ഇത് കാറല്ല, ടാറ്റയുടെ പേടകം; ആരും കൊതിക്കുന്ന രൂപത്തിൽ കർവ് ഇതായെത്തി! ഇല‌ക്‌ട്രിക്, ഡീസൽ, പെട്രോൾ എല്ലാമുണ്ട്

സേഫ്റ്റി മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ടാറ്റ മോട്ടോർസ് ഇനി കാറുകളുടെ സങ്കൽപ്പവും മാറ്റിയെഴുതാൻ പോവുകയാണ്. ലംബോർഗിനി ഉറൂസിലൂടെ മാത്രം ഇന്ത്യക്കാർ കണ്ടുപരിചയിച്ച എസ്‌യുവി കൂപ്പെ സ്റ്റൈൽ ടാറ്റ മാസ് മാർക്കറ്റ് വിഭാഗത്തിലേക്ക് കൊണ്ടുവരികയാണ്. വണ്ടിഭ്രാന്തൻമാർ ഏറെ നാളായി കാത്തിരിക്കുന്ന കർവിനെ ഔദ്യോഗിക ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. ഓഗസ്റ്റ് ഏഴിന് ഔദ്യോഗിക അവതരണത്തിന് മുന്നോടിയായാണ് പ്രദർശനം നടന്നിരിക്കുന്നത്. ഇവി, ICE എഞ്ചിൻ പതിപ്പുകളിൽ വരുന്ന കർവിന്റെ എക്സ്റ്റീരിയർ എങ്ങനെയിരിക്കുമെന്ന കാഴ്ച്ചയാണ് ഇതിലൂടെ പറഞ്ഞുവെക്കുന്നത്.

ടാറ്റ കർവ് ആദ്യം ഇലക്‌ട്രിക് പതിപ്പിൽ വിപണിയിലെത്തുമെന്നാണ് വിവരം. പിന്നീടായിരിക്കും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി കൂപ്പെ ഇന്ത്യൻ നിരത്തുകളിൽ ഓടിത്തുടങ്ങുക. കൺസെപ്റ്റ് പതിപ്പിനോട് സമാനമായ രീതിയിൽ തന്നെയാണ് കർവിന്റെ എക്സ്റ്റീരിയർ പണിതെടുത്തിരിക്കുന്നത്. നെക്‌സോൺ, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ടാറ്റ എസ്‌യുവികളിൽ കാണുന്ന പുതിയ ഡിസൈൻ ഭാഷ്യമാണ് കർവും പിന്തുടർന്നിരിക്കുന്നത്.

Tata Curvv Coupe SUV Revealed

കർവ് ഇവി, ICE പതിപ്പുകൾക്കിടയിൽ കുറച്ച് വ്യത്യാസങ്ങളുണ്ട്. അതിൽ പ്രധാന വ്യത്യാസം മുൻവശത്തെ ഗ്രില്ലാണ്. പഞ്ച് ഇവിക്ക് സമാനമായി നോസ്-മൗണ്ട് ചാർജിംഗ് ഫ്ലാപ്പും കർവ് ഇലക്ട്രിക്കിന് ലഭിക്കുന്നുണ്ട്. ബാക്കിയെല്ലാം ഒരുപോലെയാണ്. സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പുകളും സിഗ്‌നേച്ചർ എൽഇഡി ഡിആർഎല്ലുകളുമുള്ള മുൻഭാഗത്തെ സ്‌ലിക്ക് എൽഇഡി ലൈറ്റ് ബാർ അലങ്കരിക്കുന്നു. ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ടെയിൽ ലൈറ്റുകളെ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, പുതിയ അലോയ് വീലുകൾ എന്നിവയും മോഡലിന് ലഭിക്കുന്നു.

