യാത്രാ സുഖത്തിന്റെ കാര്യത്തിൽ ഇന്നോവ പോലും തോറ്റുപോവും, വാലൻ്റൈൻസ് ഡേയിൽ ഒക്‌ടാവിയ മടങ്ങി വരുന്നു

യാത്രാ സുഖത്തിന്റെ കാര്യത്തിലും സ്പേസിന്റെ കാര്യത്തിലായാലും സ്പോർട് യൂട്ടിലിറ്റി മോഡലുകൾക്ക് സെഡാനുകളോട് മുട്ടാനാവില്ലെന്നതാണ് സത്യം. സെഡാൻ എന്നു പറയുമ്പോഴേ പലർക്കും ഓർമ വരുന്ന ബ്രാൻഡായിരിക്കാം സ്കോഡ. ഒക്‌ടാവിയ, റാപ്പിഡ്, സൂപ്പർബ്, സ്ലാവിയ പോലുള്ള ഗംഭീര വാഹനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ കമ്പനി ഇന്ന് എസ്‌യുവികളുടെ പിന്നാലെയാണെങ്കിലും ഭൂതകാലത്ത് മധുരമുള്ള ഓർമകൾ സമ്മാനിച്ചാണ് പലവണ്ടികളും ഇന്നുകാണുന്ന നിലയിൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിനെ എത്തിച്ചത്.

ഒരുകാലത്ത് ഇന്ത്യക്കാരെ വിസ്‌മയിപ്പിച്ച സെഡാനായിരുന്നു ഒക്‌ടാവിയ. ഇന്ന് വിപണിയിൽ ഇല്ലെങ്കിലും ഇതിന്റെ യൂസ്‌ഡ് മോഡലുകൾക്ക് രാജ്യത്ത് ഇന്നും ആവശ്യക്കാരുണ്ട്. പാവങ്ങളുടെ ബെൻസ് എന്നാണ് ഈ കാർ പിൽക്കാലത്ത് അറിയപ്പെട്ടിരുന്നതു തന്നെ. മെയിന്റനെൻസിന്റെ കാര്യത്തിൽ ധാരാളിയായിരുന്നതാണ് പണ്ട് ഒക്‌ടാവിയെയെ പലരും കൈയൊഴിയാൻ കാരണമായത്. എന്നാൽ അടുത്തിടെ നിർത്തലാക്കിയ പുതുതമലുറ മോഡലിനെ പലരും ഡ്രീം കാറായാണ് കണ്ടിരുന്നത്.

Skoda Octavia Facelift Sedan To Unveil On 2024 February 14

2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന കര്‍ശനമായ ബിഎസ VI ഘട്ടം രണ്ട് എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പില്‍ വന്നതോടെയായിരുന്നു ഈ സൂപ്പര്‍ സെഡാനുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചത്. പക്ഷേ ആഗോള വിപണികളിൽ ഇന്നും പകിട്ടോടെ ഓടിത്തിമിർക്കുകയാണ് ഈ എക്‌സിക്യൂട്ടീവ് പ്രീമിയം സെഡാൻ. ഇപ്പോഴിതാ ഫെബ്രുവരി 14 ന് ആഗോളതലത്തിൽ പുതിയ മാറ്റങ്ങളോടെ വിപണിയിലേക്ക് എത്താൻ റെഡിയായിരിക്കുകയാണ് ഒക്‌ടാവിയ.

ഇതിന്റെ ഭാഗമായി വാഹനത്തിന്റെ ഡിസൈൻ എങ്ങനെയിരിക്കുമെന്ന് നാട്ടുകാരെ അറിയിക്കാൻ രേഖാചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സ്കോഡ. പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളുടെയും പുതിയ ഫ്രണ്ട് ഗ്രില്ലിൻ്റെയും രൂപത്തിലാണ് എക്സ്റ്റീരിയറിലെ ഏറ്റവും വലിയ മാറ്റങ്ങൾ കമ്പനി അവതരിപ്പിക്കുക. അതുപോലെ പുതിയ ഹെഡ്‌ലൈറ്റുകൾ പുതിയ രൂപത്തിലുള്ള മുൻഭാഗത്തെ പൂർത്തീകരിക്കുമ്പോൾ ഇത് സെഡാന് ഇതുവരെ കാണാത്ത ഷാർപ്പ് രൂപമാണ് സമ്മാനിക്കുന്നത്.

