ബ്രെസയും നെക്സോണും സേഫാണ് സജിയേട്ടാ, കൈലാക്കിന്റെ മുഴുവൻ വിലയും പുറത്തുവിട്ട് സ്കോഡ

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോംപാക്‌ട് എസ്‌യുവിയായിരുന്നു സ്കോഡ കൈലാക്. മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും കിയ സോനെറ്റുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ കടന്നുവരവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിട്ടാണ് സ്കോഡ എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരുന്നത്. എന്നാൽ അപ്പോഴും ബാക്കിയുള്ള വേരിയന്റുകളുടെ വില രഹസ്യമാക്കി വെച്ച് കമ്പനി പുതിയ അടവും ഇറക്കി. എന്തായാലും അതുകാരണം ബ്രാൻഡിന് ഗുണം മാത്രമേ ഇതുവരെയുണ്ടായിട്ടുള്ളൂ. ഇപ്പോഴിതാ സർപ്രൈസുകളെല്ലാം പൊളിച്ച് കൈലാക്കിന്റെ മുഴുവൻ വിലയും വെളിപ്പെടുത്തിരിക്കുകയാണ് കമ്പനി.

മലയാളി പേരിട്ട സ്കോഡ കൈലാക് ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വിപണനത്തിന് എത്തുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 7.89 ലക്ഷം മുതൽ 13.35 ലക്ഷം വരെ വില വരുമ്പോൾ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 10.59 ലക്ഷം മുതൽ 14.40 ലക്ഷം വരെയാണ് സ്കോഡ വില നിശ്ചയിച്ചിരിക്കുന്നത്.

Skoda Kylaq Full Price List Announced

ഇനി വേരിയന്റ് തിരിച്ചുള്ള വില വിവരങ്ങളിലേക്ക് കടക്കാം. സ്കോഡ കൈലാക് ബേസ് ക്ലാസിക് വേരിയന്റിന് 7.89 ലക്ഷം, സിഗ്നേച്ചർ മാനുവലിന് 9.59 ലക്ഷം, സിഗ്നേച്ചർ ഓട്ടോമാറ്റിക്കിന് 10.59 ലക്ഷം, സിഗ്നേച്ചർ പ്ലസ് മാനുവലിന് 11.40 ലക്ഷം, സിഗ്നേച്ചർ പ്ലസ് ഓട്ടോമാറ്റിക്കിന് 12.40 ലക്ഷവും, പ്രസ്റ്റീജ് മാനുവലിന് 13.35 ലക്ഷം, പ്രസ്റ്റീജ് ഓട്ടോമാറ്റിക്കിന് 14.40 ലക്ഷം എന്നിങ്ങനെ എക്സ്ഷോറൂം വില വരുന്നത്.

ഇന്ന് അതായത് 2024 ഡിസംബർ രണ്ട് വൈകിട്ട് 4 മണി മുതൽ കൈലാക്കിൻ്റെ ഔദ്യോഗിക ബുക്കിംഗ് സ്കോഡ ആരംഭിക്കും. ടോർണാഡോ റെഡ്, ബ്രില്യൻ്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോൾഡ് എന്നിങ്ങനെ 7 കിടിലൻ കളർ ഓപ്ഷനുകളിലാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ സബ്-4 മീറ്റർ എസ്‌യുവി നിരത്തിലെത്തിക്കുന്നത്. 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് കൈലാക്കിൽ കിട്ടുക.

Skoda Kylaq Full Price List Announced

6 എയർബാഗുകൾ, ടിൽറ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, എല്ലാ എൽഇഡി ലൈറ്റുകൾ എന്നീ സവിശേഷതകൾ‌ക്കൊപ്പമാണ് സ്കോഡ കൈലാക്കിന്റെ 7.89 ലക്ഷം രൂപ വിലയുള്ള എൻട്രി ലെവൽ ക്ലാസിക് വേരിയന്റിന് വില ആരംഭിക്കുന്നത്. ഈ വേരിയൻ്റിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ കമ്പനി നൽകുന്നില്ലെങ്കിലും സേഫ്റ്റിയും കിടിലൻ എഞ്ചിനും കൂടിയാവുമ്പോൾ സംഗതി കളറാവും.

കൈലാക്ക് സിഗ്‌നേച്ചർ വേരിയന്റിൽ ബേസ് മോഡലിലേതിന് പുറമെ 16 ഇഞ്ച് അലോയ് വീലുകൾ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ്, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റിയർ എസി വെൻ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് സ്കോഡ ഒരുക്കിയിട്ടുള്ളത്. സിഗ്നേച്ചർ പ്ലസിലേക്ക് നോക്കിയാൽ ഇത് കൂടുതൽ ഫീച്ചർ റിച്ചായിരിക്കുമെന്നതാണ് പ്രത്യേകത.

Skoda Kylaq Full Price List Announced

സിഗ്‌നേച്ചർ മോഡലിലെ ഫീച്ചറുകൾ കൂടാതെ കൈലാക് സിഗ്നേച്ചർ പ്ലസിൽ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ക്ലൈമറ്റ് കൺട്രോൾ, റിയർവ്യൂ ക്യാമറ, പവർ ഫോൾഡിംഗ് മിററുകൾ എന്നിവ പോലുള്ള മോഡേൺ സവിശേഷകളും ഉണ്ടാവും. ഇതൊരു വാല്യു ഫോർ മണി വേരിയന്റായിട്ട് കണക്കാക്കാം.

ഇനി ടോപ്പ് എൻഡിലേക്ക് വന്നാൽ സിംഗിൾ-പേൻ സൺറൂഫ്, 17-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, കോർണറിംഗ് ഫംഗ്‌ഷനോട് കൂടിയ എൽഇഡി ഫോഗ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവ പോലുള്ള അധിക ഫീച്ചറുകളാൽ സ്കോഡ കൈലാക് പ്രസ്റ്റീജ് വേരിയന്റ് സമ്പന്നമായിരിക്കും.

1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് കൈലാക്ക് വരുന്നത്. ഇത് 115 bhp പവറിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 10.5 സെക്കൻഡിനുള്ളിൽ കൈലാക്കിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് സ്കോഡ പറയുന്നു. ടോപ്പ്-സ്പെക് പ്രസ്റ്റീജ് ട്രിമ്മിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സിനായി പാഡിൽ ഷിഫ്റ്ററുകളും കൊടുത്തിട്ടുണ്ട്.

കാത്തിരുത്തി മുഷിപ്പിക്കാതെ കൈലാക്കിൻ്റെ ഡെലിവറി 2025 ജനുവരി 27 മുതൽ ആരംഭിക്കുമെന്ന് സ്‌കോഡ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആദ്യത്തെ 33,333 ഉപഭോക്താക്കൾക്ക് പ്രത്യേക മെയിൻ്റനൻസ് പാക്കേജ് ലഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 0.24 രൂപയായി കുറയ്ക്കും. ബ്രെസയും നെക്സോണു കൂടാതെ മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയാണ് കൈലാക്കിൻ്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Monday, December 2, 2024, 15:03 [IST]
English summary
Skoda kylaq full price announced bookings delivery details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X