പഴയ വണ്ടിയും സർവീസ് ചെയ്‌ത് കിട്ടും, ചൂടുകാലത്ത് ഓഫറുകളുടെ പെരുമഴയുമായി സ്കോഡ

ഇന്ത്യക്കാരെ വിസ്‌മയിപ്പിക്കുന്ന വളർച്ചയുമായി മുന്നോട്ട് കുതിക്കുന്നവരാണ് സ്കോഡ. പണ്ടത്തെ ചീത്തപ്പേരെല്ലാം മായ്ച്ചുകളഞ്ഞാണ് ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ വളർച്ച. അടിപൊളി മോഡലുകൾ കൂട്ടുള്ളപ്പോൾ കൃത്യമായി വിപണനം ചെയ്യാനും ആളുകളിലേക്ക് എത്തിക്കാനും ബ്രാൻഡിനാവുന്നുണ്ട്. കുഷാഖും സ്ലാവിയയും ചൂടപ്പംപോലെ വിറ്റഴിക്കുമ്പോൾ അടുത്തിടെ സൂപ്പർബ് സെഡാനെയും കമ്പനി തിരിച്ചെത്തിച്ചിരുന്നു.

ഇപ്പോഴിതാ സ്കോഡ കാർ ഉടമകൾക്കായിപുതിയ സമ്മർ ക്യാമ്പയിനും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. അതിൽ ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ടുകളും സർവീസ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ ക്യാമ്പയിൻ ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും ടച്ച്‌പോയിൻ്റുകളിലും ലഭ്യമാകുമെന്നാണ് സ്കോഡ അറിയിച്ചിരിക്കുന്നത്. സ്ലാവിയ, കുഷാഖ് പോലുള്ള ഇന്ത്യ 2.0 പ്രൊജക്റ്റിനു കീഴിലുള്ള കാറുകൾക്കും പ്രീമിയം കൊഡിയാക്, സൂപ്പർബ് എന്നിവയ്ക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും.

Skoda Summer Campaign Announced With Huge Offers And Discounts

സ്കോഡയുടെ സമ്മർ ക്യാമ്പയിൻ ജൂൺ 30-ന് അവസാനിക്കും. ഈ കാലയളവിൽ റാപ്പിഡ്, ഒക്ടാവിയ, യെതി തുടങ്ങിയ പഴയ കാറുകളുടെ ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള എല്ലാ മോഡലുകൾക്കും ഈ സേവനം ഉപയോഗപ്പെടുത്താനാവും. ഉപഭോക്താക്കൾക്ക് നിരവധി സേവനങ്ങളിലും ഉപഭോക്തൃ കേന്ദ്രീകൃത സൗകര്യങ്ങളിലും ഡിസ്കൌണ്ടുകൾ ലഭിക്കും. അതേസമയം മൂല്യവർധിത സേവനങ്ങൾക്ക് 20 ശതമാനം വരെ ഓഫറുണ്ട്.

സെറാമിക് കോട്ടിംഗ് പോലുള്ള സൗകര്യങ്ങൾ നോക്കുന്നവരാണെങ്കിൽ സമ്മർ ക്യാമ്പയിന് കീഴിൽ 30 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും സ്കോഡ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കോ-ഫ്രണ്ട്ലിയായ വാട്ടർ സേവിംഗ് ഡ്രൈ വാഷും ഇതിനു കീഴിലുണ്ട്. ഈ സേവനത്തിന് 20 ശതമാനം ഡിസ്കൌണ്ടും ലഭിക്കും. ഈ സമ്മർ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് സാധാരണയേക്കാൾ 20 ശതമാനം കുറഞ്ഞ നിരക്കിൽ റോഡ് സൈഡ് അസിസ്റ്റൻസ് പാക്കേജും വാങ്ങാൻ കഴിയും.