Skoda Octavia Facelift Sedan To Unveil On 2024 February 14

ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് കാറിന്റെ ആകർഷണീയത വർധിപ്പിക്കുന്നത് എന്നുവേണമെങ്കിലും പറയാം. അതോടൊപ്പം തന്നെ വശക്കാഴ്ച്ചയിൽ പരിഷ്ക്കാങ്ങൾ കൊണ്ടുവരാൻ റീഡിസൈൻ ചെയ്‌ത അലോയ് വീലുകൾ അവതരിപ്പിക്കുന്നുണ്ടെന്ന് പുത്തൻ സ്കോഡ ഒക്‌ടാവിയയുടെ ഡിസൈൻ സ്കെച്ചുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം മൊത്തത്തിലുള്ള രൂപത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന് വേണം പറയാൻ.

പിൻഭാഗത്തേക്ക് വന്നാൽ ടെയിൽ ലൈറ്റുകളുടെ ആകൃതി അതേപടി നിലനിൽക്കുന്നതായി തോന്നുന്നു. എങ്കിലും പുനർരൂപകൽപ്പന ചെയ്ത റിയർ ബമ്പറിന് ഇപ്പോൾ ഷാർപ്പ് ക്രീസുകൾ ലഭിക്കുന്നുണ്ട്. പുതിയ ഒക്ടാവിയയ്ക്ക് മൊത്തത്തിൽ ഒരു സ്പോർട്ടിയർ ലുക്കാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് നൽകുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ഏതൊക്കെ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് സ്‌കോഡ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Skoda Octavia Facelift Sedan To Unveil On 2024 February 14

എന്നാൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ശ്രേണിക്ക് സമാനമായി 1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ടർബോ ഡീസൽ, മൈൽഡ് ഹൈബ്രിഡ് യൂണിറ്റ് എന്നിവ അതേപടി മുന്നോട്ട് കൊണ്ടുപോവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊഡിയാക്, സൂപ്പർബ് എന്നിവയിലേതു പോലെ പ്ലഗ്-ഇൻ പവർട്രെയിന്റെ വരവും തള്ളിക്കളയാനാവില്ല. സ്കോഡയുടെ PHEV ഓപ്ഷൻ ജോടിയാക്കുന്നത് 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ചേർന്നാണ്.

ഇതിനു പിന്നാലെ ഈ ദശകത്തിൽ തന്നെ ഒക്ടാവിയയുടെ ഇലക്ട്രിക് പതിപ്പും നിരത്തുകളിൽ ഓടിത്തുടങ്ങുമെന്നാണ് സ്കോഡ സ്ഥിരീകരിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ബ്രാൻഡിൻ്റെ 89kWh ബാറ്ററിയുടെ കൂടുതൽ നൂതന പതിപ്പായിരിക്കും ഈ എസ്‌സിക്യൂട്ടീവ് സെഡാനിൽ അവതരിപ്പിക്കുകയെന്നാണ് അനുമാനം. സിംഗിൾ ചാർജിൽ കാറിന് 595 കിലോമീറ്ററിൽ കൂടുതൽ WLTP റേഞ്ച് ഉണ്ടാവും. കൂടാതെ 200kW വരെ ചാർജിംഗ് സപ്പോർട്ടുമുണ്ടാവും.

Skoda Octavia Facelift Sedan To Unveil On 2024 February 14

പരിമിതമായ സംഖ്യകളിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ ഒക്ടാവിയ RS iV ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡയ്ക്ക് പദ്ധതി ഉണ്ടായിരുന്നെങ്കിലും ഈ പുതുക്കിയ ഒക്ടാവിയയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് സ്കോഡ മൌനം പാലിക്കുകയാണ്. 20 വർഷത്തിലേറെയായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ സെഡാൻ ഔദ്യോഗികമായി 1 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, February 11, 2024, 14:00 [IST]
English summary
Skoda octavia facelift sedan to unveil on 2024 february 14 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X