ഷോറൂം കാലിയാക്കാൻ ടാറ്റ, 1.25 ലക്ഷം രൂപ വരെ വിലക്കുറവിൽ വണ്ടി വാങ്ങാൻ സുവർണാവസരം

എക്കാലത്തേയും മികച്ച വിൽപ്പനയുമായി കാർ നിർമാതാക്കൾ ലാഭം വാരുന്ന സമയമാണിത്. എല്ലാവരും സ്വന്തമായി വാഹനം വാങ്ങുകയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുമ്പോൾ വണ്ടിക്കമ്പനികൾക്കും നല്ലകാലമാണ്. ഹ്യുണ്ടായിയും ടാറ്റയും മഹീന്ദ്രയും രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് മത്സരിക്കുന്ന കാഴ്ച്ചയും ഇപ്പോൾ കാണാം. സേഫ്റ്റിയിലൂടെ ആളുകളുടെ മനസിലേക്ക് കയറിക്കൂടിയവരാണ് ടാറ്റ മോട്ടോർസ്. ടിയാഗോ മുതൽ സഫാരി വരെയുള്ള മോഡൽ നിരയിൽ സുരക്ഷയൊരുക്കിയിരിക്കുന്നത് കണ്ടാൽ ആരായാലും വാങ്ങാൻ ഒന്ന് മോഹിക്കും. എന്തായാലും നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണെങ്കിലും പുതുതായി വരുന്ന മോഡലുകളുടെ ബലത്തിൽ മുന്നേറാനുള്ള പദ്ധതിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

അതുകൂടാതെ 2024 ജൂൺ മാസത്തേക്കായി ഗംഭീര ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാനും അതോടൊപ്പം തന്നെ വിൽപ്പന കൂട്ടാനുമായുള്ള തന്ത്രമാണ് ടാറ്റ മോട്ടോർസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സഫാരി, ഹാരിയർ തുടങ്ങിയ മോഡലുകളുടെ 2023 മോഡലുകൾക്കാണ് ഇതിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുക. അതോടൊപ്പം പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുൾപ്പെടെയുള്ള ഇന്ധനതരങ്ങൾക്കും ഗംഭീര വിലക്കുറവാണുള്ളത്.

Tata Motors Discount Offer 2024 June

ടിയാഗോയുടെ 2023 മോഡലുകളുടെ പെട്രോൾ വേരിയന്റുകൾക്ക് 85,000 രൂപ വരെയും സിഎൻജി പതിപ്പുകളിൽ 80,000 രൂപ വരെയുമാണ് ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിൽ ഓടുമ്പോൾ 86 bhp കരുത്തും സിഎൻജിയിൽ ഓടുമ്പോൾ 73 bhp പവറും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ എഞ്ചിനാണ് ടിയാഗോയ്ക്ക് കരുത്തേകുന്നത്. ഫാക്ടറി ഫിറ്റഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഇന്ത്യയിലെ ആദ്യത്തെ സിഎൻജി കാറിലും ഓഫറുകൾ ഉപയോഗപ്പെടുത്താനാവും.

ടിയാഗോയെ അടിസ്ഥാനമാക്കി നിർമിച്ച കോംപാക്‌ട് സെഡാനായ ടിഗോറിനും ഈ മാസം ഗംഭീര ആനുകൂല്യങ്ങളാണ് കിട്ടുക. കാറിന്റെ സിഎൻജി, പെട്രോൾ മോഡലുകൾക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ 2023 മോഡലുകൾക്ക് മാത്രമാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ടിയാഗോയുടെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിഗോറിനും കരുത്തേകുന്നത്. ഇതിന് അടുത്തിടെ ഒരു സിഎൻജി-ഓട്ടോമാറ്റിക് വേരിയന്റ് ലഭിച്ചിട്ടുണ്ട്.

Tata Motors Discount Offer 2024 June

ആൾട്രോസിന്റെ പെട്രോൾ, ഡീസൽ മോഡലുകൾ വാങ്ങാനെത്തുന്നവരെ ഈ മാസം 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ സിഎൻജി വേരിയന്റുകൾക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കും. ടാറ്റ ഈ മാസം ആൾട്രോസിന്റെ പെർഫോമൻസ് പതിപ്പായ റേസർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി പ്രീമിയം ഹാച്ച്ബാക്കിലേക്ക് പുതിയ വേരിയന്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ടാറ്റ മോട്ടോർസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ നെക്‌സോണിന്റെ പ്രീ-ഫെസ്‌ലിഫ്റ്റ് മോഡലിൻ്റെ 2023 മോഡലുകൾക്കും ഡിസ്‌കൗണ്ട് ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ മോഡലുകളിൽ 90,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ ഡീസൽ മോഡലുകൾക്ക് 75,000 രൂപ വരെ ഓഫർ ലഭിക്കും.

പുതിയ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിലും ഡിസ്‌കൗണ്ട് ഓഫർ ലഭിക്കുന്ന മാസങ്ങളിൽ ഒന്നാണിത്. കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ, ഡീസൽ മോഡലുകൾ 60,000 രൂപ വരെ ആനുകൂല്യങ്ങളിൽ ലഭ്യമാണ്. നെക്‌സോൺ നിലവിൽ മൊത്തത്തിൽ 78 വേരിയൻ്റുകളിൽ ലഭ്യമായതിനാൽ വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളുണ്ട്. ഇനി നെക്സോൺ സിഎൻജി പതിപ്പ് കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോർസിപ്പോൾ.

Tata Motors Discount Offer 2024 June

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ഹാരിയറിൻ്റെ 2023 മോഡലുകൾക്ക് 1.25 ലക്ഷം രൂപ കിഴിവും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് നോക്കുന്നതെങ്കിലും പരിഹാരമുണ്ട്. സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ മുഖംമിനുക്കിയ 2023 യൂണിറ്റുകൾക്ക് ജൂൺ മാസത്തേക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുക. അതേസമയം സഫാരിയിലേക്ക് വന്നാൽ പഴയ 2023 മോഡലുകൾ 1.25 ലക്ഷം രൂപ വരെ കിഴിവോടെ വാങ്ങാനാവും. അതേസമയം പുതിയതിന് 80,000 രൂപ വരെ ഡിസ്കൌണ്ടിൽ വാങ്ങാം.

More from DriveSpark

Article Published On: Thursday, June 6, 2024, 10:14 [IST]
English summary
Tata motors discount offer 2024 june get benefits up to rs 1 25 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X