Skoda Summer Campaign Announced With Huge Offers And Discounts

കൂടാതെ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആഡ്-ഓൺ എനിടൈം വാറണ്ടികൾക്കും സമ്മർ ക്യാമ്പയിന് കീഴിൽ ഓഫറിലുണ്ട്. കൂടാതെ, ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അതിൻ്റെ പുതിയ ക്യാമ്പയിന്റെ ഭാഗമായി സ്റ്റാൻഡേർഡ് 40-പോയിൻ്റ് ചെക്ക്-അപ്പ് തികച്ചും സൗജന്യമായി കാർ ഉടമകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തായാലും കൂടുതൽ കസ്റ്റമർ ഫ്രണ്ട്ലിയാവാനുള്ള സ്കോഡയുടെ ശ്രമങ്ങൾ വിജയം കാണുന്നുണ്ടെന്നത് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്.

കുഷാഖ്, സ്ലാവിയ എന്നിവയ്‌ക്കൊപ്പം 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമെന്ന് നിർമാതാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 6 എയർബാഗുകൾ കൂട്ടിയതല്ലാതെ വാഹനങ്ങളിൽ നിർമാതാവ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കുഷാഖും സ്ലാവിയയും മെയിഡ് ഫോര്‍ ഇന്ത്യ, റെഡി ഫോര്‍ വേള്‍ഡ് MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ക്രാഷ് ടെസ്റ്റിൽ മികച്ച സ്കോറുമായി മടങ്ങിയ ഇരുവാഹനങ്ങളും ഏറ്റവും സുരക്ഷിതമായ കാറുകളായാണ് അറിയപ്പെടുന്നത് തന്നെ.

Skoda Summer Campaign Announced With Huge Offers And Discounts

അടുത്തടെ സൂപ്പബ് എക്‌സിക്യൂട്ടീവ് സെഡാനെയും കമ്പനി രാജ്യത്ത് പുനരവതരിപ്പിച്ചിരുന്നു. വിൽപ്പന അവസാനിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം സ്കോഡ സൂപ്പർബ് ഇന്ത്യൻ വിപണിയിൽ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ കർശനമായ ബിഎസ്-VI മലിനീകരണ നിയമങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയതോടെയാണ് മുമ്പ് സ്‌കോഡ ഇന്ത്യയുടെ നിരയിലെ മുൻനിര സെഡാൻ മോഡലായിരുന്ന സൂപ്പർബ് നിരത്തൊഴിഞ്ഞിരുന്നത്.

ഒരു വർഷം മൊത്തം 2,500 യൂണിറ്റുകൾ ഹോമോലോഗേഷൻ കൂടാതെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കും എന്നതിനാലാണ് തിരികെ കൊണ്ടുവരാനുള്ള പദ്ധതി ഓണായിരിക്കുന്നത്. ടോപ്പ് എൻഡ് ലോറിൻ ആൻഡ് ക്ലെമെന്റ് വേരിയന്റിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 54 ലക്ഷം രൂപയാണ് പുതിയ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മുൻഗാമിയേക്കാൾ ഏകദേശം 20 ലക്ഷം രൂപയാണ് സൂപ്പർബിന് കൂടുതലായി ഇറക്കേണ്ടി വരികയെന്ന് സാരം.

Skoda Summer Campaign Announced With Huge Offers And Discounts

വ്യത്യസ്‌ത വേരിയന്റിൽ മുമ്പ് എത്തിയിരുന്ന കാറിന് നിർത്തലാക്കുന്നതിനു മുമ്പ് 34.79 ലക്ഷം രൂപ മുതൽ 38.25 ലക്ഷം രൂപ വരെയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. ആഗോള വിപണിയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്യുമെന്നതാണ് വിലയിലെ വലിയ വ്യത്യാസത്തിന് കാരണം. ഇതിനെല്ലാം പുറമെ നിലവിൽ ആഭ്യന്തര വിപണിയിൽ പുതിയൊരു സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്കോഡ.

ഇന്ത്യ 2.0 കാറുകൾക്കായി ഉപയോഗിക്കുന്ന അതേ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ കോംപാക്‌ട് എസ്‌യുവിയും അവതരിക്കുക. 113 bhp കരുത്തിൽ പരമാവധി 178 Nm torque ഉത്പാദിപ്പിക്കുന്ന അതേ 1.0 ലിറ്റർ TSI എഞ്ചിൻ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കാനാണ് സാധ്യത.

More from DriveSpark

Article Published On: Saturday, May 11, 2024, 15:59 [IST]
English summary
Skoda summer campaign announced with huge offers and discounts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X