ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു

സ്കോഡ എന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാരുടെ മനസിലേക്ക് ഓടിയെത്തുന്നത് സെഡാൻ മോഡലുകളായിരിക്കാം. പ്രത്യേകിച്ച് ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ് പോലുള്ള തട്ടുപൊളിപ്പൻ കാറുകൾക്ക് പേരുകേട്ടവരാണ് ഈ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ. കാലത്തിനൊത്ത് കോലം മാറണമെന്ന വാശിയുള്ള സ്കോഡ ഇപ്പോൾ കൂടുതലും ഊന്നൽ കൊടുക്കുന്നത് എസ്‌യുവികൾക്കാണ്.

എങ്കിലും പണ്ടത്തെ പ്രതാപികളായ സെഡാനുകളെ പൂർണമായും ഒഴിവാക്കാൻ സ്കോഡ തയാറായിട്ടില്ലെന്നു വേണം പറയാൻ. സ്ലാവിയയിലൂടെ ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകൾക്ക് ഇന്നും ആവശ്യക്കാരുണ്ടെന്ന് തെളിയിക്കാനും കമ്പനിക്കായിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ മോഡൽ നിര വിപുലീകരിക്കാൻ പദ്ധതിയിടുന്ന ബ്രാൻഡ് അടുത്തതായി പുതിയൊരു സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിക്കാണ് രൂപംകൊടുക്കുന്നത്.

Skoda Superb Sedan To Relaunch In India On 2024 April 3

എന്നാൽ അതിനുമുമ്പ് ഒരു ഇതിഹാസ കാറിനെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാൻ സ്കോഡ തീരുമാനമെടുത്തു കഴിഞ്ഞു. മലയാള സിനിമയിലെ യുവതാരം നസ്‌ലിന്‍ ഗഫൂര്‍ സ്വന്തമാക്കിയ സൂപ്പർബാണ് ഇന്ത്യൻ വിപണിയിൽ റീഎൻട്രിക്ക് ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് സ്‌കോഡ പിന്‍വലിക്കാനൊരുങ്ങുന്ന ഈ ആഡംബര സെഡാന്റെ അവസാന യൂണിറ്റുകളിലൊന്ന് വാങ്ങിയത് പ്രേമലുവിലൂടെ തെന്നിന്ത്യൻ സ്റ്റാറായ നസ്‌ലിനായിരുന്നു.

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ ശ്രേണിയിലെ മുന്‍നിര മോഡലായിരുന്ന സൂപ്പര്‍ബ് രാജ്യത്ത് 2023 ഏപ്രിലിൽ നടപ്പിലാക്കിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തോട് അനുബന്ധിച്ചാണ് വിപണിയിൽ നിന്നും പിൻവാങ്ങിയത്. ഇന്ത്യയിൽ സൂപ്പർബ് വീണ്ടും ലോഞ്ച് ചെയ്യാനുള്ള സ്‌കോഡയുടെ പദ്ധതികൾ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഔദ്യോഗിമാക്കിക്കൊണ്ട് 2024 ഏപ്രിൽ മൂന്നിന് എക്‌സിക്യൂട്ടീവ് സെഡാൻ അവതരിക്കും.

Skoda Superb Sedan To Relaunch In India On 2024 April 3

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കോഡ സൂപ്പർബ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതെങ്കിലും ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. എന്നിരുന്നാലും മുമ്പത്തെപ്പോലെ ഇത് പ്രാദേശികമായി അസംബിൾ ചെയ്യില്ല. പകരം, സർക്കാരിന്റെ GSR 870 റൂൾ പ്രകാരം സ്കോഡ സൂപ്പർബിനെ ഒരു കംപ്ലീറ്റിലി ബിൽറ്റപ്പ് യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യും. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിയ മുൻ തലമുറ മോഡലിനെ തന്നെയാണ് കമ്പനി ഇത്തവണയും അവതരിപ്പിക്കുക.

