കുറിച്ച സമയം തെറ്റി, ടാറ്റയുടെ ലംബോർഗിനി വരാൻ വൈകുമെന്ന് കമ്പനി; ക്രെറ്റക്കും വിറ്റാരക്കും ഇനിയും വിലസാം

ഏത് വണ്ടിയിറക്കിയാലും ഹിറ്റടിക്കുന്നവരായി ടാറ്റ മോട്ടോർസ് മാറിക്കഴിഞ്ഞു. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന മോഡലുകൾ വാങ്ങാൻ ആളുകൾ ഇരച്ചെത്തുന്ന കാലമാണിത്. സേഫ്റ്റിയിലൂടെയാണ് പിടിച്ചു കയറിയതെങ്കിലും ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ കൂടി വണ്ടി നൽകിയാൽ മാത്രമേ ഷോറൂമിൽ ആളെത്തുകയുള്ളൂവെന്നും കമ്പനി മനസിലാക്കിയിട്ടുണ്ട്.

ഇന്ത്യക്കാരുടെ പൾസറിഞ്ഞ് വണ്ടിയിറക്കാൻ മിടുക്കുള്ള ബ്രാൻഡിൽ നിന്നും അടുത്തതായി വരാനിരിക്കുന്നത് വലിയൊരു മോഡൽ തന്നെയാണ്. ഈ വര്‍ഷം വാഹന പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കര്‍വ് എസ്‌യുവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. 2024 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിൽ പ്രൊഡക്ഷൻ പതിപ്പിൽ അവതരിപ്പിച്ചതു മുതൽ വണ്ടിക്ക് കിട്ടിയ ഹൈപ്പ് ഒന്ന് വേറെ തന്നെയാണെന്ന് വേണം പറയാൻ.

Tata Curvv Coupe SUV Launch Pushed To Festive Season

പാവങ്ങളുടെ ലംബോർഗിനി ഉറൂസ് എന്നുവരെ വിളിപ്പേരും ടാറ്റ കർവിന് കിട്ടി. 2024-ൻ്റെ ആദ്യ പകുതിയോടെ വിൽപ്പനയ്‌ക്കെത്തുമെന്ന് കരുതിയിരുന്ന വാഹനം വരാൻ അൽപം കാലതാമസമുണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്തകൾ. ലോഞ്ചും വില പ്രഖ്യാപനവും ഈ വർഷം അവസാനത്തോടെയാവും ഉണ്ടാവുക. അതായത് ഈ ഉത്സവ സീസണോടെ കർവിനെ വിപണിയിൽ പ്രതീക്ഷിച്ചാൽ മതിയെന്ന് സാരം.

ആദ്യം ഇവിയിലും തുടർന്ന് പെട്രോൾ, ഡീസൽ വേരിയന്റുകളിലും ടാറ്റ കർവ് എത്തും. 2024 കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തിൽ ടാറ്റ മോട്ടോർസ് കർവ് ഇലക്ട്രിക്കാനായുള്ള നിർമാണം ആരംഭിക്കുമെന്നും കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരുന്നു. എന്നാൽ ഇതും ജൂൺ മാസത്തിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്ന് ഉത്സവ സീസണിൽ മോഡൽ നിരത്തിലെത്തും. പെട്രോൾ, ഡീസൽ വകഭേദങ്ങൾ സെപ്റ്റംബറിൽ ഉത്പാദനത്തിൽ പ്രവേശിച്ച് 2024-ൻ്റെ അവസാന പാദത്തിലോ 2025-ൻ്റെ തുടക്കത്തിലോ അവതരിപ്പിക്കുമെന്നാണ് നിലവിലെ വിവരം.

