു നിൽക്കാനും അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം കമ്പനിയെ സഹായിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

Skoda Kushaq SUV And Slavia Sedan Models Coming Soon With ADAS

അതുപോലെ തന്നെ സ്ലാവിയയുടെ എതിരാളികളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ തുടങ്ങിയ മിഡ്-സൈസ് സെഡാനുകളിലും ലെവൽ 2 ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഇതിനോടകം തന്നെ ലഭ്യമാണ്. 2025 ൻ്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവി ഉൾപ്പെടെ സ്കോഡയുടെ മുഴുവൻ MQB A0-IN പ്ലാറ്റ്‌ഫോം അധിഷ്‌ഠിത മോഡലുകളിലും ADAS സാങ്കേതികവിദ്യ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ADAS സ്യൂട്ടിനൊപ്പം പുതിയ സ്‌കോഡ കുഷാഖും സ്ലാവിയയും 360 ഡിഗ്രി ക്യാമറയും അവതരിപ്പിക്കും. ഇതോടൊപ്പം മോഡൽ ലൈനപ്പിൽ നിലവിൽ ഇല്ലാത്ത അധിക ഫീച്ചറുകളുടെ ഒരു വലിയ നിരയും ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതൊഴികെ മെക്കാനിക്കൽ മാറ്റങ്ങളൊന്നും കുഷാഖിനും സ്ലാവിയയ്ക്കും ഉണ്ടാവില്ല. അതായത് നിലവിലെ 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ മോഡലുകൾ തുടർന്നും ലഭിക്കുമെന്ന് സാരം.

Skoda Kushaq SUV And Slavia Sedan Models Coming Soon With ADAS

ഇനി വരാനിരിക്കുന്ന വരാനിരിക്കുന്ന സ്‌കോഡ കോംപാക്‌ട് എസ്‌യുവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും ഫീച്ചർ ലോഡഡ് കാറുകളിൽ ഒന്നായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാർക്കെല്ലാം വലിയൊരു അടിയായിരിക്കും സ്കോഡ കോംപാക്‌ട് എസ്‌യുവിയുടെ വരവ്.

മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ് ഇതിന്റെ വ്യതിരിക്തമായ സവിശേഷതകളിൽ ഒന്നായിരിക്കുമെന്ന സൂചനയും സ്കോഡ പറഞ്ഞുവെക്കുന്നുണ്ട്. കുഷാഖ് എസ്‌യുവിയുമായി ഡിസൈൻ ഘടകങ്ങൾ, ബോഡി പാനലുകൾ, മറ്റ് പാർട്‌സുകൾ, എഞ്ചിനുകൾ എന്നിവയും ഈ സബ്-4 മീറ്റർ എസ്‌യുവി പങ്കിടുമെന്നാണ് വിവരം. എങ്കിലും ഇക്കാര്യങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

Skoda Kushaq SUV And Slavia Sedan Models Coming Soon With ADAS

പുതിയ സ്കോഡ കോംപാക്ട് എസ്‌യുവിക്ക് കുഷാഖിലെ അതേ 1.0 ലിറർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും തുടിപ്പേകാൻ എത്തുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി ജോടിയാക്കിയ ഈ എഞ്ചിൻ പരമാവധി 110 bhp കരുത്തിൽ പവർ ഔട്ട്പുട്ടും 200 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമായിരിക്കും. എന്തായാലും വില കൂടി കിടിലമായി നിർണയിക്കാനായാൽ സ്കോഡയ്ക്ക് രാജ്യത്ത് ഹാട്രിക് വിജയം കൈവരിക്കാനാവും.

More from DriveSpark

Article Published On: Monday, March 18, 2024, 16:48 [IST]
English summary
Skoda kushaq suv and slavia sedan models coming soon with adas and 360 degree camera features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X