ഒടുക്കത്തെ യാത്രാ സുഖമുള്ള കാർ 18 ലക്ഷം രൂപ വിലക്കുറവിൽ തരാമെന്ന് സ്കോഡ, പക്ഷേ ഭാഗ്യവും വേണം

ഇന്ത്യയിലെ സാധാരണക്കാരോട് അടുക്കാൻ പണിയെടുക്കുന്നവരാണ് സ്കോഡ (Skoda). കൈലാക് (Kylaq), കുഷാഖ് (Kushaq), സ്ലാവിയ (Slavia) എന്നീ കിടിലൻ മോഡലുകളിലൂടെ ഇക്കാര്യം സാധിച്ചെടുക്കാനും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിനായിട്ടുണ്ട്. മുമ്പ് പ്രീമിയം കാറുകൾ പുറത്തിറക്കിയിരുന്ന കമ്പനി ആ പ്രവണത വിട്ടിട്ടൊന്നുമില്ല കേട്ടോ. പണക്കാർക്കായി വെറൊരു തലത്തിൽ പ്രവർത്തിക്കുന്ന സ്കോഡ സൂപ്പർബ്, കൊഡിയാക് തുടങ്ങിയ തട്ടുപൊളിപ്പൻ പ്രീമിയം വാഹനങ്ങളും ഇന്ത്യക്കായി പുറത്തിറക്കുന്നുണ്ട്. വിൽപ്പന അവസാനിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം സൂപ്പർബ് ഇന്ത്യൻ വിപണിയിൽ വീണ്ടും കൊണ്ടുവന്നതെല്ലാം വലിയ വാർത്തയായ കാര്യമായിരുന്നു.

പക്ഷേ ഇന്ത്യയിൽ നിർമിക്കാതെ പൂർണമായും വിദേശത്ത് നിർമിച്ചാണ് സ്കോഡ സൂപ്പർബിനെ വീണ്ടും രാജ്യത്ത് അവതരിപ്പിച്ചതെന്ന് മാത്രം. നിർത്തിയിട്ട് പിന്നേം ഇറക്കിയ സ്കോഡ കാറിന് 20 ലക്ഷം കൂടുതൽ മുടക്കണമെന്ന അവസ്ഥയാണ് നമുക്ക് വന്നത്. പക്ഷേ കൊടുക്കുന്ന കാശിനുള്ള മുതലുണ്ട് വണ്ടിയെന്നതിൽ ആർക്കും ഒരു സംശയവും വേണ്ട കേട്ടോ. മാത്രമല്ല, എക്സിക്യൂട്ടീവ് സെഡാന്റെ വെറും 100 യൂണിറ്റുകൾ മാത്രമാണ് കമ്പനി ഒരു വർഷം ഇന്ത്യയിൽ വിൽക്കാൻ കൊണ്ടുവന്നിട്ടുള്ളതും.

Skoda Superb Sedan Available With Rs 18 Lakh Discount

വിലയിൽ അത്ര സൂപ്പറല്ലാത്ത സൂപ്പർബ് വാങ്ങാൻ അധികം ആളുകൾ എത്തിയില്ലെന്നാണ് സൂചന. 2023 ഏപ്രിലിൽ ഇന്ത്യയിൽ പുനരവതരിപ്പിച്ച സ്‌കോഡ സെഡാന്റെ മൂന്നാം തലമുറ മോഡൽ എന്നെങ്കിലും വാങ്ങണമെന്ന് പ്ലാനിട്ടിരുന്നവർക്ക് അസുലഭ നിമിഷം വന്നെത്തിയിരിക്കുകയാണ്. നിലവിൽ ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കാറിന് ഇതുവരെ ലഭിക്കാത്ത വിലക്കുറവാണ് കമ്പനി കൊടുക്കുന്നത്.

2024 ഏപ്രിലിലാണ് ഇന്ത്യക്കായി CBU യൂണിറ്റായി സ്കോഡ സൂപ്പർബ് അവതരിപ്പിച്ചത്. എന്നാൽ ഇതെല്ലാം 2023 മോഡൽ ഇയർ കാറുകളായിരുന്നു എന്നതാണ് യാഥാർഥ്യം. 54 ലക്ഷം രൂപയാണ് കാറിനായി എക്സ്ഷോറൂം വില നിശ്ചയിച്ചിരുന്നതും. ഇന്ത്യക്കായി അനുവദിച്ച 100 യൂണിറ്റുകളിൽ കുറച്ച് എണ്ണം നിലവിൽ വിറ്റഴിക്കാതെ കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ വിറ്റഴിക്കാതെ കിടക്കുന്ന പരിമിത എണ്ണത്തിലുള്ള സൂപ്പർബാണ് നല്ല വിലക്കുറവിൽ വാങ്ങാൻ അവസരം ലഭിച്ചിരിക്കുന്നത്.

