ലോകം കാത്തിരിക്കുന്ന ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവി, കർവ് ഇവി വരാൻ ഇനി മണിക്കൂറുകൾ മാത്രം

ഏത് വാഹനം പുറത്തിറക്കിയാലും ഹിറ്റടിക്കാൻ അറിയാവുന്നവരാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന മോഡൽ നിരയിലേക്ക് നോക്കിയാൽ കാര്യം എളുപ്പത്തിൽ മനസിലാക്കാം. കാറുകളുടെ കാര്യത്തിൽ ട്രെൻഡ് മാറിയെങ്കിലും പഞ്ച്, നെക്സോൺ തുടങ്ങിയ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് നിലവിലെ ടാറ്റയുടെ പ്രധാന ആയുധങ്ങൾ. മറുകരെ ഹാരിയറും സഫാരിയും പ്രീമിയം വണ്ടികൾ തേടുന്നവർക്കായി കാത്തിരിപ്പുണ്ട്. അടുത്തിടെ കൂടുതൽ ആധുനിക മോഡലുകൾ കടന്നുവന്നതോടെ നെക്സോണിന്റെ വിൽപ്പനയിൽ ചെറിയൊരു ഇടിവ് ടാറ്റ കാണുന്നുണ്ട്. ഇതുമനസിലാക്കിയ കമ്പനി അധികം വൈകാതെ ഉത്തരവും കണ്ടെത്തും.

അതും പുത്തനൊരു മിഡ്-സൈസ് എസ്‌യുവിയിലൂടെയാവും എതിരാളികളുടെ നെഞ്ച് തുളയ്ക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഏറെ നാളായി ഇന്ത്യക്കാർ കാത്തിരിക്കുന്ന കർവ് കൂപ്പെ എസ്‌യുവി വിപണിയിലെത്താൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് ഏഴിന് ഔദ്യോഗിക ലോഞ്ച് നടക്കുമെന്ന് ടാറ്റ അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ വില പ്രഖ്യാപനത്തിന് മുന്നോടിയായി കാറിനെ മൊത്തത്തിൽ കമ്പനി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.

Tata Curvv Debut On 19 July

ജൂലൈ 19-ന് പ്രൊഡക്ഷൻ-റെഡി കർവ് കൂപ്പെയെ കമ്പനി ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കും. തുടർന്ന് മുമ്പ് നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് ഏഴിന് എസ്‌യുവിയുടെ വിലയും മറ്റ് വിശദാംശങ്ങളും ടാറ്റ മോട്ടോർസ് പ്രഖ്യാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് എസ്‌യുവി കൂപ്പെയായിരിക്കുമിതെന്നതാണ് ഹൈലൈറ്റ്. കൂടാതെ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള എസ്‌യുവികൾക്കും ആള് വില്ലനായി മാറും.

വില അടിപൊളിയായി നിശ്ചയിച്ചാൽ സംഗതി കളറാവുമെന്ന് ഉറപ്പാണ്. പാവങ്ങളുടെ ഉറൂസ് എന്ന പേരിലാണ് കർവ് ഇപ്പോൾ തന്നെ അറിയപ്പെടുന്നത്. ലംബോർഗിനിയുടെ അത്യാഡംബര എസ്‌യുവിയെ ഓർമപ്പെടുത്തുന്ന വിധം പണികഴിപ്പിച്ചിരിക്കുന്ന ഡിസൈൻ വലിയ ഓളം തന്നെ സൃഷ്ടിക്കുമെന്നാണ് അനുമാനം. ആദ്യം ഇലക്ട്രിക് കുപ്പായമണിഞ്ഞാവും ടാറ്റ കർവ് വരിക. പിന്നീട് ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം (2025) തുടക്കത്തിലോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും വാഹനം വിപണിയെലത്തും.

