XUV 3XO വാങ്ങാൻ വരട്ടെ, വരവിന് മുഹൂർത്തം കുറിച്ച് 8 ലക്ഷത്തിന്റെ സ്കോഡ എസ്‌യുവി

ഇന്ത്യയിൽ എസ്‌യുവികളുടെ ഡിമാന്റ് കുതിച്ചുയരുന്നത് മനസിലാക്കിയ കമ്പനികളെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ പണിതിറക്കുന്ന തിരക്കിലാണ്. മാരുതി മുതൽ വലിയ ബ്രാൻഡുകളെല്ലാം ഇപ്പോൾ ഇത്തരം മോഡലുകളുടെ പിന്നാലെയാണ് പണം ചെലവാക്കുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ എന്നീ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിൽ എല്ലാ കമ്പനികളും സാന്നിധ്യമറിയിച്ചിട്ടുണ്ട്. XUV3XO പുറത്തിറക്കി മഹീന്ദ്ര വരെ പണംവാരുന്ന സാഹചര്യത്തിൽ സ്കോഡയും ഈ സെഗ്മെന്റിലേക്ക് കാലെടുത്ത് വെക്കുകയാണ്. അതും ഗംഭീരമായൊരു വാഹനത്തെയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് കൊണ്ടുവരുന്നത്.

ഗംഭീര നിർമാണ നിലവാരവും കിടിലൻ പെർഫോമൻസും ഒരുപോലെ തരുന്ന സ്കോഡയുടെ കാറുകൾ ഏതൊരു വണ്ടിപ്രേമിയും കൊതിക്കുന്ന കാര്യമാണ്. എന്നാൽ കുഷാഖ് സ്വന്തമാക്കണമെങ്കിൽ 12 ലക്ഷത്തിനടുത്ത് മുടക്കേണ്ട അവസ്ഥയാണ്. ഇതിനൊരു പരിഹാരമാവും പുതിയ കോംപാക്‌ട് എസ്‌യുവിയെന്നാണ് വിവരം. 8 ലക്ഷം മുതൽ വിലയാരംഭിച്ചാൽ സ്കോഡയ്ക്ക് ശുക്രനുദിക്കും.

Skoda Kylaq Compact SUV Unveiling In India On November 6

രാജ്യത്തിനായി വരാനിരിക്കുന്ന എസ്‌യുവിയുടെ ഔദ്യോഗിക പേരും അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു.ഇന്ത്യ 2.0 പ്രോഗ്രാമിൻ്റെ ഭാഗമായി സ്കോഡ പുറത്തിറക്കാന്ന മൂന്നാമത്തെ മോഡലിന് 'കൈലാക്' എന്നാണ് പേരിട്ടിരിക്കുന്നത്. അതും മലയാളി നിർദേശിച്ച പേരാണിതെന്നത് കേരളത്തിനും അഭിമാനിക്കാനാവുന്ന കാര്യമാണ്. ഇപ്പോഴിതാ വാഹനത്തെ അവതരിപ്പിക്കാനുള്ള തീയതിയും കുറിച്ചിരിക്കുകയാണ് ബ്രാൻഡ്.

സ്കോഡ തങ്ങളുടെ ആദ്യത്തെ സബ് കോംപാക്‌ട് എസ്‌യുവിയായ കൈലാക് 2024 നവംബർ ആറിന് പ്രദർശിപ്പിക്കും. തുടർന്ന് 2025 ജനുവരിയിൽ വാഹനം വിൽപ്പനയ്‌ക്കെത്തിക്കാനാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇപ്പോൾ ശ്രമിക്കുന്നത്. സെഗ്മെന്റിലെ മറ്റ് ജനപ്രിയ മോഡലുകളുമായി മത്സരിക്കുന്നതിന് കൈലാക്കിന് മത്സരാധിഷ്ഠിത വില നൽകുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഡയറക്ടർ പെറ്റർ ജനീബ സൂചന നൽകിയിരുന്നു.

Skoda Kylaq Compact SUV Unveiling In India On November 6

എന്നാൽ നിർമാണ നിലവാരത്തിലൊന്നും യാതൊരു കുറവും വരുത്തില്ലെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. ഫോക്‌സ്‌വാഗൺ-സ്കോഡ ബ്രാൻഡുകൾ സംയുക്തമായി വികസിപ്പിച്ചെടുത്ത MQB A0 IN പ്ലാറ്റ്‌ഫോമിലാണ് കുഞ്ഞൻ എസ്‌യുവിയും പണികഴിപ്പിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെയും യൂറോപ്പിലെയും ടീമുകൾ സംയുക്തമായി വികസിപ്പിച്ചെടുത്ത കൈലാക് പ്രാദേശികമായാണ് നിർമിക്കുന്നത്. ആയതിനാൽ വില ബ്രെസയ്ക്കും നെക്സോണിനുമെല്ലാം സമാനമായിരിക്കും.

ഡിസൈനിലേക്ക് നോക്കിയാൽ ഒരു ബേബി കുഷാഖായിട്ടായിരിക്കും കൈലാക്കിന്റെ രൂപം പണികഴിപ്പിക്കുക. അതിൽ സ്ലിം എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎല്ലുകൾ, മുൻവശത്ത് ബോൾഡർ ഗ്രിൽ എന്നിവയെല്ലാമായി ഈ എസ്‌യുവി വരാൻ സാധ്യതയുണ്ടെന്ന് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സൂചന നൽകിയിട്ടുമുണ്ട്. പിൻഭാഗത്ത് എസ്‌യുവിക്ക് എൽഇഡി ടെയിൽലൈറ്റുകളും ചങ്കി ബമ്പറും ഒരുക്കും.

Skoda Kylaq Compact SUV Unveiling In India On November 6

അകത്തളത്തിൽ രണ്ടാമത്തെ നിരയിൽ എസ്‌യുവിക്ക് മൂന്ന് ഹെഡ്‌റെസ്റ്റുകൾ ലഭിക്കുമെന്നതാണ് സ്വാഗതാർഹമായ കാര്യം. മഹീന്ദ്ര XUV 3XO മോഡലുമായി മാറ്റുരയ്ക്കുന്നതിന് കൈലാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ പനോരമിക് സൺറൂഫും സ്കോഡ ഉൾപ്പെടുത്തിയേക്കാം. അതുകൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, വയർലെസ് കണക്റ്റിവിറ്റി എന്നിവ പോലുള്ള അത്യന്താപേക്ഷിതമായ ഫീച്ചറുകളും വാഹനത്തിൽ പ്രതീക്ഷിക്കാം.

സ്‌കോഡ കൈലാക് എസ്‌യുവിക്ക് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ നൽകാനാണ് സാധ്യത. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 114 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിഞ്ഞേക്കും. അങ്ങനെ നോക്കുമ്പോൾ പേപ്പറിലെ കണക്കുകളിൽ ബ്രെസയേക്കാൾ കേമനായിരിക്കും കൈലാക്.

നിലവിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകൾ കൈവശം വച്ചിരിക്കുന്ന സെഗ്മെന്റ് വിഹിതത്തിന്റെ ഒരു പങ്ക് പിടിച്ചെടുക്കുക എന്നതാണ് കൈലാക്കിലൂടെ സ്കോഡ ഉന്നംവെക്കുന്നത്. ഒപ്പം നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, സിട്രൺ C3 പോലുള്ള കുറുനരികളേയും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന് നേരിടേണ്ടതായുണ്ട്.

More from DriveSpark

Article Published On: Tuesday, September 24, 2024, 16:06 [IST]
English summary
Skoda kylaq compact suv unveiling in india on november 6 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X