Skoda Superb Sedan Available With Rs 18 Lakh Discount

54 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള കാറിന് 15-18 ലക്ഷം രൂപ വരെ ഡിസ്കൌണ്ട് ഓഫറാണ് ഡീലർമാർ നൽകുന്നത്. പക്ഷേ എല്ലായിടത്തും വാഹനം സ്റ്റോക്ക് ഉണ്ടാവണമെന്നില്ല കേട്ടോ. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മധ്യ ഇന്ത്യയിലെയും മൾട്ടി-ബ്രാൻഡ് ഡീലർഷിപ്പുകളിൽ രജിസ്റ്റർ ചെയ്യാത്ത ചില സ്‌കോഡ സൂപ്പർബ് യൂണിറ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇറക്കുമതി ചെയ്ത മൊത്തം 100 യൂണിറ്റുകളിൽ വിൽക്കപ്പെടാത്ത 20-25 കാറുകൾ ഇപ്പോഴും രാജ്യത്തുടനീളമുണ്ട്.

സ്കോഡയുടെ ഡൈനാമിക് ഷാസി കൺട്രോൾ, ആക്റ്റീവ് ടയർ പ്രഷർ മോണിറ്ററുകൾ, 9 എയർബാഗുകൾ, വലിയ 9 ഇഞ്ച് കൊളംബസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം തുടങ്ങിയ ചില അധിക സവിശേഷതകളോടെയാണ് സ്കോഡ സൂപ്പർബ് ഇന്ത്യയിലെത്തിയിരിക്കുന്നത്. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ തന്നെ മുമ്പ് ഇവിടെ വിൽപ്പനയ്‌ക്കെത്തിയിരുന്ന സൂപ്പർബിനേക്കാൾ ഏകദേശം 20 ലക്ഷം രൂപയാണ് കാറിന് കൂടുതലായി ചെലവാക്കേണ്ടി വരിക.

Skoda Superb Sedan Available With Rs 18 Lakh Discount

ഡിസൈനിലേക്ക് നോക്കിയാൽ വാഷറുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, സ്കോഡയുടെ സിഗ്നേച്ചർ ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ, 18 ഇഞ്ച് പ്രൊപ്പസ് എയ്‌റോ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാമാണ് സൂപ്പർബിനെ സവിശേഷമാക്കുന്നത്. റോസോ ബ്രൂനെല്ലോ, വാട്ടർ വേൾഡ് ഗ്രീൻ, മാജിക് ബ്ലാക്ക് എന്നീ കിടിലൻ കളർ ഓപ്ഷനുകളും സകോഡയുടെ എക്സിക്യൂട്ടീവ് സെഡാന് ലഭിക്കും.

വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്ക് അനുയോജ്യമായ 9.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകളുള്ള ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്രൈവർ സീറ്റിന് മസാജ്, മെമ്മറി ഫംഗ്ഷനുകൾ, തുടങ്ങിയ ഫീച്ചറുകളാണ് സ്കോഡ സൂപ്പർബിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്.

രാജ്യത്ത് നിലവിലുള്ള എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് സ്കോഡ സൂപ്പർബ് സെഡാന് തുടിപ്പേകുന്നത്. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ടർബോ എഞ്ചിന് 187 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിൽ കാറിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ല.

എന്തായാലും മേൽപ്പറഞ്ഞ ഡിസ്‌കൗണ്ട് ഓഫർ ഓരോ സംസ്ഥാനത്തേയും നഗരത്തേയും അടിസ്ഥാനമാക്കി വ്യത്യാസപ്പടാൻ സാധ്യതയുണ്ട് കേട്ടോ. കൂടാതെ സ്റ്റോക്കിൻ്റെ ലഭ്യതയ്ക്ക് വിധേയവുമാണ്. കൃത്യമായ കണക്കുകൾക്കായി നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രാദേശിക ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. കേരളത്തിലുള്ള ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ സ്റ്റോക്ക് ഉണ്ടാവുമോയെന്ന് സംശയമാണ്.

More from DriveSpark

Article Published On: Friday, December 20, 2024, 18:06 [IST]
English summary
Skoda superb sedan available with rs 18 lakh discount details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X