Tata Curvv Debut On 19 July

ടാറ്റയുടെ ഇലക്‌ട്രിക് വാഹന നിരയിൽ നെക്‌സോൺ ഇവിക്ക് മുകളിലും വരാനിരിക്കുന്ന ഹാരിയർ ഇവിക്ക് താഴെയുമായിരിക്കും കർവ് ഇവി സ്ഥാനം പിടിക്കുക. ഏകദേശം 20 ലക്ഷം രൂപ വില നിലവാരത്തിലാൽ വൈദ്യുത മോഡലിനെ അവതരിപ്പിക്കാനാണ് സാധ്യത. അതേസമയം പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് 10 മുതൽ 11 ലക്ഷം രൂപ മുതലായിരിക്കും പ്രാരംഭ വില വരികയെന്നാണ് അനുമാനം.

ഓഗസ്റ്റ് ഏഴാം തീയതി നടക്കാന്‍ പോകുന്ന അവതരണത്തിന് മുന്നോടിയായി തന്നെ ചില ടാറ്റ ഡീലര്‍ഷിപ്പുകള്‍ കര്‍വിന്റെ ഓഫ്ലൈന്‍ ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 19-ലെ പ്രദർശനം കഴിഞ്ഞാൽ ഔദ്യോഗിക ബുക്കിംഗും കമ്പനി സ്വീകരിച്ച് തുടങ്ങും. ടാറ്റയുടെ ജെൻ 2 ആക്ടി ഡോട്ട് ഇവി ആർക്കിടെക്ചറാണ് ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ നിർമാണം പൂർത്തിയാക്കുന്നത്.

Tata Curvv Debut On 19 July

എക്സ്റ്റീരിയർ സ്റ്റൈലിംഗ് ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ, ഹെഡ്‌ലൈറ്റുകൾക്കുള്ള പോളിഗോണൽ ഹൗസിംഗുകൾ, ഫോഗ് ലൈറ്റുകൾ, ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ എന്നിവ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നുണ്ട്.വശക്കാഴ്ച്ചയിൽ ബോഡി ക്ലാഡിംഗ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഫ്ലഷ്-ടൈപ്പ് ബോഡി കളർ ഡോർ ഹാൻഡിലുകൾ, ക്രോം വിൻഡോ ഗാർണിഷ്, സ്പോർട്ടി അലോയ് വീലുകൾ എന്നിവയും കർവ് ഇവിക്ക് ലഭിക്കും.

കണ്ണഞ്ചിപ്പിക്കുന്ന കൂപ്പെ സ്റ്റൈലാണ് കർവിന്റെ പ്രധാന ആകർഷണം. ഇതോടൊപ്പം ഒന്നിലധികം സെഗ്‌മെൻ്റ്-ഫസ്റ്റ് ഓപ്‌ഷനുകൾ ഉൾപ്പെടെയുള്ള ഒരു സമഗ്രമായ ഫീച്ചറുകളും കൂപ്പെ എസ്‌യുവിയിൽ ടാറ്റ മോട്ടോർസ് ഒരുക്കും.. ADAS, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയുമുണ്ടാകും. പ്രീമിയം ക്യാബിൻ അനുഭവത്തിനായി ടോപ്പ്-സ്പെക്ക് വേരിയൻ്റുകൾക്ക് ലെതറെറ്റ് ട്രീറ്റ്മെൻ്റ് ലഭിക്കും.

ബാറ്ററി പായ്ക്കിന്റെ ശേഷിയൊന്നും വെളിപ്പെടിത്തിയിട്ടില്ലെങ്കിലും ടാറ്റ കർവ്വ് ഇവിക്ക് ഏകദേശം 450-500 കിലോമീറ്റർ റേഞ്ച് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സാധ്യമാകുന്നിടത്തെല്ലാം ഉയർന്ന റേഞ്ച് കൈവരിക്കാൻ എസ്‌യുവിയിൽ ഒരു നൂതന റീജെനറേറ്റീവ് സിസ്റ്റവും കമ്പനി സജ്ജീകരിക്കും. വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി eVX, എംജി ZS ഇവി എന്നിവയുമായാവും കർവ് ഇവി മത്സരിക്കുക. എന്തായാലും മണിക്കൂറുകൾക്കുള്ളിൽ വാഹനത്തെ കുറിച്ചുള്ള സമ്പൂർണ ചിത്രം ജനങ്ങളിലേക്ക് എത്തും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 17, 2024, 12:42 [IST]
English summary
Tata curvv debut on 19 july what to expect from electric suv coupe
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X