മാരുതി...ഈ ചിറ്റമ്മ നയം ഇനിയും എത്രത്തോളം? ഓസ്ട്രേലിയൻ സ്വിഫ്റ്റിൽ ഇന്ത്യ കണ്ടിട്ടില്ലാത്ത ഫീച്ചറുകൾ
നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് 2024 മെയ് മാസം മുതൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു, നിരവധി സവിശേഷതകളുമായി കാര്യമായി പായ്ക്ക് ചെയ്ത ഒരു അപ്പ്ഡേറ്റാണിത്. എന്നാൽ വാഹനത്തിൻ്റെ അന്താരാഷ്ട്ര പതിപ്പുകളിൽ കാണപ്പെടുന്ന ഹൈബ്രിഡ് പവർട്രെയിൻ, ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റം എന്നിവ നമുക്ക് ലഭിക്കുന്നില്ല. ഇന്ത്യൻ -സ്പെക്ക് മോഡലിൻ്റെ പവർട്രെയിൻ സജ്ജീകരണത്തിൽ നിന്ന് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഒഴിവാക്കിയ അതേ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം പുതിയ സ്വിഫ്റ്റ് അടുത്തിടെ ഓസ്‌ട്രേലിയയിലും സുസുക്കി അവതരിപ്പിച്ചു.
പണ്ടു മുതലേ അന്താരാഷ്ട്ര വിപണികളിൽ കിട്ടുന്ന പല കാര്യങ്ങളും നമ്മുടെ നാട്ടിൽ അതേ മോഡലുകൾക്ക് ലഭിക്കാറില്ല. ഒരേ പുറന്തോട് ഉണ്ടായിരുന്നിട്ടും, ഈ മോഡലുകൾ, പവർട്രെയിൻ മാറ്റി നിർത്തിയാലും, പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇരു മോഡലുകളിലും വരുന്ന പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം എന്ന് നോക്കാം:

സ്പെഷ്യൽ കളർ ഓപ്ഷനും വലിയ അലോയി വീലുകളും: ഓസ്‌ട്രേലിയ -സ്പെക്ക് സ്വിഫ്റ്റ് ഹൈബ്രിഡ് വാഗ്ദാനം ചെയ്യുന്ന ഒരു ഓൾ -ബ്ലാക്ക് പെയിൻ്റ് സ്കീം ഇന്ത്യൻ -സ്പെക്ക് മോഡലിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല. മറുവശത്ത്, ഇന്ത്യൻ മോഡലിന് കൂടുതൽ ഡ്യുവൽ -ടോൺ ഷെയ്ഡുകൾ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
കൂടാതെ, ഓസ്‌ട്രേലിയയിൽ വിൽക്കുന്ന സ്വിഫ്റ്റ് ഹൈബ്രിഡ് മോഡലിന് 16 ഇഞ്ച് അലോയി വീലുകളും ടോപ്പ് സ്പെക്ക് വേരിയൻ്റുകളിൽ വളരെ സവിശേഷമായ ഡിസൈനും ലഭിക്കുന്നുണ്ട്, അതേസമയം ലോ സ്പെക്ക് വേരിയൻ്റുകൾക്ക് 15 ഇഞ്ച് വീലുകളാണ് വരുന്നത്. മറുവശത്ത്, ഇന്ത്യൻ -സ്പെക്ക് സ്വിഫ്റ്റിന് 15 ഇഞ്ച് അലോയി വീലുകൾ മാത്രമേ ലഭിക്കൂ.
ടോപ്പ് -സ്പെക്ക് വേരിയൻ്റിൽ പോലും ഇവ തന്നെയാണ് നമ്മുടെ നാട്ടിൽ വരുന്നത്. കൂടാതെ, ഓസ്‌ട്രേലിയൻ മോഡലിന് മുൻവശത്തിനു പകരം ഫോഗ് ലൈറ്റുകൾ പിന്നിലാണ് നൽകിയിരിക്കുന്നത്. മറുവശത്ത്, ഇന്ത്യൻ -സ്പെക്ക് മോഡലിൽ ഫ്രണ്ട് ഫോഗ് ലൈറ്റുകൾ കമ്പനി ഉൾപ്പെടുത്തുന്നു പിന്നിൽ അവ നൽകിയിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ: വയർലെസ് ഫോൺ ചാർജർ, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയുടെ രൂപത്തിൽ സ്റ്റാൻഡേർഡായി ഇന്ത്യൻ -സ്പെക്ക് മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിന് കുറച്ച് പുതിയ സവിശേഷതകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഓസ്‌ട്രേലിയൻ സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് ഒരു പടി കൂടി മുന്നോട്ട് പോവുന്നു.

