സ്കോഡയുടെ TDI ഡീസൽ എഞ്ചിൻ വീണ്ടും ഇന്ത്യയിലേക്ക്, വരുന്നത് ഏത് കാറിലേക്ക് എന്നറിയേണ്ടേ

ഒക്‌ടാവിയ എന്ന തട്ടുപൊളിപ്പൻ സെഡാനിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്തവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഇന്ന് പഴയ വാഹനങ്ങളെല്ലാം പൂർണമായും ഒഴിവാക്കി പുതുതലമുറയെ വാർത്തെടുക്കുകയാണ് കമ്പനി. ഇന്ത്യയിൽ കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നിങ്ങനെ മൂന്ന് മോഡലുകൾ മാത്രമാണ് കമ്പനിയിപ്പോൾ പുറത്തിറക്കുന്നതെങ്കിലും വാങ്ങാൻ ആളുകൾ ഒരുപാട് എത്തുന്നുണ്ടെന്നതാണ് സത്യം.

ഉടൻ തന്നെ മാരുതി ബ്രെസയും ടാറ്റ നെക്സോണുമെല്ലാം അരങ്ങുവാഴുന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലേക്ക് ഇറങ്ങാനാണ് സ്കോഡ പദ്ധതിയിട്ടിരിക്കുന്നത്. ഇതെല്ലാം ഫാൻസിനെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അവരെല്ലാം പണ്ടത്തെ ഒക്‌ടാവിയയും സൂപ്പർബുമെല്ലാം മിസ് ചെയ്യുന്നുണ്ടെന്നതാണ് യാഥാർഥ്യം. ഈ രണ്ട് സെഡാനുകളുമില്ലാതെ സ്കോഡയെന്ന പേര് സമ്പൂർണമാവില്ല. എന്നാൽ ഇത്തരക്കാർക്കുള്ള സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

Skoda To Relaunch TDI Diesel Engine In India

എന്താണന്നല്ലേ... ഡീസൽ എഞ്ചിൻ കാറുകൾ ഇന്ത്യൻ വിപണിയിൽ വീണ്ടും അവതരിപ്പിക്കാൻ സ്‌കോഡ ഒരുങ്ങുകയാണ് എന്നതാണ് ആ സന്തോഷകരമായ വാർത്ത. സൂപ്പർബ് സെഡാൻ്റെ വരാനിരിക്കുന്ന തലമുറയിൽ നിന്നായിരിക്കും ഡീസൽ എഞ്ചിനുകൾ വീണ്ടും ആഭ്യന്തര വിപണിയിലേക്ക് കടന്നുവരിക. വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവിയുടെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് സംസാരിച്ച സ്‌കോഡ ഓട്ടോയുടെ ഇൻ്റർനാഷണൽ സെയിൽസ് മേധാവി പെറ്റർ ജനീബയാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.

സൂപ്പർബിൽ മാത്രമായിരിക്കും ഡീസൽ എഞ്ചിൻ ലഭ്യമാക്കുകയെങ്കിലും സ്കോഡയ്ക്ക് ഇതൊരു മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട. ഇന്ത്യയിൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ TDI എഞ്ചിൻ തിരികെ കൊണ്ടുവരാനുള്ള സാധ്യതകൾ കമ്പനി ഇപ്പോൾ പര്യവേക്ഷണം ചെയ്‌തു വരികയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടപ്പിലാക്കിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം ആരംഭിച്ചതോടെയാണ് സ്കോഡ ഇന്ത്യയിൽ നിന്നും സൂപ്പർബ് നീക്കം ചെയ്യുന്നത്.

Skoda To Relaunch TDI Diesel Engine In India

ഈ പ്ലാൻ അനുസരിച്ച് സ്കോഡ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) റൂട്ട് വഴി സൂപ്പർബിന്റെ ഡീസൽ മോഡലുകൾ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ എക്‌സ്ക്യൂട്ടീവ് സെഡാന്റെ ആദ്യ ബാച്ച് എത്തുമെന്ന വിവരവും കമ്പനി വൃത്തങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ ബ്രാൻഡ് അതിൻ്റെ 'ഇന്ത്യ 2.0' തന്ത്രത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ വിജയം കൈവരിച്ച് മുന്നോട്ടു നീങ്ങുകയാണ്.

