കാർ വേണ്ട, പകരം ഈ പേടകം വാങ്ങാം; 17.49 ലക്ഷത്തിന് 585 കി.മീ. റേഞ്ചുമായി ടാറ്റ കർവ് അരങ്ങത്ത്

ഇലക്‌ട്രിക് കാറുകൾ (Electric Cars) സാധാരക്കാരിലേക്കും എത്തിച്ചവരാണ് നമ്മുടെ രത്തൻ ടാറ്റയുടെ വാഹന നിർമാണ കമ്പനിയായ ടാറ്റ മോട്ടോർസ് (Tata Motors). ഏത് മോഡൽ പുറത്തിറക്കിയാലും ഹിറ്റാക്കാനുള്ള മികവും ബ്രാൻഡിനുണ്ടിപ്പോൾ. ശരിക്കും പറഞ്ഞാൽ സേഫ്റ്റി മുഖ്യധാരയിലേക്ക് എത്തിച്ച് പണംവാരിയവരാണ് ടാറ്റയെന്ന് പറഞ്ഞാലും തെറ്റില്ല. ഇനി കാറുകളുടെ സങ്കൽ‌പം പൊളിച്ചെഴുതാനുള്ള ശ്രമമാണ് ബ്രാൻഡിൽ നിന്നുമുണ്ടാവുന്നത്. ഇതിന്റെ ഭാഗമായി പുത്തനൊരു മോഡലിനെ തന്നെയാണ് കമ്പനി കളത്തിലിറക്കുന്നത്. കൂപ്പെ എസ്‌യുവിയായ കർവ് ഇവി (Curvv EV) നീണ്ട കാത്തിരിപ്പിനൊടുവില്‍ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടാറ്റ മോട്ടോർസിന്റെ കൂപ്പെ എസ്‌യുവി നിരത്തുകളില്‍ എത്തുന്നത്. ഇലക്ട്രിക് വേഷത്തിലാണ് ആദ്യം എത്തിയിരിക്കുന്നതെങ്കിലും പിന്നീട് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെല്ലാം കർവ് പുറത്തിറക്കും. ഈ വിവരങ്ങളെല്ലാം ഇപ്പോൾ തന്നെ ഏവരും കേട്ടറിഞ്ഞതാവും അല്ലേ. ഇനി ബാക്കി വിശേഷങ്ങളിലേക്ക് കടന്നാലോ?

Tata Curvv Electric Coupe SUV Launched

ടാറ്റ മോട്ടോർസിൻ്റെ അഞ്ചാമത്തെ ഓൾ-ഇലക്‌ട്രിക് വാഹനമായ കർവ് ഇവിയുടെ വില തന്നെയാണ് ഹൈലൈറ്റ്. 30 ലക്ഷത്തോളം വന്നേക്കാമെന്ന് പലരും പ്രവചിച്ചിരുന്നുവെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കമ്പനിയുടെ തീരുമാനം എത്തിയിരിക്കുന്നത്. 5 വേരിയന്റുകളിലായി വരുന്ന ടാറ്റ കർവ് ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്കായി 17.49 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

കർവ് ഇവിക്ക് രണ്ട് ബാറ്ററി പായ്ക്ക് ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട്. ക്രിയേറ്റീവ്, അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് വേരിയൻ്റുകൾക്ക് 40.5kWh ബാറ്ററിയും അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ്, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് എ വേരിയൻ്റുകൾക്ക് 55kWh ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്. ഇത്ൽ ആദ്യത്തേതിന് 502 കിലോമീറ്റർ MIDC റേഞ്ച് ലഭിക്കുമ്പോൾ രണ്ടാമത്തേതിന് ഒറ്റ ചാർജിൽ 585 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

Tata Curvv Electric Coupe SUV Launched

കൂപ്പെ എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന ടാറ്റ മോട്ടോർസിന്റെ പുതുതലമുറ ബാറ്ററി പായ്ക്കുകൾ അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതിനാൽ ചാർജിംഗ് ആർക്കുമൊരു തലവേദനയാവില്ല. ഡിസി ചാർജർ (70 കിലോവാട്ട്) ചെയ്താൽ 15 മിനിറ്റിനുള്ളിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുന്ന റേഞ്ച് കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം 40 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10-80 ശതമാനം ചാർജ് ചെയ്യാനും ഇത് അനുവദിക്കും. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗ് കഴിവുകളോടെയാണ് ടാറ്റ കർവ് ഇവി വരുന്നത്. എല്ലാ വേരിയൻ്റുകളിലും ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ച 167 bhp പവറുള്ള ഇലക്ട്രിക് മോട്ടോറാണ് വരുന്നത്. ഇത് 0-100 കിലോമീറ്റർ വേഗത വെറും 8.6 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഇലക്ട്രിക് കൂപ്പെ എസ്‌യുവിയെ സഹായിക്കും.

