കർവിന്റെ വില കേട്ടാൽ വാങ്ങാൻ തോന്നും, 9.99 ലക്ഷത്തിന് കൂപ്പെ എസ്‌യുവി മുറ്റത്തെത്തിക്കാം; ഉള്ളുപിടഞ്ഞ് ക്രെറ്റ

രണ്ട് വർഷത്തോളമായി രാജ്യം കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണ് ടാറ്റ കർവ് (Tata Curvv). ലംബോർഗിനി ഉറൂസിന്റെ സ്റ്റൈലുള്ള നല്ല ഒന്നാന്തരം കൂപ്പെ എസ്‌യുവിയാണ് കക്ഷി എന്നതു തന്നെയാണ് ഈ നീണ്ട കാത്തിരിപ്പിന് പിന്നിലുണ്ടായിരുന്ന പ്രധാന കാരണം. ടാറ്റ മനസിൽ കണ്ടപ്പോൾ മാനത്ത് കണ്ട് സിട്രൺ ബസാൾട്ടിനെ പണികഴിപ്പിച്ച് പുറത്തിറക്കിയെങ്കിലും ആളുകളുടെ കണ്ണുകളെല്ലാം പാഞ്ഞത് രത്തൻ ടാറ്റയുടെ കമ്പനി നിർമിക്കുന്ന മോഡലിലേക്കായിരുന്നു. ആദ്യം ഇലക്‌ട്രിക് വേഷത്തിൽ വിപണിയിൽ എത്തിച്ച കർവ് ഇപ്പോഴിതാ പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ അകമ്പടിയോടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

എസ്‌യുവി കൂപ്പെയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ എല്ലാം തന്നെ ഇതിനോടകം പുറത്തുവിട്ടിരുന്നെങ്കിലും ഏവരും കാത്തിരുന്നത് ടാറ്റ കർവിന്റെ വില പ്രഖ്യാപനത്തിനായിരുന്നു. എന്തായാലും ഇപ്പോഴിതാ ഇക്കാര്യത്തിലും വ്യക്തത വന്നിരിക്കുകയാണ്. ആരും മോഹിക്കുന്ന രൂപമുള്ള വാഹനത്തിന് കൊതിപ്പിക്കുന്ന വില നിർണയമാണ് ടാറ്റ മോട്ടോർസ് ഇട്ടിരിക്കുന്നത്. ഉയർന്ന മത്സരാധിഷ്ഠിത സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി നിരയിലേക്ക് എത്തുന്ന കാർ 9.99 ലക്ഷം മുതൽ 17.70 ലക്ഷം വരെയുള്ള വിലയിൽ സ്വന്തമാക്കാനാവും.

Tata Curvv Coupe SUV Launched

ഇതൊരു ആമുഖ വിലയാണെന്നും നിശ്ചിത ബുക്കിംഗുകൾ കഴിയുമ്പോൾ പുതുക്കിയ വില പ്രഖ്യാപിക്കുകയും ചെയ്യും. സ്മാർട്ട്, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ് പ്ലസ് S, അക്കംപ്ലീഷ്‌ഡ് S, അക്കംപ്ലീഷ്‌ഡ് പ്ലസ് A എന്നിങ്ങനെ 8 വേരിയന്റുകളായാണ് കർവിനെ തരംതിരിച്ചിരിക്കുന്നത്. എൻട്രി-ലെവൽ പെട്രോൾ വേരിയൻ്റുകൾക്ക് 9.99 ലക്ഷം രൂപ മുതലാണ് വില. അതേസമയം ഡീസൽ പതിപ്പിന് 11.5 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില വരുന്നത്.

ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ ക്രിയേറ്റീവ് S വേരിയന്റ് മുതൽ വാഗ്ദാനം ചെയ്യുമ്പോൾ ഇവയ്ക്ക് വരുന്ന എക്സ്ഷോറൂം വില 14 ലക്ഷം രൂപ മുതലാണ്. ടാറ്റ കർവ് ഓട്ടോമാറ്റിക് ശ്രേണി 12.49 ലക്ഷം രൂപ മുതലാണ് വാങ്ങാനാവുക. അതേസമയം വാഹനത്തിന്റെ എല്ലാ ഓട്ടോമാറ്റിക് വേരിയൻ്റുകളുടെയും വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ എൻട്രി ലെവൽ പെട്രോൾ-ഡിസിടി പതിപ്പിന് 12.50 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്.

Tata Curvv Coupe SUV Launched

എൻട്രി ലെവൽ ഡീസൽ-ഡിസിടി മോഡലിന് 14 ലക്ഷം രൂപയിൽ നിന്നുമാണ് വില ആരംഭിക്കുന്നതും. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ടർബോ-പെട്രോൾ എഞ്ചിന് 16.40 ലക്ഷം രൂപ മുതലാണ് വില. 2024 ഒക്ടോബർ 31-ന് മുമ്പ് നടത്തിയ ബുക്കിംഗുകൾക്ക് മാത്രമാണ് ഈ വിലകൾ സാധുവാകുന്നത്. ഇതിന് ശേഷം കൂപ്പെ എസ്‌യുവി വാങ്ങാനെത്തുന്നവർ അധിക തുക മുടക്കേണ്ടി വരുമെന്ന് സാരം.

