ആദ്യത്തെ ഇലക്‌ട്രിക് കാർ കർവ് ഇവി ആയാലോ? കൂപ്പെ എസ്‌യുവിയുടെ റിവ്യൂ വീഡിയോ കണ്ട് തീരുമാനം എടുക്കാം
ടാറ്റയുടെ ഇലക്‌ട്രിക് അഞ്ചാമനായി അവതാരപ്പിറവി എടുത്തിരിക്കുകയാണ് കർവ് ഇവി (Curvv EV). രാജ്യത്തെ ആദ്യത്തെ കൂപ്പെ ഇലക്‌ട്രിക് എസ്‌യുവിയുടെ വിലയും കൂടെ കേട്ടപ്പോൾ ആളുകളെല്ലാം കൊതിയോടെ സ്വന്തമാക്കാനായി വരി നിൽക്കുകയാണ്. 2023 ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായി ഇതിനെ അവതരിപ്പിച്ചപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതെല്ലാം കഴഞ്ഞ് രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാറിന്റെ വൈദ്യുത പതിപ്പ് അരങ്ങേത്തേക്ക് എത്തിയിരിക്കുന്നത്. 45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായിട്ടാണ് കർവ് വിൽപ്പനയ്ക്ക് എത്തുന്നത്.
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം വീണ്ടും ഊട്ടി ഉറപ്പിക്കാനുള്ള പദ്ധതികളിലാണ് ടാറ്റ. അതിന്റെ ഭാഗമായി ഏറ്റവും പുതിയതായി വിപണിയിൽ എത്തിയിരിക്കുന്ന കർവ് ഇവിക്ക് സാധിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. രൂപത്തിലും ഭാവത്തിലും എല്ലാവരേയും മോഹിപ്പിക്കുന്ന കൂപ്പെ ഇലക്‌ട്രിക് എസ്‌യുവി എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവില്ലേ... അതിനായി ഞങ്ങളുടെ റിവ്യൂ വീഡിയോ കണ്ട് നോക്കാം.
കർവ് ഇവിക്ക് 40.5kWh, 55kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട്. ക്രിയേറ്റീവ്, അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് വേരിയൻ്റുകൾക്ക് 40.5kWh ബാറ്ററിയും അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ്, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് എ വേരിയൻ്റുകൾക്ക് 55kWh ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്. ആദ്യത്തേതിന് 502 കിലോമീറ്റർ MIDC റേഞ്ച് ലഭിക്കുമ്പോൾ രണ്ടാമത്തേതിന് സിംഗിൾ ചാർജിൽ 585 കിലോമീറ്റർ വരെ റേഞ്ചാണുള്ളത്.

ടാറ്റയുടെ ഏറ്റവും പുതിയ കാറുകളിൽ കാണപ്പെടുന്ന അതേ ഡിസൈൻ ഭാഷ്യം തന്നെയാണ് കർവ് ഇവിയിലും ഉപയോഗിച്ചിരിക്കുന്നത്. 11.6 ലിറ്റർ ഫ്രണ്ട് ട്രങ്കും 500 ലിറ്റർ ബൂട്ട് സ്പേസും ഉള്ള ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ സ്റ്റോറേജ് സ്പേസാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. ദീർഘദൂര യാത്രകൾക്ക് പോലും ആവശ്യമായ എല്ലാ ലഗേജുകളും കയറ്റാനും മതിയായ ഇടം ഉറപ്പാക്കിയാണ് വാഹനത്തെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒപ്പം പ്രീമിയം ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.


Click it and Unblock the Notifications