ഇതിൽ ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും ഔട്ട്‌ഡോർ റിയർ വ്യൂ മിററുകളും (ORVMs) കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. അകത്ത്, ഓസ്‌ട്രേലിയൻ മോഡലിന് ഡ്യുവൽ -ടോൺ ബ്ലാക്ക് & വൈറ്റ് ഇൻ്റീരിയറുകളാണ് ലഭിക്കുന്നത്, അതേസമയം ഇന്ത്യയിലെ മാരുതി സ്വിഫ്റ്റിന് സിൽവർ ആക്‌സൻ്റുകളുള്ള ഓൾ -ബ്ലാക്ക് ഇൻ്റീരിയറാണ് വരുന്നത്.
ADAS സ്യൂട്ട്: ഓസ്‌ട്രേലിയയിൽ അനാച്ഛാദനം ചെയ്‌ത സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡിന് കൊളീഷൻ മിറ്റിഗേഷൻ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്ന റഡാർ അധിഷ്‌ഠിത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ -സ്പെക്ക് മാരുതി സ്വിഫ്റ്റിൽ ADAS സ്യൂട്ട് പരിപൂർണ്ണമായും കമ്പനി ഒഴിവാക്കിയിരിക്കുന്നു എന്ന് നമുക്ക് കാണാം.
പവർട്രെയിനിലെ വ്യത്യാസങ്ങൾ: ഓസ്‌ട്രേലിയ -സ്പെക്ക് സ്വിഫ്റ്റിന് 12V സജ്ജീകരണത്തോടെ ഒരു മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് വരുന്നത്, അത് ഇന്ത്യൻ -സ്പെക്ക് മോഡലിന് സമാനമായ പവർ തന്നെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യൻ മോഡലിന് AMT ഗിയർബോക്‌സ് ലഭിക്കുമ്പോൾ, അതേസമയം ഓസ്‌ട്രേലിയൻ മോഡലിന് ശരിയായ ഓട്ടോമാറ്റിക് CVT ഗിയർബോക്‌സ് ലഭിക്കുന്നു എന്നതാണ് വ്യത്യാസം.
പാഡിൽ ഷിഫ്റ്ററുകളുള്ള അഞ്ച് സ്പീഡ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓസ്‌ട്രേലിയൻ മോഡലിൻ്റെ സവിശേഷതയാണ്. കൂടാതെ, മാനുവൽ ഗിയർബോക്സുള്ള ടോപ്പ് -സ്പെക്ക് മോഡലിന് പോലും പാഡിൽ ഷിഫ്റ്ററുകൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഇന്ത്യൻ മോഡലിന് പാഡിൽ ഷിഫ്റ്ററുകൾ ഒരു മോഡലിലും ഇല്ല.

വിലകൾ: വിലകളുടെ കാര്യം വരുമ്പോഴാണ് ഇന്ത്യൻ സ്വിഫ്റ്റിന്റെ കാര്യത്തിൽ ഇത്തിരി ആശ്വാസം തോന്നുന്നത്. ഇന്ത്യൻ -സ്പെക്ക് ബേസ് മോഡലിന് 6.49 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ് സ്പെക്ക് പതിപ്പിന് 9.46 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്. എന്നാൽ ഓസ്ട്രേലിയൻ സ്പെക്ക് മോഡൽ AUD 24,490 മുതൽ AUD 30,135 അതായത് ഏകദേശം 13.51 ലക്ഷം മുതൽ 16.62 ലക്ഷം രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്.


Click it and Unblock the Notifications








