ക്ഷമ കാണിച്ചാൽ 500 കി.മീ. റേഞ്ചുള്ള ഇവി കൂടി ഇറക്കാമെന്ന് ടാറ്റ, ആരെന്ന് അറിഞ്ഞാൽ വാങ്ങാൻ കൊതിക്കും

ഇലക്‌ട്രിക് വാഹന വിപണിയിൽ അതികായകനായി മുന്നേറുകയാണ് ടാറ്റ മോട്ടോർസ്. ICE എഞ്ചിൻ വിഭാഗത്തിൽ മാരുതി സുസുക്കി എങ്ങനെയാണോ ആ നിലയിലേക്ക് ഇവി രംഗത്ത് വളർന്നു പന്തലിക്കുകയാണ് നമ്മുടെ സ്വന്തം ടാറ്റ. നെക്സോൺ എന്ന ജനപ്രിയനെ വൈദ്യുതീകരിച്ച് തുടങ്ങിയ നിശബ്‌ദ വിപ്ലവം ഇന്നിതാ പഞ്ച് വരെ എത്തി നിൽക്കുകയാണ്. ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയ്ക്ക് കിട്ടുന്നതിലും വലിയ സ്വീകാര്യതയായിരിക്കും ഈ കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാൻ പോവുന്നത്.

പഞ്ച് ഇവിയോടെ സംഭവം അവസാനിക്കുമെന്നൊന്നും ആരും കരുതേണ്ട, അടുത്തതായി ടാറ്റ കാത്തുവെച്ചിരിക്കുന്നത് ആൾട്രോസ് ഇവി എന്ന വജ്രായുധത്തെയാണ്. 2019 ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച വാഹനത്തെയും കാത്ത് ഫാൻസിരിക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. പിന്നീട് 2020 ഓട്ടോ എക്സ്പോയിൽ പ്രീമിയം ഹാച്ചിന്റെ വൈദ്യുതീകരിച്ച മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പും പ്രദർശിപ്പിച്ച് ഹൈപ്പ് കൂട്ടാൻ കമ്പനിക്കായിരുന്നു.

Tata Altroz EV To Launch Next Year With 421 KM Range

എന്നാണ് വണ്ടി വിപണിയിലെത്തുകയെന്നും കാത്തിരിക്കുന്നവർക്കായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൺസെപ്റ്റ് മോഡൽ ആദ്യമായി പ്രദർശിപ്പിച്ച് ഏകദേശം അഞ്ച് വർഷത്തിന് ശേഷം ആൾട്രോസ് ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതായത് അടുത്ത വർഷത്തോടെ (2025) സംഭവം യാഥാർഥ്യമാവുമെന്ന് സാരം. അൽപം വൈകിയാലും ആൾട്രോസ് ഇലക്‌ട്രിക്കിൽ വമ്പൻ മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെക്സോൺ ഇവിയ്ക്ക് ശേഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ടാറ്റയുടെ രണ്ടാമത്തെ മോഡലായ ആൾട്രോസ് ഇവിയുടെ വികസനത്തിൽ ടാറ്റ ഗുരുതരമായ ചില വെല്ലുവിളികൾ കമ്പനി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫ്ലോറിന് താഴെയുള്ള ബാറ്ററി പായ്ക്കിൻ്റെ പാക്കേജിംഗ് ആയിരുന്നു പ്രധാന തടസം. ഇത് ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 20 മില്ലീമീറ്റർ മുതൽ 145 മില്ലീമീറ്റർ വരെ കുറക്കാൻ ഇടയാക്കുമായിരുന്നു.

Tata Altroz EV To Launch Next Year With 421 KM Range

ക്ലിയറൻസ് നഷ്ടം നികത്താൻ ആൾട്രോസ് ഉയർത്തുന്നത് ഒരു ഓപ്ഷനായിരുന്നില്ലെന്നാണ് ടാറ്റ വൃത്തങ്ങൾ നൽകിയ സൂചന. കാരണം അത് ഹാച്ചിൻ്റെ നിലപാട് പൂർണമായും നശിപ്പിക്കുകയും അതിനെ ഒരു ക്രോസ്ഓവർ പോലെയാക്കുകയും ചെയ്യുമെന്നതാണ് ടാറ്റയെ പിന്നോട്ടുവലിച്ച കാര്യം. അങ്ങനെ കാലതാമസം നേരിട്ടതിനു പകരമായി ടിയാഗോ ഇവിയും പഞ്ച് ഇവിയുടെ കമ്പനി പുറത്തിറക്കി ഹിറ്റടിച്ചു.

