പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം

സേഫ്റ്റിയുടെ കാര്യത്തിൽ നമ്പർ വണ്ണായ ടാറ്റ മോട്ടോർസ് ഇന്ത്യയിൽ ഏത് കാർ പുറത്തിറക്കിയാലും വാങ്ങാൻ ആളുകൾ ഓടിയെത്തുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. എന്നാൽ നേരെ തിരിച്ച് സംഭവിക്കുന്ന മറ്റൊരു ബ്രാൻഡുണ്ട് നമുക്കിടയിൽ. മറ്റാരുമല്ല ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. C5 എയർക്രോസ് മുതൽ ഇങ്ങ് C3 എയർക്രോസ് വരെ വന്നപ്പോൾ വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ കമ്പനിക്കാവാതെ പോയി.

അത്രക്ക് മോശം വണ്ടികളൊന്നുമല്ല പുറത്തിറക്കിയിരുന്നത് എങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ സിട്രണ് ഇന്ത്യയിൽ ക്ലച്ചുപിടിക്കാനായില്ല. പക്ഷേ ഈ കഥ ഉടനെ മാറിമറിയാൻ പോവുകയാണ്. ടാറ്റ മോട്ടോർസ് അടുത്തതായി അവതരിപ്പിക്കാൻ പോവുന്ന കർവ് എസ്‌യുവി കൂപ്പെയ്ക്ക് ഒത്ത എതിരാളിയുമായാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ അടുത്ത എൻട്രിക്ക് ഒരുങ്ങുന്നത്.

Tata Curvv Vs Citroen Basalt Comparison

കണ്ടാൽ ഞെട്ടിക്കുന്ന രൂപവും ഭാവവുമാണ് ബസാൾട്ട് എന്ന് പേരിട്ടിരിക്കുന്ന സിട്രൺ കൂപ്പെ എസ്‌യുവിയുടെ ഏറ്റവും വലിയ പ്രത്യേകത. സി-ക്യൂബ്ഡ് സ്ട്രാറ്റജിക്ക് കീഴിൽ സിട്രൺ പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമായിരിക്കും ഇത്. CMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബസാൾട്ട് ശരിക്കും ഞെട്ടിച്ചേക്കും. എന്നാൽ ടാറ്റ കർവിനെ ഒതുക്കാനുള്ള ആയുധത്തിന് വീര്യമുണ്ടോയെന്ന് പലർക്കും സംശയം കാണുമല്ലേ. എല്ലാ സംശയങ്ങളും തീർക്കാൻ രണ്ട് ബസാൾട്ടും കൾവും തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

ഡിസൈനിൽ നിന്നും തന്നെ ആദ്യം തുടങ്ങാം. സിട്രണിൻ്റെ സി-ക്യൂബ്ഡ് സ്ട്രാറ്റജിയിൽ നിന്നുള്ള ആദ്യത്തെ വാഹനം ക്രോസ്ഓവർ ഡിസൈനുള്ള ഒരു ഹാച്ച്ബാക്ക് ആയിരുന്നെങ്കിൽ രണ്ടാമത്തെ മോഡൽ ഒരു പക്കാ എസ്‌യുവി ആയിട്ടാണ് വിപണിയിലെത്തുന്നത്. ഇപ്പോൾ ബസാൾട്ട് വിഷൻ വെളിപ്പെടുത്തിയതോടെ ഒരു കൂപ്പെ-സ്റ്റൈൽ എസ്‌യുവിയാണ് അടുത്തതായി ഇന്ത്യക്കാർക്കായി സമ്മാനിക്കുന്നതെന്ന് വ്യക്തമായി.

Tata Curvv Vs Citroen Basalt Comparison

പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന സ്റ്റൈലിഷ് റൂഫാണ് സിട്രൺ ബസാൾട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ടാറ്റയുടെ കർവ് എത്താൻ പോവുന്ന അതേ സെഗ്മെന്റ് തൂക്കാനാണ് ഫ്രഞ്ച് ബ്രാൻഡ് ലക്ഷ്യമിടുന്നത്. കൂപ്പെ എസ്‌യുവിയുടെ പ്രൊഡക്ഷൻ മോഡൽ ഇന്നലെ വെളിപ്പെടുത്തിയ ബസാൾട്ട് വിഷൻ കൺസെപ്റ്റിന് അടുത്ത് തന്നെ നിലനിർത്താൻ സാധ്യതയേറെയാണ്. അതായത് കാഴ്ച്ചയിൽ കാര്യമായ വ്യത്യാസങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാരം.