സ്കോഡയുടെ മുഴുവൻ ലൈനപ്പിലുടനീളം പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ മാത്രമേ ഇപ്പോൾ കമ്പനി വാഗ്ദാനം ചെയ്യുന്നുള്ളൂ. മറുവശത്ത് ഡീസൽ കാറുകളുടെ ആവശ്യം പ്രത്യേകിച്ച് എസ്‌യുവി വിഭാഗത്തിലും ആഡംബര കാർ വിഭാഗത്തിലും ശക്തമായി തുടരുകയാണ്. ആഭ്യന്തര വിപണിയിൽ വർധിച്ചുവരുന്ന മലിനീകരണ മാനദണ്ഡങ്ങൾക്കിടയിലും ആളുകൾ കൂടുതൽ കാര്യക്ഷമമായ ഡീസൽ വാഹനങ്ങൾ തേടി ഇപ്പോഴും അലയുകയാണ്.

Skoda To Relaunch TDI Diesel Engine In India

ആഡംബര കാറുകളുടെ എൻട്രി ലെവൽ മോഡലുകളേക്കാൾ എന്തുകൊണ്ടും അടിപൊളി ഓപ്ഷനായിരിക്കും സ്കോഡ സൂപ്പർബ് പോലുള്ള പ്രീമിയം വാഹനങ്ങൾ. ഇതിനൊപ്പം ഡീസൽ എഞ്ചിൻ കൂടി ചേരുമ്പോൾ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു പോലുള്ള ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കൾക്ക് വലിയൊരു തിരിച്ചടിയായേക്കും. 2024 സൂപ്പർബ് കഴിഞ്ഞ വർഷം നവംബറിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

ആധുനിക സ്‌റ്റൈലിംഗ്, മെച്ചപ്പെട്ട ഡൈനാമിക്‌സ്, അധിക ഫീച്ചറുകൾ, പുതുക്കിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയും അതിലേറെയും ഫീച്ചറുകളാണ് നാലാം തലമുറയിലെ പുതിയ സ്കോഡ സൂപ്പർബ് വഹിക്കുന്നത്. ആഗോളതലത്തിൽ സെഡാൻ, എസ്റ്റേറ്റ് ബോഡി ശൈലികളിൽ കാർ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ഹൈലൈറ്റാണ്. അന്താരാഷ്ട്ര വിപണികളിൽ പുതിയ സൂപ്പർബിന് ആറ് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നുവെന്നതാണ് മറ്റൊരു രസകരമായ കാര്യം.

Skoda To Relaunch TDI Diesel Engine In India

ഇതിൽ മൂന്ന് പെട്രോൾ, രണ്ട് ഡീസൽ, ഒരു പ്ലഗ് ഇൻ ഹൈബ്രിഡ് (PHEV) എന്നിവയാണ് ഉൾപ്പെടുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് 100 കിലോമീറ്ററിലധികം ഇലക്ട്രിക് റേഞ്ച് നൽകുമെന്നതും ശ്രദ്ധേയമാണ്. എക്‌സിക്യൂട്ടീവ് സെഡാൻ മോഡൽ ഇന്ത്യയിൽ എത്തുമ്പോൾ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതിൽ പ്രാദേശികമായി നിർമിച്ച 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും പൂർണമായും ഇറക്കുമതി ചെയ്യുന്ന ഡീസലുമായിരിക്കും അത്.

ഈ തലമുറ നവീകരണത്തിൻ്റെ ഭാഗമായി ചില കിടിലൻ സേഫ്റ്റി ഫീച്ചറുകളും മോഡലിന്റെ ഭാഗമായിട്ടുണ്ട്. അതിൽ ലെവൽ-2 ADAS, പാർക്ക് അസിസ്റ്റ്, പത്ത് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിൻ്റുകൾ, അത്യാഹിത സാഹചര്യങ്ങളിൽ വാഹനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്ന എമർജൻസി അസിസ്റ്റ് പ്രോഗ്രാം എന്നിവയെല്ലാമാണ് സ്കോഡ വാഗ്‌ദാനം ചെയ്യുന്നത്.

Skoda To Relaunch TDI Diesel Engine In India

ഇന്ത്യയിൽ എത്തുമ്പോൾ സെഡാന് 40 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം CBU ഇറക്കുമതിയായി അവതരിപ്പിക്കുന്ന ഡീസൽ മോഡലിന് 50 ലക്ഷം വരെ ഏകദേശം വില പ്രതീക്ഷിക്കാം. ഇന്ത്യയിലെ പ്രീമിയം സെഡാൻ സെഗ്മെന്റിൽ ടൊയോട്ട കാമ്രി, ബിഎംഡബ്ല്യു 2 സീരീസ്, മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ എന്നീ വമ്പൻമാരുമായാവും സൂപ്പർബ് മത്സരിക്കേണ്ടി വരിക.

More from DriveSpark

Article Published On: Wednesday, February 28, 2024, 16:02 [IST]
English summary
Skoda to relaunch tdi diesel engine in india with superb sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X