ടാറ്റ ടീസർ ഇറക്കിയപ്പോ സിട്രൺ വണ്ടി റോഡിൽ ഇറക്കി, കർവിനോട് മുട്ടാൻ ബസാൾട്ട് റെഡിയാക്കി കമ്പനി
അടുത്തിടെയായി ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമായിരിക്കും ടാറ്റ കർവ്. സോഷ്യൽ മീഡിയയിലൂടെ ടീസർ വീഡിയോകളിലൂടെ ഹൈപ്പ് കയറ്റി വെച്ചിരിക്കുന്ന ഈ കൂപ്പെ എസ്‌യുവി അധികം വൈകാതെ തന്നെ വിപണിയിലേക്കെത്തും. അടുത്തകാലത്തൊന്നും നേരിട്ടുള്ള എതിരാളിയുണ്ടാവില്ലെന്ന് കരുതിയാണ് ടാറ്റ മോട്ടോർസ് കർവിന് രൂപം കൊടുത്തത്. എന്നാൽ ടാറ്റ മനസിൽ കണ്ടപ്പോഴേക്കും ഈ ആശയം മാനത്ത് കണ്ടവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ആയതിനാൽ ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത കൂപ്പെ എസ്‌യുവി എന്ന സ്റ്റൈലൻ വണ്ടിയുമായി ബ്രാൻഡ് ഉടനിങ്ങ് എത്തും.
ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിൽ നിന്നും ഇന്ത്യൻ വിപണിക്കായി പുറത്തിറങ്ങുന്ന അഞ്ചാമത്തെ മോഡൽ ബസാൾട്ട് എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചപ്പോൾ സ്വീകരിച്ച പേര് പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്തുമ്പോൾ മാറാനും സാധ്യതയുണ്ട്. ഉത്സവ സീസണിൽ കൂപ്പെ സ്റ്റൈൽ എസ്‌യുവിയെ അവതരിപ്പിക്കാനാണ് സിട്രൺ തയാറെടുക്കുന്നത്.

ഇതിനു മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കമ്പനിയിപ്പോൾ. അവതരണത്തിന് മുമ്പായുള്ള പരീക്ഷണയോട്ടം തകൃതിയായി നടക്കുമ്പോൾ അധിക മറകളൊന്നുമില്ലാതെ ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുകയാണ് സിട്രൺ ബസാൾട്ട്. C3, eC3, C3 എയർക്രോസ്, C5 എയർക്രോസ് എന്നിവയ്‌ക്കൊപ്പം അണിനിരക്കുന്ന മോഡൽ ഇതിനോടകം തന്നെ ടാറ്റ കർവിനെ പോലെ തന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്ന സിട്രൺ ബസാൾട്ടിന്റെ സ്പൈ ചിത്രങ്ങൾ കൂപ്പെ എസ്‌യുവിയുടെ റിയർ ഡിസൈനാണ് വെളിപ്പെടുത്തുന്നത്. കൺസെപ്റ്റ് പതിപ്പിന് സമാനമായ രൂപം തന്നെയാണ് പ്രൊഡക്ഷൻ മോഡലിലും നിലനിർത്തുകയെന്ന വിവരവും ഇതിലൂടെ സ്ഥിരീകരിക്കാം. ബസാൾട്ട് എസ്‌യുവിയിൽ ഇന്റഗ്രേറ്റഡ് സ്‌പോയിലറും റിഫ്‌ളക്ടറുകളും ക്രോം ഗാർണിഷും സഹിതമുള്ള ചങ്കി ബമ്പറായിരിക്കും ഇടംപിടിക്കുകയെന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.

മാർച്ചിൽ സിട്രൺ പുറത്തിറക്കിയ മോഡലിന് സമാനമാണ് ടെയിൽ ലൈറ്റുകൾ. ഷാർക്ക് ഫിൻ ആൻ്റിന, കറുത്തിരുണ്ട റൂഫ്, സി-പില്ലറിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ലൈറ്റ് പോലുള്ള ഘടകങ്ങളും എസ്‌യുവിക്കുണ്ടാവും. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ ബസാൾട്ട് കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന വിൻഡോ ഏരിയ തന്നെയാണ് കളറാക്കുന്നത്. ORVM-കൾക്ക് ബ്ലാക്ക്-തീം ട്രീറ്റ്‌മെൻ്റ് ലഭിക്കുന്നതും സ്പോർട്ടിനെസ് വർധിപ്പിക്കാൻ സഹായിക്കും.
യർന്ന റൈഡിംഗ് സ്റ്റാൻസുള്ള ഒരു സെഡാൻ പോലെ തോന്നിക്കുന്ന സവിശേഷമായ നോച്ച്ബാക്ക് ഡിസൈനാണ് ബസാൾട്ടിൻ്റെ ഹൈലൈറ്റ് എന്നുവേണമെങ്കിലും പറയാനാവും. മുൻവശത്തെ ഡിസൈനിലേക്ക് നോക്കിയാൽ C3 എയർക്രോസിന് സമാനമായി തോന്നിയേക്കാമെങ്കിലും അങ്ങിങ്ങായി ചില മാറ്റങ്ങൾ സിട്രൺ നടപ്പിലാക്കും. അതിൽ റീഡിസൈൻ ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടാവും.

ഫീച്ചറുകളുടെ കാര്യത്തിലും ഫ്രഞ്ച് വാഹന നിർമാതാക്കളിൽ നിന്നുമുള്ള ഏറ്റവും പുതിയ സിട്രൺ ബസാൾട്ട് കൂപ്പെ എസ്‌യുവി സമ്പന്നമായിരിക്കും.10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ പോലുള്ള കാര്യങ്ങൾ അടിസ്ഥാനമായി തന്നെ ലഭിക്കും. സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, എബിഎസ്, ഇബിഡി, ഇഎസ്‌സി, റിവേഴ്സ് ക്യാമറ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയുടെ അകമ്പടിയും ബസാൾട്ടിനുണ്ടാവും.
നാല് മീറ്ററിലധികം നീളവും ഉദാരമായ വീൽബേസും 5-സീറ്റർ എസ്‌യുവിക്കുള്ളിൽ വിശാലമായ ഇടം വാഗ്ദാനം ചെയ്യും. ബസാൾട്ട് എസ്‌യുവിക്ക് തുടിപ്പേകുന്നത് സിട്രൺ എസ്‌യുവികളിലെ അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും. 108 bhp കരുത്തിൽ പരമാവധി 205 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിന് ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഉണ്ടാവും. ഇന്ത്യയിൽ ടാറ്റ കർവുമായിട്ടായിരിക്കും ബസാൾട്ടിന്റെ പ്രാധമിക മത്സരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
Image Courtesy: PoNsam ChaRles/Facebook


Click it and Unblock the Notifications