ഫ്ലേം റെഡ്, പ്രിസ്റ്റൈൻ വൈറ്റ്, ഓപ്പറ ബ്ലൂ, പ്യുവർ ഗ്രേ, ഗോൾഡ് എസെൻസ്, ഡേടോണ ഗ്രേ എന്നിങ്ങനെ കിടിലൻ കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ ടാറ്റ കർവ് നിരത്തുകൾക്ക് വർണ്ണക്കാഴ്ച്ചയാവും ഒരുക്കുക. ഇലക്ട്രിക്, ICE എഞ്ചിനുകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ വികസിപ്പിച്ചെടുത്ത ഒരു പുതിയ അഡാപ്റ്റീവ് ടെക്-ഫോർവേഡ് ലൈഫ് സ്റ്റൈൽ ആർക്കിടെക്ചർ ATLAS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കർവ് പണികഴിപ്പിച്ചിരിക്കുന്നത്.

Tata Curvv Coupe SUV Launched

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ കൂപ്പെ എസ്‌യുവിക്ക് 4,308 മില്ലീമീറ്റർ നീളവും 1,810 മില്ലീമീറ്റർ വീതിയും 1,630 മില്ലീമീറ്റർ ഉയരവുമുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 208 മില്ലീമീറ്ററായതിനാൽ അടിതട്ടുമോയെന്ന ആശങ്കയും വേണ്ട. 500 ലിറ്റർ ബൂട്ട് സ്പേസാണ് ടാറ്റ കർവിന്റെ മറ്റൊരു ഹൈലൈറ്റ്. രണ്ടാം നിര സീറ്റുകൾ മടക്കിയാൽ 973 ലിറ്ററായും ഇത് വികസിപ്പിക്കാനാവും.

മൊത്തത്തിലുള്ള ഡിസൈൻ കർവ് ഇവിയിൽ കണ്ടതിന് സമാനമാണ്. മുൻവശത്ത് കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾക്കൊപ്പം വെൽക്കം ഗുഡ്‌ബൈ ആനിമേഷനും കാറിന്റെ സൌന്ദര്യം വർധിപ്പിക്കുന്ന കാര്യമാണ്. കണക്റ്റഡ് എൽഇഡി ഡിആർഎൽ കൂടിയാവുന്നതോടെ സംഗതി കളറാവുന്നുണ്ട്. ലംബമായി അടുക്കിയ ഹെഡ്‌ലാമ്പുകളും ഫോഗ് ലൈറ്റുകളും ഹാരിയറിൽ നിന്ന് കടമെടുത്ത ക്രോം ആക്‌സൻ്റുകളുള്ള ഫ്രണ്ട് ഗ്രില്ലും കർവിനെ പരിചിതമാക്കുന്ന കാര്യങ്ങളാണ്.

മെച്ചപ്പെടുത്തിയ എയറോഡൈനാമിക്‌സിനായുള്ള ഫ്ലഷ് ഡോർ ഹാൻഡിലുകൾ, R18 ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്‌പോയിലർ, ഉയരമുള്ള ബൂട്ട് ലിഡ്, ഷാർക്ക് ഫിൻ ആൻ്റിന, ക്രോം, സിൽവർ ഫിനിഷ്ഡ് ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, 'കർവ്‌' ബ്രാൻഡിംഗ് എന്നിവയും കൂപ്പെ എസ്‌യുവിയുടെ എക്സ്റ്റീരിയറിലെ ഹൈലൈറ്റുകളാണ്. മോഡേൺ ടാറ്റ കാറുകളിലെ ഇന്റീരിയറുകൾക്ക് സമാനമാണ് കർവിന്റെ അകത്തളവും.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റ്, പവർ അഡ്ജസ്റ്റബിലിറ്റിയുള്ള ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ 2-സ്റ്റെപ്പ് റിക്ലൈനിംഗുള്ള റിയർ സീറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഏറ്റവും പുതിയ ടാറ്റ കർവ് കൂപ്പെ എസ്‌യുവിയുടെ ഇൻ്റീരിയർ ഹൈലൈറ്റുകൾ.

സിംഗിൾ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഹർമാൻ പ്രീമിയം ഓഡിയോ സിസ്റ്റം, ഫ്രണ്ട്, റിയർ ആംറെസ്റ്റുകൾ, റിയർ എസി വെൻ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകൾ വേറെയുമുണ്ടേ. ലെവൽ 2 ADAS, 6 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ESP എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ.

1.2 ലിറ്റർ ടർബോ-പെട്രോൾ, 1.2 ലിറ്റർ GDi പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ടാറ്റ കർവിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ട്രാൻസ്മിഷൻ എന്നിയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലാം ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിവയുടെ 3 ഡ്രൈവ് മോഡുകളും കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്.

More from DriveSpark

Article Published On: Monday, September 2, 2024, 14:57 [IST]
English summary
Tata curvv coupe suv launched price starts from rs 9 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X