കേരളത്തിനല്ലേ കടമെടുക്കാൻ പരിധിയുള്ളൂ, ടാറ്റയ്ക്കില്ലല്ലോ! എഞ്ചിനുൾപ്പടെ വരുന്നത് നെക്സോണിൽ നിന്ന്
വണ്ടിഭ്രാന്തൻമാർ ഈ വർഷം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വണ്ടിയാണ് ടാറ്റയുടെ കർവ് എസ്‌യുവി. പാവങ്ങളുടെ ഉറൂസ് എന്ന വിശേഷണവുമായി എത്തുന്ന മോഡൽ ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾക്ക് പുറമെ ഇലക്‌ട്രിക്കിലും അവതരിപ്പിക്കുമെന്നതാണ് കൗതുകമുണർത്തുന്ന കാര്യം. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കുള്ള അടുത്ത എൻട്രി പക്ഷേ നെക്സോൺ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട് കേട്ടോ.
ടാറ്റ നെക്‌സോൺ എസ്‌യുവി പോലെ തന്നെ ഇൻ്റേണൽ കമ്പഷൻ എഞ്ചിൻ ICE), ഇവി പതിപ്പുകളിൽ തന്നെ കർവ് വരുന്നതാണ് ഇങ്ങനെയൊരു വാദം വരാൻ കാരണമെന്നാണ് കമ്പനിയുടെ വശം. പക്ഷേ രണ്ട് ടാറ്റ എസ്‌യുവികൾ തമ്മിലും കാഴ്ച്ചയിൽ ഒരു വേഷപ്പകർച്ചയുമില്ലെന്നതാണ് സത്യം. എന്നിരുന്നാലും രണ്ട് മോഡലുകളും തമ്മിൽ ചില പൊതുകാര്യങ്ങൾ പങ്കിടുന്നുണ്ട്. അവ എന്തെല്ലാമെന്ന് പറഞ്ഞുതരാം.

അകത്തും പുറത്തും സമാനമായ ഡിസൈൻ: അടുത്തിടെ മുഖംമിനുക്കലിന് വിധേയമായ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് കർവ് കൺസെപ്റ്റ് പതിപ്പിന് സമാനമായ പുതിയ സ്‌പ്ലിറ്റ് ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ ശൈലിയാണ് കടമെടുത്തിരിക്കുന്നത്. 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ കണ്ട പ്രൊഡക്ഷന് കർവിലും ഇതേ സംവിധാനങ്ങൾ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ഫ്രണ്ട് ഗ്രില്ലിന് അരികിലുള്ള ഷാർപ്പ് എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾക്കുള്ള ത്രികോണാകൃതിയിലുള്ള ഹൗസുകൾ, ക്രോം ഇൻസേർട്ടുകൾ എന്നിവ കർവിലും കാണാനാവും. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ടാറ്റ നെക്‌സോൺ ഇവിയിൽ നൽകിയിരിക്കുന്നതുപോലെ കണക്‌റ്റഡ് എൽഇഡി ഡിആർഎൽ സജ്ജീകരണവും കർവിന് ഉണ്ടായിരിക്കുമെന്നത് സാമ്യത വിളിച്ചോതുന്ന കാര്യങ്ങളാണ്.

ഇന്റീരിയർ: എസ്‌യുവി കൂപ്പെയായി രൂപൽകൽപ്പന ചെയ്‌തിരിക്കുന്ന കർവിന്റെ അകത്തളത്തിലും നെക്‌സോണിന് സമാനമായ മിനിമലിസ്റ്റ് ഡാഷ്‌ബോർഡും ടച്ച് അടിസ്ഥാനമാക്കിയുള്ള ക്ലൈമറ്റ് കൺട്രോൾ പാനലും ഉണ്ടെന്നാണ് വിവരം. കൂടാതെ സബ്-4 മീറ്റർ എസ്‌യുവിക്ക് സമാനമായ ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകളും കർവിലുണ്ടാവും. ഇതിൽ ഒന്ന് ഇൻഫോടെയ്ൻമെൻ്റിനും മറ്റൊന്ന് ഡ്രൈവർ ക്ലസ്റ്ററിനുമായാണ് നൽകിയിരിക്കുന്നത്.
അതോടൊപ്പം തന്നെ കർവിന് അതേ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെങ്കിലും ഇതിന് നെക്‌സോൺ ഇവിയിൽ നിന്ന് വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ അൽപം പ്രീമിയം ഫീൽ നൽകാനായി ടാറ്റ മോട്ടോർസ് അവതരിപ്പിച്ചേക്കും. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, കണക്‌റ്റഡ് കാർ ടെക്‌നോളജി എന്നിവയും നെക്സോണിലും കർവിലും ഒരേ പോലെ കമ്പനി വാഗ്‌ദാനം ചെയ്യും.

സേഫ്റ്റി ഫീച്ചറുകൾ: സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ ഉൾപ്പെടുന്ന നെക്സോണിലെ അതേ സുരക്ഷാ സംവിധാനങ്ങൾ തന്നെ വരാനിരിക്കുന്ന കർവിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ടാറ്റയുടെ പുതിയ കൂപ്പെ എസ്‌യുവിക്ക് നൽകും.
എഞ്ചിൻ: കർവ്, നെക്സോൺ എന്നിവയുടെ ICE പതിപ്പുകൾക്ക് 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് നിലവിലുള്ളത്. കർവിലെ ടർബോ-പെട്രോൾ എഞ്ചിൻ ടാറ്റ വികസിപ്പിച്ചെടുത്തതും അവസാനമായി 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചതുമായ ഒരു പുതിയ എഞ്ചിനാണെന്ന് പറയപ്പെടുന്നു. പക്ഷേ ഡീസൽ യൂണിറ്റ് സമാനമായിരിക്കുമെന്ന് വേണം കരുതാൻ.

ടാറ്റ കര്‍വ് 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അവതരിപ്പിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. അതായത് 2024 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലോഞ്ച് പ്രതീക്ഷിക്കാമെന്ന് സാരം. ആദ്യം ഇവി പതിപ്പായിരിക്കും വിപണിയിലെത്തുകയെന്ന സൂചന കമ്പനി നൽകിയിട്ടുണ്ട്. കര്‍വ് ഇവി ലോഞ്ച് ചെയ്ത് മൂന്നോ നാലോ മാസത്തിനുള്ളില്‍ ഐസിഇ മോഡല്‍ വിപണിയിലെത്തിക്കുമെന്നും പറയുന്നു.
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ഹോണ്ട എലിവേറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ, സിട്രൺ C3 എയർക്രോസ് എന്നിവയ്‌ക്കെതിരെയാണ് ടാറ്റയുടെ കർവ് കൂപ്പെ എസ്‌യുവി മാറ്റുരയ്ക്കുക. നിലവിൽ ടാറ്റ വിട്ടുനിൽക്കുന്ന വിഭാഗത്തിൽ പല മാറ്റങ്ങൾക്കും കർവിന്റെ വരവ് സാക്ഷ്യംവഹിച്ചേക്കും.


Click it and Unblock the Notifications








