സ്വിഫ്റ്റിനെ കുറിച്ചൊന്നും ഇനി ചിന്തിക്കേണ്ട, 7.89 ലക്ഷത്തിന് കൈലാക്കിന്റെ ബേസ് മോഡൽ വാങ്ങിയാലും ലാഭം

ആഭ്യന്തര വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിത സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, മഹീന്ദ്ര, കിയ, ടൊയോട്ട, റെനോ, നിസാൻ അങ്ങനെ രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ ബ്രാൻഡുകളും അണിനിരക്കുന്ന സെഗ്മെന്റിലേക്ക് ഇപ്പോഴിതാ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയും (Skoda) കടന്നുവന്നരിക്കുകയാണ് കൈലാക് (Kylaq) എന്ന ഗംഭീര കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വെഹിക്കിളുമായാണ് (Compact SUV) കമ്പനിയുടെ വരവ്. 7.89 ലക്ഷത്തിന്റെ പ്രാരംഭ വിലയിലെത്തുന്ന കൈലാക് ഒരു പൊളിപൊളിക്കുമെന്ന് തന്നെ വേണം പറയാൻ.

സ്കോഡയുടെ ബ്രാൻഡിംഗും സേഫ്റ്റിയും പെർഫോമൻസുമെല്ലാം ഈ കുറഞ്ഞ വിലയിൽ കിട്ടുമ്പോൾ ആരെങ്കിലും വേണ്ടെന്ന് പറയുമോ? മാരുതി ബ്രെസയും ടാറ്റ നെക്സോണും XUV 3XO-യും എല്ലാം അരങ്ങുവാഴുന്നിടത്തേക്ക് ഒന്നും കാണാതെ സ്കോഡ വരില്ലെന്ന് എതിരാളികൾക്ക് നന്നായി അറിയാം. നിലവിൽ കൈലാക്കിന്റെ ബേസ് മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും എല്ലാ വേരിയൻ്റുകളുടെയും വില ഡിസംബർ രണ്ടിന് കമ്പനി പ്രഖ്യാപിക്കും.

Skoda Kylaq Base Variant Features And Price Explained

ശരിക്കും ഡിസൈനും ഫീച്ചറുകളുമെല്ലാം എല്ലാവർക്കും ഇഷ്‌ടമായിട്ടുണ്ട് താനും. കൈലാക്കിൻ്റെ ബേസ് വേരിയന്റിന്റെ എക്സ്റ്റീരിയർ, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നതിനാൽ അതിൽ എന്തെല്ലാം കിട്ടുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. വില തന്നെ എറിച്ചു നിൽക്കുമ്പോൾ കൈലാക്കിന്റെ ബേസ് മോഡലിൽ എന്തെല്ലാം ലഭിക്കുമെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവും. അതിനാൽ 7.89 ലക്ഷത്തിന് കിട്ടുന്ന എസ്‌യുവിൽ എന്തെല്ലാമുണ്ടെന്ന് നമുക്കൊന്ന് ചികഞ്ഞു നോക്കിയാലോ?

ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ സ്കോഡ കൈലാക് വാങ്ങാനാവും. ഫീച്ചറുകളിലേക്ക് വരുമ്പോൾ എൻട്രി ലെവൽ ക്ലാസിക് വേരിയൻ്റിൽ 16 ഇഞ്ച് സ്റ്റീൽ വീലുകൾ, മാനുവൽ IRVM, പവർ വിൻഡോകൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മാനുവൽ എസി, റിയർ എസി വെൻ്റുകൾ, ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്, എല്ലാ യാത്രക്കാർക്കും അഡ്‌ജസ്റ്റബിൾ ഹെഡ്‌റെസ്റ്റ് എന്നിവയെല്ലാം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Skoda Kylaq Base Variant Features And Price Explained

പോരാത്തതിന് ബേസ് വേരിയന്റ് മുതൽ ആറ് എയർബാഗുകളും സ്കോഡ കൈലാക്കിലുണ്ടാവുമെന്നതാണ് എല്ലാവരേയും ഹാപ്പിയാക്കുന്ന മറ്റൊരു വിഷയം. പക്ഷേ ടോപ്പ് എൻഡ് പ്രസ്റ്റീജ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ക്ലാസിക് വേരിയൻ്റിന് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനൽ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ് പോലുള്ള മോഡേൺ ഫീച്ചറുകൾ നഷ്ടമാകും.

പക്ഷേ വില നോക്കുമ്പോൾ 7.89 ലക്ഷത്തിന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഫീച്ചർ ലോഡഡ് എസ്‌യുവിയായിരിക്കും സ്കോഡ കൈലാക്. ഒപ്പം യൂറോപ്യൻ നിർമാണ നിലവാരവും ഉഗ്രൻ സേഫ്റ്റിയും കൂടെയാവുമ്പോൾ കൈലാക് വേറെ ലെവലാകുന്നുണ്ട്. സ്കോഡയൊരു പ്രീമിയം ബ്രാൻഡായതിനാൽ സർവീസിന്റെ കാര്യത്തിലും നല്ല ക്വാളിറ്റി പ്രതീക്ഷിക്കാം. ഇനി മെയിന്റനെൻസിനെ കുറിച്ചോർത്താണ് ആവലാതിയെങ്കിൽ പണ്ടത്തെ പോലെയല്ല സ്കോഡയെന്ന് ഓർമിപ്പിക്കാം.

Skoda Kylaq Base Variant Features And Price Explained

1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് കൈലാക്കിന്റെ എല്ലാ വേരിയന്റുകളിലും പ്രവർത്തിക്കുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 114 bhp പവറിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കുന്നതിനായാണ് സ്കോഡ ട്യൂൺ ചെയ്തിരിക്കുന്നത്. കൈലാക്കിനായുള്ള ബുക്കിംഗ് 2024 ഡിസംബർ രണ്ടിന് ആരംഭിക്കും.

അതിനുശേഷം 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലെ പൊതു അരങ്ങേറ്റത്തിന് ശേഷം കോംപാക്‌ട് എസ്‌യുവിക്കായുള്ള ഡെലിവറി 2025 ജനുവരി 27-ന് തുടങ്ങുമെന്നും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. കൈലാക്കിന് പേരിട്ട കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദായാണ് വാഹനത്തിന്റെ ആദ്യ ഉടമയാകാന്‍ പോകുന്നത്. കാസര്‍ഗോഡ് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ് സിയാദ്.

More from DriveSpark

Article Published On: Thursday, November 7, 2024, 15:24 [IST]
English summary
Skoda kylaq base variant features and price explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X