ഗവൺമെൻ്റിൻ്റെ GSR 870 റൂൾ പ്രകാരം നിർമാതാക്കൾക്ക് ഒരു വർഷം മൊത്തം 2,500 യൂണിറ്റുകൾ ഹോമോലോഗേഷൻ കൂടാതെ ഇറക്കുമതി ചെയ്യാൻ സാധിക്കും. ഈ സാധ്യതയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡും പരീക്ഷിക്കുന്നത്. സെഡാൻ്റെ പുതിയ മോഡൽ ലൈനപ്പ് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നൽകുന്ന L&K എന്ന സിംഗിൾ വേരിയന്റിലാവും അവതരിപ്പിക്കുക. എഞ്ചിന് 4,200-6,000 ആർപിഎമ്മിന് ഇടയിൽ പരമാവധി 188 bhp പവറും 1,450-4,200 ആർപിഎമ്മിൽ 320 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.

Skoda Superb Sedan To Relaunch In India On 2024 April 3

ഫ്രണ്ട് വീൽ ഡ്രൈവുമായി എത്തുന്ന സ്കോഡ സൂപ്പർബിന് വെറും 7.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും എഞ്ചിൻ സ്റ്റാൻഡേർഡായി തന്നെ ജോടിയാക്കപ്പെടുക. അതായത് മാനുവൽ ട്രാൻസ്മിഷനൊന്നും വരാനിരിക്കുന്ന എക്‌സിക്യൂട്ടീവ് സെഡാനിൽ ഉണ്ടാവില്ലെന്ന് സാരം.

ഡിസൈനെല്ലാം മുമ്പുണ്ടായിരുന്ന മോഡലിന് സമാനമായിരിക്കും. പുതിയ 2024 സ്കോഡ സൂപ്പർബിൽ അഡാപ്റ്റീവ് ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫംഗ്ഷനോടുകൂടിയ എൽഇഡി ഫോഗ് ലാമ്പുകൾ, 17 ഇഞ്ച് സ്ട്രാറ്റോസ് അലോയ് വീലുകൾ എന്നിവയെല്ലാം കമ്പനി ഒരുക്കുന്നുണ്ട്. വാട്ടർ വേൾഡ് ഗ്രീൻ, റോസ്സോ ബർനെല്ലോ, മാജിക് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും കാറിലുണ്ടാവും.

Skoda Superb Sedan To Relaunch In India On 2024 April 3

ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ സൂപ്പർബ് L&K വേരിയന്റിന് വയർഡ് സ്മാർട്ട് ലിങ്ക് പ്രവർത്തനക്ഷമതയുള്ള കൊളംബസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മൂന്ന് സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 11-സ്പീക്കർ കാൻ്റൺ ഓഡിയോ സിസ്റ്റം, വെൻ്റിലേറ്റഡ് 12-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഡ്രൈവർ സീറ്റിനുള്ള ഒരു മസാജ് ഫംഗ്ഷൻ എന്നിവ ഉണ്ടായിരിക്കും.

ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഡൈനാമിക് ഷാസിസ് കൺട്രോൾ, എമർജൻസി ബ്രേക്കിംഗ് അസിസ്റ്റുള്ള 360-ഡിഗ്രി ക്യാമറയുള്ള പാർക്ക് അസിസ്റ്റ്, ആക്ടീവ് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഒമ്പത് എയർബാഗുകൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുള്ള ADAS സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ചില ഹൈടെക് ഫീച്ചറുകളും സെഡാൻ വാഗ്ദാനം ചെയ്യും.

Skoda Superb Sedan To Relaunch In India On 2024 April 3

വിലയുടെ കാര്യത്തിലേക്ക് വന്നാൽ 34.19 മുതൽ 37.29 ലക്ഷം രൂപ വരെയാണ് മുമ്പ് സ്‌കോഡ സൂപ്പർബിന് ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്നത്. പക്ഷേ സെഡാൻ ഇപ്പോൾ ഒരു പൂർണ ഇറക്കുമതിയായി എത്തുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ വിലകൾ ഏകദേശം 43 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ ടൊയോട്ട കാമ്രിയുമായാവപം സ്‌കോഡ സൂപ്പർബ് മത്സരിക്കുക. ഒപ്പം എൻട്രി ലെവൽ ആഡംബര കാറുകളും എതിരാളിയാവും.

More from DriveSpark

Article Published On: Friday, March 29, 2024, 13:34 [IST]
English summary
Skoda superb sedan to relaunch in india on 2024 april 3 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X