എസ്‌യുവിയിലേക്ക് ഒരു നോച്ച്ബാക്ക് സ്റ്റൈലിംഗ് കൊണ്ടുവരാൻ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റിയർ വിൻഡ്‌സ്‌ക്രീനോടുകൂടിയ റൂഫാണ് പ്രധാന ആകർഷണം. പിൻഭാഗത്ത് രണ്ട് മോഡലുകൾക്കും റൂഫ്‌ടോപ്പ് മൗണ്ടഡ് സ്‌പോയിലർ ഉണ്ട്, ഇത് ഒരൊറ്റ പീസ് യൂണിറ്റായിരിക്കുമ്പോൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഇതിന് സമതുലിതമായ നിലപാട് നൽകുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഇതുവരെ കണ്ട കാറുകളുടെ സങ്കൽപ്പം തന്നെ കർവ് പൊളിച്ചെഴുതും.

Tata Curvv Coupe SUV Revealed

കർവ് കൂപ്പെ എസ്‌യുവി രണ്ട് പുതിയ നിറങ്ങളിൽ അരങ്ങേറുകയും ചെയ്യുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. ചിത്രങ്ങളിൽ കാണുന്നതു പോലെ ഇവിയിൽ വെർച്വൽ സൺറൈസും ഡീസൽ, പെട്രോൾ എന്നിവയിൽ ഗോൾഡ് എസെൻസുമാണ് ആ കളർ ഓപ്ഷനുകൾ. വാഹനത്തിന്റെ ഇന്റീരിയർ എത്തരത്തിലായിരിക്കുമെന്ന വിശദാംശങ്ങളൊന്നും ടാറ്റ മോട്ടോർസ് ഇതുവരെ പങ്കുവെച്ചിട്ടില്ല. എങ്കിലും പുറംപോലെ തന്നെ അകവും കിടിലമാവുമെന്ന് തന്നെ ഉറപ്പിക്കാം.

ധാരാളം സ്റ്റോറേജ് സ്പേസുകളും പ്രീമിയം മെറ്റീരിയലുകളും വിലകൂടിയ വാഹനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ നിരവധി സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകളും ഉൾപ്പെടുന്ന ഇന്ത്യൻ കുടുംബങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വളരെ ഫങ്ഷണലായ അകത്തളമായിരിക്കും കർവിനുണ്ടാവുകയെന്നാണ് ടാറ്റയുടെ അവകാശവാദം. ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള ഒന്നിലധികം സ്ക്രീനുകൾ, കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളാൽ ടാറ്റ കർവ് സമ്പന്നമായിരിക്കും.

Tata Curvv Coupe SUV Revealed

ഇത്തരം മോഡേൺ ഫീച്ചറുകളാൽ അണിഞ്ഞൊരുങ്ങുന്നതിനൊപ്പം കർശനമായ സുരക്ഷയും വാഹനത്തിനകത്ത് കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. ബ്രാൻഡിന്റെ എല്ലാ എസ്‌യുവികളേയും പോലെ തന്നെ ഏത് ക്രാഷ് ടെസ്റ്റിലും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാൻ ടാറ്റ കർവ് പ്രാപ്‌തമായിരിക്കും. ഒന്നിലധികം എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ESC, ഹിൽ ഹോൾഡ്, ലെവൽ 2 ADAS എന്നിവയും മറ്റും വാഹനത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പമാണ് കർവ് വരുന്നത് എന്നതിനാൽ തന്നെ എല്ലാത്തരം ആളുകളേയും കൈയിലെടുക്കാൻ എസ്‌യുവിക്ക് സാധിക്കും. ഇവിയിൽ അവതരിപ്പിക്കുന്ന ബാറ്ററി വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 55-56 kWh ബാറ്ററി പായ്ക്കായിരിക്കും കർവ് ഇലക്ട്രിക്കിൽ ഉപയോഗിക്കുകയെന്നാണ് വിവരം. ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കർവ് ICE മോഡലിന്റെ എഞ്ചിൻ ഓപ്ഷനുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മോഡലിന് 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവലും ഓട്ടോമാറ്റിക്കും ഉൾപ്പെടും. വിലയുടെ കാര്യത്തിൽ 10 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില മുടക്കേണ്ടി വന്നേക്കും. അതേസമയം ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്ക് 20 ലക്ഷം രൂപയോളവും നിശ്ചയിച്ചേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 19, 2024, 15:59 [IST]
English summary
Tata curvv coupe suv revealed ahead of launch design features battery specs expected price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X