50 ഡിഗ്രി ചൂടിലും വെന്തുരുകാത്ത ബാറ്ററി, നേക്കിക്കേ കുമാരേട്ടാ കർവ് ഇവിയുടെ അഭ്യാസങ്ങൾ

ഏത് വണ്ടിയിറക്കിയാലും വാങ്ങാൻ ആളുകളെ ഷോറൂമിലെത്തിക്കാൻ കഴിവുള്ളവരാണ് ടാറ്റ മോട്ടോർസ്. ടിയാഗോ മുതൽ അങ്ങ് സഫാരി വരെയുള്ള നിരകണ്ടാൽ തന്നെ മനസിലാകും ടാറ്റയുടെ റേഞ്ച്. സേഫ്റ്റി മുഖ്യമാക്കി കാറുകൾ പുറത്തിറക്കാൻ തുടങ്ങിയതോടെ രാശി തെളിഞ്ഞവരാണിവരെങ്കിലും നന്നായി പണിയെടുക്കാനും കമ്പനിക്കറിയാം. ഇടയ്ക്ക് സർവീസുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതെല്ലാം മെച്ചപ്പെടുത്തി കുതിക്കുകയാണ് കമ്പനി. വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബ്രാൻഡാണ് ടാറ്റ. എസ്‌യുവികൾ നിർമിക്കുന്നതിൽ പ്രത്യേക കഴിവുള്ള കമ്പനി അടുത്തതായി പുറത്തിറക്കാൻ പോവുന്നതും ഒരു യമണ്ടൻ എസ്‌യുവിയാണ്.

ഇതിനോടകം തന്നെ പഞ്ചും നെക്സോണും എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് അടുത്തതായി വരുന്നത് നമ്മൾ എല്ലാവരും ഏറെ നാളായി കാത്തിരുന്ന കർവ് കൂപ്പെ എസ്‌യുവിയാണ്. ഉറൂസിന്റെ മേനിയഴകുമായി എത്തുന്ന വാഹനത്തിന്റെ ടീസർ വീഡിയോകളുമായി ടാറ്റ സോഷ്യൽ മീഡിയയിൽ ഹൈപ്പുയർത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി ഇപ്പോൾ.

Tata Curvv And Curvv EV Tested In Thar Desert Ahead Of Launch

പെട്രോൾ, ഡീസൽ, ഇവി എന്നിങ്ങനെ മൂന്ന് രൂപങ്ങളിലായിട്ടാവും ടാറ്റ കർവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. ആദ്യം ഇലക്ട്രിക് വേഷമണിഞ്ഞായിരിക്കും ലോഞ്ച് ചെയ്യുക. പിന്നീട് ICE എഞ്ചിൻ പതിപ്പിലും കൂപ്പെ എസ്‌യുവിയെ പുറത്തിറക്കാനാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ തയാറെടുത്തിരിക്കുന്നത്. വാഹനം വിപണിയിലേക്കെത്തുന്ന കൃത്യമായ തീയതിയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനി അധിക ദിവസം കാത്തിരിക്കേണ്ടെന്ന സൂചനയാണ് ടീസറുകൾ തരുന്നത്.

കർവ് ഇവിയും ICE എഞ്ചിൻ പതിപ്പും ഒരുമിച്ച് താർ മരുഭൂമിയിൽ പൊടിപറപ്പിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. രാജസ്ഥാനിലെ താർ മരുഭൂമിയിലെ തീവ്രമായ 50 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ കർവിനും കർവ് ഇവിക്കും സാധിക്കുമെന്നതിനുള്ള തെളിവായാണ് ഈ വീഡിയോയെ എടുത്തുകാണിക്കുന്നത്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ഇവിയുടെ അവതരണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tata Curvv And Curvv EV Tested In Thar Desert Ahead Of Launch

കർവ് ICE പതിപ്പ് അടുത്ത വർഷം ആദ്യം പുറത്തിറക്കുകയും ചെയ്യും. വൈദ്യുത വാഹനങ്ങൾക്കായുള്ള സമർപ്പിത പ്ലാറ്റ്‌ഫോമായ പുതിയ ആടി ഡോട്ട് ഇവി ആർക്കിടെക്ച്ചറിലാണ് ടാറ്റ മോട്ടോർസ് കർവ് ഇവിയുടെ പണികഴിപ്പിക്കുന്നത്. ഫ്രണ്ട്-വീൽ, റിയർ-വീൽ, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുകളെ പിന്തുണയ്ക്കാൻ പ്ലാറ്റ്‌ഫോമിന് കഴിയും. മരുഭൂമിയിൽ ലൈറ്റ് ഓഫ്-റോഡിംഗ് നടത്തുന്ന ഇലക്ട്രിക് കൂപ്പെ എസ്‌യുവി എത്രത്തോളം കഴിവുള്ളതാണെന്നാണ് ടീസർ വീഡിയോ കാണിക്കുന്നത്.

ബാറ്ററിയുടെ വലിപ്പം ടാറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് പതിപ്പ് ഉൾപ്പെടുന്ന രണ്ട് വേരിയൻ്റുകളിൽ ടാറ്റ ഇവി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ ലംബോർഗിനി ഉറൂസിന്റെ ഏതാണ്ട് ഛായ തോന്നിയാലും കുറ്റം പറയാനൊക്കില്ല.

Tata Curvv And Curvv EV Tested In Thar Desert Ahead Of Launch

മുൻവശത്ത് എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ലൈറ്റ്ബാർ, ക്ലോസ്‌ഡ് ഗ്രിൽ, എൽഇഡി ഡിആർഎൽ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, കൂപ്പെ പോലെയുള്ള ചരിഞ്ഞ റൂഫ്‌ലൈൻ എന്നിവയെല്ലാമാവും ടാറ്റ കർവ് കൂപ്പെ ഇലക്ട്രിക് എസ്‌യുവിയെ ആകർഷകമാക്കുക. ബ്രാൻഡിന്റെ നിലലെ മോഡേൺ കാറുകളെ പോലെ തന്നെ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയായിരിക്കും ഇവിയിലും ഒരുക്കുക.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെഹിക്കിൾ 2 ലോഡ് ശേഷി, ലെവൽ 2 ADAS എന്നിവയും പോലുള്ള ഫീച്ചറുകളാൽ സമ്പന്നമായവനായിരിക്കും ഈ വാഹനം. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാനാവുന്ന വിധമുള്ള നിർമാണ നിലവാരവും കർവിനുണ്ടാവും.

മൊത്തത്തിൽ 4,308 mm നീളവും 1,810 mm വീതിയും 1,630 mm ഉയരവും 2,560 mm വീൽബേസും ഉള്ള കർവ് നെക്‌സോണിനെക്കാൾ വലുതാണ്. 422 ലിറ്റർ ബൂട്ട് സ്പേസിന്റെ അകമ്പടിയുള്ളതിനാൽ പ്രായോഗികത ഏറും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ പ്രമുഖരെ നേരിടാനാണ് കർവിന്റെ ICE പതിപ്പ് ഒരുങ്ങുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയായിരിക്കും എഞ്ചിൻ ഓപ്ഷനുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 12, 2024, 16:23 [IST]
English summary
Tata curvv and curvv ev tested in thar desert ahead of launch check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X