Tata Curvv Coupe SUV Launch Pushed To Festive Season

രാജ്യത്ത് ഇപ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് കാരണം വാഹനത്തിന്റെ വിൽപന കുറയാൻ സാധ്യതയുണ്ട്. മാത്രമല്ല, ഒരു പുതിയ സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിലവിലുള്ള മോഡലുകളുടെ ഉത്പാദനവും ഡെലിവറിയും സ്ഥിരപ്പെടുത്താനാണ് ടാറ്റ മോട്ടോർസ് താത്പര്യപ്പെടുന്നത്. ഇക്കാരണങ്ങളാണ് കർവിന്റെ അവതരണവും നിർമാണവും ഇത്രയും വൈകാൻ കാരണമായിരിക്കുന്നത്.

ഇവി ആദ്യം പുറത്തിറക്കുന്നതിനാൽ വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി eVX, അതിൻ്റെ ടൊയോട്ട മോഡൽ എന്നിവയ്‌ക്ക് മുമ്പായി വിപണിയിൽ മികച്ച തുടക്കം കൈവരിക്കാനും കർവിനാവും. ഇനി വാഹനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലേക്ക് നോക്കിയാൽ ഇലക്ട്രിക് പതിപ്പുകൾക്ക് ചില സവിശേഷമായ ഇവി നിർദ്ദിഷ്ട ഡിസൈൻ ഘടകങ്ങൾ ഉണ്ടായിരിക്കും. വലിപ്പത്തിന്റെ കാര്യത്തിൽ കർവിന് നെക്‌സോണിനേക്കാൾ 313 മില്ലീമീറ്റർ നീളമുള്ളതായിരിക്കും.

Tata Curvv Coupe SUV Launch Pushed To Festive Season

അതേസമയം വീൽബേസ് 62 മില്ലീമീറ്റർ വർധിക്കുകയും ചെയ്യും. എസ്‌യുവി കൂപ്പെയായി രൂപൽകൽപ്പന ചെയ്‌തിരിക്കുന്ന കർവിന്റെ ഇന്റീരിയർ ഏറ്റവും പുതിയ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായിരിക്കും. മിനിമലിസ്റ്റ് ഡാഷ്‌ബോർഡും ടച്ച് അടിസ്ഥാനമാക്കിയുള്ള ക്ലൈമറ്റ് കൺട്രോൾ പാനലും പോലുള്ള കാര്യങ്ങളെല്ലാം ഇരുമോഡലുകളും പങ്കുവെക്കും. ടാറ്റയുടെ പുതിയ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാവും ടാറ്റ കർവിന് തുടിപ്പേകാൻ എത്തുക.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ജോടിയാക്കുന്ന എഞ്ചിന് 125 bhp കരുത്തോളം ഉത്പാദിപ്പിക്കാനായേക്കും. അതേസമയം ഡീസൽ പതിപ്പുകൾ നെക്സോണിലെ അതേ 1.5 ലിറ്റർ, ഫോർ സിലിണ്ടർ യൂണിറ്റായിരിക്കും ഉപയോഗിക്കുക. പിന്നീടുള്ള ഘട്ടത്തിൽ സിഎൻജി ഓപ്ഷനും വാഹനത്തിലേക്ക് അവതരിപ്പിക്കുമെന്നാണ് സൂചന. സേഫ്റ്റിയുടെ കാര്യത്തിൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം കർവിലുണ്ടാവും.

Tata Curvv Coupe SUV Launch Pushed To Festive Season

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ടാറ്റയുടെ പുതിയ കൂപ്പെ എസ്‌യുവിക്ക് സമ്മാനിച്ചേക്കും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ടാറ്റയുടെ മോഡല്‍ നിരയില്‍ നെക്‌സോണിനും ഹാരിയറിനും ഇടയില്‍ ആയിരിക്കും കര്‍വ് സ്ഥാനം പിടിക്കുക. ഏകദേശം 11 ലക്ഷം മുതലായിരിക്കും പെട്രോൾ, ഡീസൽ മോഡലുകൾക്കായി മുടക്കേണ്ടി വരുന്ന പ്രാരംഭ വിലയെന്നാണ് നിഗമനം.

More from DriveSpark

Article Published On: Wednesday, May 15, 2024, 12:03 [IST]
English summary
Tata curvv coupe suv launch postponed to festive season here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X