Tata Curvv Electric Coupe SUV Launched

ടാറ്റ കർവ് ഇവിയുടെ പരമാവധി വേഗം 160 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. 50:50 ഫ്രണ്ട് ടു റിയർ വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ, 190 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 450 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ഡെപ്ത് എന്നിവയും വാഹനത്തിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാറ്റ മോട്ടോർസിന്റെ ആക്‌ടി ഡോട്ട് ഇവി (acti.ev) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കർവ് ഇവിയും പണികഴിപ്പിച്ചിരിക്കുന്നത്.

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ കാറുകളിൽ കാണപ്പെടുന്ന അതേ ഡിസൈൻ ഭാഷ്യം തന്നെയാണ് കർവ് ഇവിയിലും ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് ഭംഗിയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ബോൾഡ് ഗ്രില്ലും അതിൻ്റെ ഫ്യൂച്ചറിസ്റ്റിക് രൂപം വർധിപ്പിക്കുന്നുണ്ട്. കൂപ്പെ പോലെയുള്ള രൂപം കർവിന് സ്‌പോർട്ടി ലുക്കാണ് സമ്മാനിക്കുന്നത്. അതുല്യമായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളാണ് വശങ്ങളെ മോടിയാക്കുന്നത്.

പിൻഭാഗത്ത് കർവ് കൂപ്പെ എസ്‌യുവിയുടെ വീതിയിലുടനീളം നീളുന്ന സ്ലീക്ക് എൽഇഡി ടെയിൽ ലൈറ്റുകളും ചന്തം കൂട്ടുന്നുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാണ്. ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം മിനിമലിസ്റ്റിക് ഡിസൈനുള്ള ഡാഷ്‌ബോർഡ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ് പോലുള്ള ഫീച്ചറുകളാൽ അകത്തളം സമ്പന്നമാണ്.

കഴിഞ്ഞില്ല, ഇതുകൂടാതെ പവർഡ് ടെയിൽഗേറ്റ്, പുതിയ സ്റ്റൈലിലുള്ള കീ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് ചാർജർ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവയും ടാറ്റ കർവ് ഇവിയിൽ ഒരുക്കിട്ടുണ്ട്. സേഫ്റ്റിയുടെ വശത്തേക്ക് നോക്കിയാലും എല്ലാം സേഫാണ്. സ്റ്റാൻഡേർഡായി തന്നെ ആറ് എയർബാഗുകൾ, ഇഎസ്പി, ഓട്ടോ ഹോൾഡ്, ഡിസ്ക് ബ്രേക്കുകൾ എന്നിവയെല്ലാം കമ്പനി നൽകുന്നുണ്ട്. കൂടാതെ ലെവൽ 2 ADAS കൂടിയാവുമ്പോൾ സംഗതി കളറാവുന്നു.

എസ്‌യുവിയെ കൂടുതൽ മോടിയാക്കണമെന്നുള്ളവർക്ക് ടാറ്റ ഡോട്ട് ഇവി ഒറിജിനൽസ് എന്ന പേരിൽ പുതിയ ഔദ്യോഗിക ആക്‌സസറികളും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ട്. കർവ് കൂപ്പെ എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് 2024 ഓഗസ്റ്റ് 12-ന് കമ്പനി ആരംഭിക്കും. ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് എസ്‌യുവി സെഗ്മെന്റിൽ എംജി ZS ഇവി, BYD അറ്റോ 3 പോലുള്ള വമ്പൻമാരാണ് കർവിന്റെ എതിരാളികൾ.

More from DriveSpark

Article Published On: Wednesday, August 7, 2024, 13:48 [IST]
English summary
Tata curvv electric coupe suv launched in india price features battery range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X