2023 മോഡൽ വാങ്ങിയാൽ 1.25 ലക്ഷം വരെ ഓഫർ തരും, ഗംഭീര വിലക്കുറവിൽ ടാറ്റ കാറുകൾ വാങ്ങാം

കാറുകൾക്ക് ഓഫറിടുന്നത് ഇപ്പോൾ പുതുമയുള്ള കാര്യമല്ലെങ്കിലും വിലക്കയറ്റത്തിന്റെ സമയത്ത് ആദായ വിൽപ്പന നടത്തുന്നത് എന്തായാലും ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. അതും ലക്ഷങ്ങളുടെ ഓഫർ കൂടി കിട്ടിയാൽ സംഭവം ജോറാവും അല്ലേ. അത്തരം ചില ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും അവതരിപ്പിച്ചിരിക്കുകയാണ് ഏവർക്കും പ്രിയങ്കരമായ ടാറ്റ മോട്ടോർസ്.

തങ്ങളുടെ മിക്ക മോഡലുകളിലും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസും ഉൾപ്പെടുന്ന ആകർഷകമായ ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോർസ് ഈ ഫെബ്രുവരി മാസത്തിൽ വാഗ്ദാനം ചെയ്യുന്നത്. അങ്ങനെ ഒരു ടാറ്റ കാർ സ്വന്തമാക്കാൻ പറ്റിയ ഏറ്റവും നല്ല സമയങ്ങളിൽ ഒന്നാണിത് എന്നു തന്നെ പറയാം. ഓഫറിലെ ആനുകൂല്യങ്ങൾ പുതിയ 2024 സ്റ്റോക്കുകൾക്കും പഴയ 2023 മോഡലുകൾക്കും ബാധകമാണ്. അവ എന്തെല്ലാമെന്ന് വിശദമായി തന്നെ നോക്കിയാലോ?

Tata Cars Offers February 2024

ടിയാഗോ: പോയ വർഷം നിർമിച്ച് വിറ്റഴിയാതിരുന്ന 2023 മോഡൽ ടിയാഗോ ഹാച്ച്ബാക്ക് വാങ്ങാൻ ധൈര്യം കാണിച്ചാൽ 75,000 രൂപ വരെ ഈ മാസം ലാഭിക്കാനാവും. ഇതിൽ 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുമാണ് ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം 2024 മോഡൽ മതിയെങ്കിൽ 40,000 രൂപ വരെ ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്താനാവും.

അതിൽ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുമാണ് ഉൾപ്പെടുന്നത്. ടിയാഗോയുടെ സിഎൻജി വകഭേദങ്ങളുടെ 2023 മോഡൽ ഇയർ പതിപ്പുകൾക്ക് മൊത്തം 75,000 രൂപ വരെയും പുതിയ 2024 യൂണിറ്റുകൾക്ക് 25,000 രൂപ വരെയും ആനുകൂല്യങ്ങളാണ് 2024 ഫെബ്രുവരി മാസത്തെ ഓഫറുകൾക്ക് കീഴിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Tata Cars Offers February 2024

ടിഗോർ: കോംപാക്‌ട് സെഡാന്റെ 2023, 2024 മോഡലുകളിൽ യഥാക്രമം 75,000 രൂപയും 40,000 രൂപയും വരെ ആനുകൂല്യങ്ങൾ ലഭിക്കും. ടിയാഗോയുടെ എല്ലാ പെട്രോൾ മാനുവൽ, എഎംടി വേരിയൻ്റുകളിലും അവതരിപ്പിച്ചിരിക്കുന്ന സമാനമായ ആനുകൂല്യങ്ങളാണ് ടിഗോറിലും ഒരുക്കിയിരിക്കുന്നത്. പക്ഷേ ടിഗോറിൻ്റെ സിഎൻജി വേരിയൻ്റുകൾക്ക് 2023 മോഡൽ ഇയർ യൂണിറ്റുകളിൽ 75,000 രൂപ വരെയും 2024 യൂണിറ്റുകളിൽ 30,000 രൂപ വരെയും ഡിസ്‌കൗണ്ടാണ് ടാറ്റ മോട്ടോർസ് നൽകുന്നത്.

ആൾട്രോസ്: ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് മോഡലിന്റെ പെട്രോൾ, ഡീസൽ, സിഎൻജി വേരിയൻ്റുകളിലുടനീളം 45,000 രൂപ വരെ ഡിസ്‌കൗണ്ടാണ് ഉപയോഗപ്പെടുത്താനാവുക. അതിൽ 2023 മോഡൽ ഇയർ പതിപ്പുകൾക്ക് 35,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 2024 മോഡലുകൾക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 2023, 2024 യൂണിറ്റുകൾക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Tata Cars Offers February 2024

നെക്സോൺ: കോംപാക്‌ട് എസ്‌യുവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിൽ മാത്രമാണ് ഫെബ്രുവരി മാസം ഓഫറുകൾ ലഭ്യമാവുക. നെക്‌സോണിൻ്റെ പെട്രോൾ മാനുവൽ വേരിയൻ്റുകൾക്ക് 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എഎംടി വേരിയന്റുകൾക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ മാനുവൽ, എഎംടി ഓട്ടോമാറ്റിക് മോഡലുകളിൽ അധികമായി 20,000 രൂപ എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസും ഉപയോഗപ്പെടുത്താനാവും.

ഹാരിയർ: പ്രീമിയം എസ്‌യുവി സ്വന്തമാക്കാൻ എത്തുന്നവരെ ഫെബ്രുവരി മാസം കാത്തിരിക്കുന്നത് 1.25 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ്. എന്നാൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് 2023 മോഡൽ ഇയർ പതിപ്പുകളിലാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നു മാത്രം. ഇതിൽ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. 75,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളോടെ ലോവർ നോൺ ADAS വേരിയൻ്റുകൾ ലഭ്യമാണ്.

Tata Cars Offers February 2024

സഫാരി: മൂന്നുവരി എസ്‌യുവികളുടെ ഡിമാന്റ് കുതിച്ചുയരുമ്പോൾ ഏറ്റവും കൂടുതൽ നേട്ടംകൊയ്യുന്നവരാണ് ടാറ്റ മോട്ടോർസ്. സഫാരിയുടെ വിൽക്കാതെ കിടക്കുന്ന 2023 സ്റ്റോക്കുകൾക്ക് ഹാരിയറിന് സമാനമായ ഓഫറാണ് ലഭിക്കുന്നത്. അതായത് 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം 75,000 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങളോടെ ലോവർ നോൺ ADAS വേരിയന്റുകളും സ്വന്തമാക്കാം.

More from DriveSpark

Article Published On: Saturday, February 10, 2024, 10:05 [IST]
English summary
Tata cars offers february 2024 tiago nexon harrier safari 2023 models gets massive discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X