അടുത്തത് ഈ വർഷം ഹാരിയർ ഇവിയുടെ ഊഴമായിരിക്കും. അതിനു ശേഷം 2025-ൽ ആൾട്രോസ് ഇലക്ട്രിക് പിറവിയെടുക്കും. ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് കാറുകൾക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ആക്ടി ഡോട്ട് ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന അഞ്ച് മോഡലുകളിൽ ആദ്യത്തേതാണ് പഞ്ച്. ഇതിനു ശേഷം അടുത്തതായി കർവ്വും രൂപമെടുക്കും. ഈ കലണ്ടർ വർഷാവസാനത്തോടെ ഹാരിയറും എത്തും.

Tata Altroz EV To Launch Next Year With 421 KM Range

2025 ഓടെ സിയെറയും ആൾട്രോസും യാഥാർഥ്യമാവും. ഇതെല്ലാം അർഥമാക്കുന്നത് ആൾട്രോസ് ഇവിയിൽ നേരിട്ടിരുന്ന ബാറ്ററി പാക്കേജിംഗ് പ്രശ്നം ടാറ്റ വിജയകരമായി പരിഹരിച്ചുവെന്നാണ്. ആൾട്രോസ് ഇവിയും പഞ്ച് ഇവിയുടെ അതേ പ്ലാറ്റ്‌ഫോമിലും ആർക്കിടെക്ചറിലും അധിഷ്‌ഠിതമാണെത്തത് കണക്കിലെടുക്കുമ്പോൾ സമാന വലിപ്പത്തിലുള്ള ബാറ്ററി പായ്ക്കുകൾ പ്രീമിയം ഹാച്ച്ബാക്കിന്റെ വൈദ്യുതീകരിച്ച പതിപ്പിലേക്കും എത്തുമെന്നാണ് വിവരം.

25kWh, 35kWh എന്നിങ്ങനെ രണ്ട് വകഭേദങ്ങളും വാഹനത്തിലുണ്ടാവും. അതായത് ആൾട്രോസ് ഇവിക്ക് യഥാക്രമം 315 കിലോമീറ്റർ, 421 കിലോമീറ്റർ റേഞ്ച് ആയിരിക്കും ഉണ്ടായിരിക്കുകയെന്ന് സാരം. പക്ഷേ കൂടുതൽ മെച്ചപ്പെടുത്തി റേഞ്ച് 500 ആക്കാനുള്ള ശ്രമങ്ങളും ടാറ്റയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കും. കൂടാതെ ആൾട്രോസ് ഇവിയുടെ മോട്ടോറിൻ്റെ പവർ കണക്കുകളും പഞ്ച് ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായിരിക്കും. വില നിർണയം വലിയൊരു ഘടകമായിരിക്കുമ്പോൾ പെട്രോൾ, ഡീസൽ മോഡലുകളേക്കാൾ കൂടുതലായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

Tata Altroz EV To Launch Next Year With 421 KM Range

ആൾട്രോസ് ഇവി അടുത്ത വർഷമെത്തുമ്പോൾ ഏകദേശം 10.50 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയെന്നാണ് സൂചന. ആൾട്രോസ് ഇവി ടാറ്റയുടെ അടുത്ത തലമുറ ഡിസൈൻ ശൈലിയും പിന്തുടരും. സ്ലീക്കർ-ലുക്ക് ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളും അലോയ് വീലുകളും സ്വീകരിക്കാൻ സാധ്യതയുണ്ട്.

അകത്തേത്ത് കയറിയാലും സംഭവം പെട്രോൾ, ഡീസൽ വകഭേദങ്ങളേക്കാൾ പ്രീമിയമായിരിക്കുമെന്നാണ് സൂചന. ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോടുകൂടിയ അപ്‌ഡേറ്റ് ചെയ്‌ത ഡാഷ്‌ബോർഡും ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ആൾട്രോസ് ഇവിക്ക് കിട്ടിയേക്കും. ഒരു ഇലക്ട്രിക് ഹാച്ച്ബാക്ക് എന്ന നിലയിൽ, ഇതിന് ഇടക്കാലത്ത് എതിരാളികളുണ്ടാകില്ലെന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.

More from DriveSpark

Article Published On: Saturday, January 27, 2024, 15:22 [IST]
English summary
Tata altroz ev to launch next year with 500 km range details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X