ബസാൾട്ടിന് C3 എയർക്രോസിൻ്റെ അതേ മുൻവശമാണ് ലഭിക്കുന്നത്. എങ്കിലും ലോവർ ബമ്പറിലെ ചില സ്റ്റൈലിംഗ് ഘടകങ്ങൾ പരിഷ്ക്കരിക്കാൻ സിട്രൺ തയാറായിട്ടുണ്ട്. ബസാൾട്ട് ക്വാഡ് എൽഇഡി ഡിആർഎൽ സിഗ്നേച്ചർ ലൈറ്റിംഗ് ഫീച്ചർ ചെയ്യുമ്പോൾ മറുവശത്ത് കർവിന് കണക്റ്റഡ് ത്രീ-പീസ് എൽഇഡി ഡിആർഎൽ സിഗ്‌നേച്ചറാണ് ലഭിക്കുന്നത്. വശക്കാഴ്ച്ചയിൽ രണ്ട് കാറുകളും സമാനമായ കൂപ്പെ സ്റ്റൈൽ റൂഫ്‌ലൈൻ ഡിസൈനാണ് മുന്നോട്ടു കൊണ്ടുപോവുന്നത്.

Tata Curvv Vs Citroen Basalt Comparison

എന്നാൽ കർവ് അതിൻ്റെ ട്വിൻ സ്‌പോയിലർ ഇഫക്റ്റ് ഉപയോഗിച്ച് കൂടുതൽ ആകർഷകമായി തോന്നിയേക്കാം. ബസാൾട്ടിൻ്റെ ഷോൾഡർ ലൈൻ, കർവിൻ്റെ അപ്-സ്വീപ്പ് സമീപനത്തിന് വിരുദ്ധമായി വളരെ പരന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ടാറ്റയുടെ കൂപ്പെ എസ്‌യുവിക്ക് കൂടുതൽ ആധുനികമായ ഫ്ലഷ് ഡോർ ഹാൻഡിലുകൾ കിട്ടുമ്പോൾ സിട്രൺ ബസാൾട്ടിന് സാധാരണ പുൾ-അപ്പ് ടൈപ്പ് ഡോർ ഹാൻഡിലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ മോഡേൺ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ യാതൊരുവിധ കുറവും ടാറ്റ വരുത്താറില്ല. പക്ഷേ സിട്രണിന്റെ കാര്യത്തിൽ നേരെ തിരിച്ചുമാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. എന്നാൽ ബസാൾട്ട് ഇതിനെല്ലാം മറുപടി നൽകുമെന്നാണ് അനുമാനം. ഇന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള ഫീച്ചറായി മാറിയിരിക്കുകയാണ് സൺറൂഫ്. കർവിൽ ഇത് കാണുമെങ്കിലും ബസാൾട്ടിൽ ഉണ്ടാവില്ലെന്ന് കൺസെപ്റ്റ് മോഡൽ സൂചന നൽകിയിട്ടുണ്ട്.

Tata Curvv Vs Citroen Basalt Comparison

രണ്ട് കൂപ്പെ എസ്‌യുവികളുടേയും ഇന്റീരിയർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും C3 എയർക്രോസുമായി ബസാൾട്ട് ധാരാളം ഘടകങ്ങൾ പങ്കിടുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം മറുവശത്ത് നെക്സോണിൽ നിന്നാവും കർവ് പലകാര്യങ്ങളും കടമെടുക്കുക. ഫീച്ചറുകളും സാങ്കേതികവിദ്യയും കണക്കിലെടുക്കുമ്പോൾ എന്തായാലും ടാറ്റ മോട്ടോർസിനോട് കിടപിടിക്കാൻ സിട്രണിന് സാധിക്കില്ലെന്നതാണ് യാഥാർഥ്യം. ആയതിനാൽ ഇക്കാര്യത്തിൽ കർവിന് തന്നെയായിരിക്കും വിജയമെന്ന് ഇപ്പോഴെ ഉറപ്പിക്കാം.

ഇനി എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലേക്ക് വന്നാൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത ഭാവങ്ങളിലായിരിക്കും ടാറ്റ കർവ് വരിക. മറുവശത്ത് സിട്രൺ ബസാൾട്ടിന് തുടക്കത്തിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും കിട്ടുക. ബ്രാൻഡിന്റെ മിഡ്-സൈസ് എസ്‌യുവിയിൽ കണ്ട അതേ ട്യൂണിംഗിൽ തന്നെ ഇത് വാഗ്‌ദാനം ചെയ്യുകയും ചെയ്യും. പിന്നീടുള്ള ഘട്ടത്തിൽ കൂപ്പെ എസ്‌യുവിയുടെ ഇവി പതിപ്പും ഇന്ത്യയിലെത്തും.

More from DriveSpark

Article Published On: Friday, March 29, 2024, 18:31 [IST]
English summary
Tata curvv vs citroen basalt comparison which coupe suv should you buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X