കൈലാക്കിന്റെ വരവോടെ ബ്രെസയും നെക്സോണും വീഴും, 8 ലക്ഷത്തിന്റെ സ്കോഡ എസ്‌യുവി ദേ ഇങ്ങനെയിരിക്കും

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെ ഇന്ത്യയും പായാൻ തുടങ്ങിയതോടെ സെഡാനുകളെ സൈഡാക്കി എസ്‌യുവികൾക്ക് പ്രധാന്യം കൊടുക്കാൻ തുടങ്ങിയവരാണ് സ്കോഡ. റാപ്പിഡ്, ഒക്‌ടാവിയ, സൂപ്പർബ് പോലുള്ള വമ്പൻമാരെ പതിയെ മാറ്റിനിർത്തിക്കൊണ്ടാണ് കുഷാഖിന് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് രൂപം കൊടുക്കുന്നത്. ഇന്ത്യക്കായി പ്രത്യേകം ഡിസൈൻ ചെയ്‌ത മോഡലായതിനാൽ തന്നെ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ചെറിയ വിലയ്ക്ക് സ്കോഡ കിട്ടുമ്പോൾ ആരെങ്കിലും വാങ്ങാതിരിക്കുമോ? കുഷാഖിലൂടെ കണ്ട വിജയം ആവർത്തിക്കാനായി കമ്പനി ഇപ്പോഴിതാ പുതിയ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നവംബർ ആറിന് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന മോഡലിന് കൈലാക്ക് എന്നാണ് പേരിട്ടിരിക്കുന്നതും. മലയാളിയാണ് വരാനിരിക്കുന്ന സ്കോഡയുടെ കോംപാക്‌ട് എസ്‌യുവിക്ക് പേരിട്ടിരിക്കുന്നത്. ഇനി വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൈലാക്കിന്റെ രൂപം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പൂർണമായും മറച്ചരീതിയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

skoda klylaq artist shows camouflaged suv

സ്കോഡ ഇന്ത്യ അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായ ജനപ്രിയ കലാകാരനായ ഹാരുൺ റോബർട്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. കൈലാക്കിൻ്റെ ഔദ്യോഗിക നാമം വെളിപ്പെടുത്തിയതിന് ശേഷം സ്‌കോഡ ഇന്ത്യ കാമഫ്‌ളേജ് രൂപകൽപ്പന ചെയ്യുന്നതിനായാണ് റോബിനെ സമീപിച്ചത്. ഡിസൈൻ വശങ്ങളൊന്നും പുറത്തുകാണില്ലാത്ത തരത്തിൽ കാമഫ്‌ളേജ് തയാറാക്കാനാണ് ഇദ്ദേഹത്തോട് സ്കോഡ ആവശ്യപ്പെട്ടത്.

ഈ പ്രോജക്റ്റിൽ താൻ എങ്ങനെ പ്രവർത്തിച്ചുവെന്നും ആ പ്രക്രിയയിൽ താൻ നേരിട്ട തടസങ്ങളെക്കുറിച്ചും ഈ വീഡിയോയിൽ റോബ് വിശദീകരിക്കുന്നു. പിന്നീട് ഇന്ത്യൻ ലിപികളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ട് കാമഫ്‌ളേജ് രൂപകൽപ്പന ചെയ്യുകയായിരുന്നു. ആശയം സ്കോഡയ്ക്കും ഏറെയിഷ്‌ടമാവുകയും ചെയ്‌തു. ഇന്ത്യ ഒരുപാട് വൈവിധ്യങ്ങളുള്ള രാജ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നമ്മുടെ രാജ്യത്തുടനീളം വൈവിധ്യമാർന്ന ലിപികളുമുണ്ട്. അത് കാര്യങ്ങൾ രസകരമാക്കുന്നു.

skoda klylaq artist shows camouflaged suv

വ്യത്യസ്‌ത ലിപികൾ ഇന്ത്യയിലെ ഓരോ ഭാഷകളുടെയും ഭംഗി എടുത്തുകാട്ടുന്നു. ഈ വ്യത്യസ്‌ത ലിപികളെല്ലാം ഒരൊറ്റ കാമഫ്‌ളേജിൽ സംയോജിപ്പിച്ചുകൊണ്ട് രാജ്യത്തിൻ്റെ നാനാത്വത്തിൽ ഏകത്വം പ്രകടിപ്പിക്കുക എന്നതായിരുന്നു കലാകാരൻ്റെ ലക്ഷ്യം. ബ്ലാക്ക് റാപ്പിൽ പച്ച മഷിയിൽ പ്രിൻ്റ് ചെയ്ത പലതരം സ്ക്രിപ്റ്റുകൾ വീഡിയോയിൽ കാണാം. വ്യത്യസ്‌ത ഇന്ത്യൻ ഭാഷകൾക്കൊപ്പം സ്‌കോഡ ബ്രാൻഡിംഗും കാമഫ്‌ളേജിൽ കാണാം.

എന്തായാലും സ്കോഡയിൽ നിന്നും പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിക്കായി ആളുകൾ കാത്തിരിക്കുകയാണ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിലേക്കുള്ള വരവ് എന്തായാലും കേമമാവും. ഡിസൈനിലേക്ക് നോക്കിയാൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ എല്ലാ സിഗ്നേച്ചർ സ്റ്റൈലിംഗും നിലനിർത്തിയാവും കൈലാക് പണികഴിപ്പിക്കുക.

skoda klylaq artist shows camouflaged suv

മിഡ്-സൈസ് എസ്‌യുവിയായ കുഷാഖിൻ്റെ ചെറിയ പതിപ്പ് പോലെയാവും മൊത്തത്തിലുള്ള രൂപം. ഹെഡ്‌ലാമ്പുകൾ ബമ്പറിൽ സ്ഥാപിക്കുമ്പോൾ എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലും കൈലാക്കിൽ അവതരിപ്പിക്കും. MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ ഇൻ്റീരിയർ മറ്റ് സ്‌കോഡ ഉൽപ്പന്നങ്ങൾക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫാബ്രിക് സീറ്റുകൾ/ലെതറെറ്റ് സീറ്റുകൾ, സീറ്റ് വെൻ്റിലേഷൻ ഫീച്ചർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ എസ്‌യുവി വാഗ്ദാനം ചെയ്യും. വരാനിരിക്കുന്ന കൈലാക്ക് പെട്രോൾ എഞ്ചിനിൽ മാത്രമായിരിക്കും സ്‌കോഡ വാഗ്ദാനം ചെയ്യുന്നത്. 115 bhp പവറിൽ 178 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.0 ലിറ്റർ TSI, ത്രീ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഹൃദയം.

ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സ്കോഡ സൂചന നൽകിയിട്ടുണ്ട്. യൂറോപ്യൻ നിർമാണ നിലവാരവും ബ്രാൻഡിംഗും ആവുമ്പോൾ സെഗ്മെന്റിലെ എതിരാളികൾക്ക് സമാനമായിരിക്കും വിലയെന്നാണ് നിഗമനം. അതായത് 8 ലക്ഷം രൂപയോളമായിരിക്കും പ്രാരംഭ വിലയെന്ന് സാരം.

More from DriveSpark

Article Published On: Friday, October 11, 2024, 12:30 [IST]
English summary
Skoda kylaq compact suv camouflaged design revealed new look ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X