സംഭവം ലോഡിംഗ്; ടാറ്റയുടെ ആദ്യ ഓൾവീൽ ഡ്രൈവ് എസ്‌യുവി വരുന്നു, വണ്ടിയേതെന്ന് അറിഞ്ഞാൽ തീപാറും

ടാറ്റയെന്ന് ഇപ്പോൾ പറഞ്ഞാലും എല്ലാവരുടേയും മനസിൽ ആദ്യം തെളിയുന്ന വാഹനം സഫാരിയായിരിക്കും. എസ്‌യുവി എന്നതിന്റെ അവസാനവാക്കായിരുന്നു സഫാരി. 1998-ൽ വിപണിയിൽ എത്തുമ്പോൾ 'ലൈഫ് സ്റ്റൈൽ എസ്‌യുവി' എന്ന ആശയം ഇന്ത്യാക്കാർക്ക് പരിചയപ്പെടുത്തി കൊടുത്തതും ഈ കേമൻ തന്നെയായിരുന്നു. ഓൺ-റോഡിലും ഓഫ് റോഡിലും ഒരേപോലെ മിന്നുന്ന സഫാരി എല്ലാവരും സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. വലിപ്പം, റോഡ് പ്രെസൻസ്, വിശാലമായ ഇന്റീരിയർ, ഉയരത്തിലുള്ള ഡ്രൈവിംഗ് പൊസിഷൻ, ടെയിൽ ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന സ്പെയർ വീലുകൾ എന്ന് വേണ്ട ഒരു ഇന്ത്യൻ ഉപഭോക്താവ് എസ്‌യുവിയിൽ പ്രതീക്ഷിക്കുന്നതെല്ലാം നിറഞ്ഞുനിന്ന വാഹനമായിരുന്നു ഇത്.

ഇന്നത്തെ എസ്‌യുവികളിൽ നിന്നും വിഭിന്നമായി 4X4 സെറ്റപ്പെല്ലാം അവതരിപ്പിച്ചതാണ് സഫാരിയെ ഇന്നും ഓർമകളിൽ നിലനിർത്തുന്നത്. ഇന്ന് പക്കാ ഫാമിലി മാനായി ടാറ്റ മാറിയെന്ന് വേണം പറയാൻ. സഫാരി എന്ന പേരിൽ മൂന്നുവരി മോഡൽ വിപണിയിലുണ്ടെങ്കിലും പഴയവന്റെ യാതൊരു ഗുണവും ഇതിനില്ലെന്ന് വേണം പറയാൻ. ആയതിനാൽ ആ പഴയ ഹെക്‌സയെങ്കിലും ഒന്ന് പുനരവതരിപ്പിച്ചിരുന്നെങ്കിൽ എന്നോർക്കുന്നവരും നമുക്കിടയിലുണ്ട്.

Tata Motors First All Wheel Drive Model Harrier EV Launch Soon

അത്തരക്കാർക്ക് സന്തോഷിക്കാൻ വക നൽകുന്നൊരു വാർത്തയാണ് ടാറ്റയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. തലക്കെട്ടിൽ സൂചിപ്പിച്ചതു പോലെ തന്നെ ടാറ്റ മോട്ടോർസ് തങ്ങളുടെ ആദ്യ ഓൾ-വീൽ ഡ്രൈവ് (AWD) വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അധികം വൈകാതെ തന്നെ പുറത്തിറക്കാൻ പോവുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നിലാവും ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ കൊണ്ടുവരിക.

കർവി ഇവിക്ക് ശേഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുന്ന ഹാരിയറിലാവും ഈ ഓൾ-വീൽ ഡ്രൈവ് സെറ്റപ്പുണ്ടാവുക. സഫാരിയും ഹെക്‌സയുമെല്ലാം പുറത്തിറങ്ങിയതിനാൽ ഇതെങ്ങനെ ടാറ്റയുടെ ആദ്യ AWD മോഡലാവും എന്ന് ചിന്തിക്കുന്നവരുമുണ്ടാവും അല്ലേ. അത് 4WD വാഹനങ്ങളായിരുന്നു എന്നതാണ് ആ സംശയത്തിനുള്ള ഉത്തരം. ഓഫ്-റോഡിംഗിനായി സഫാരി, ഹെക്‌സ എന്നിവയ്ക്ക് ശരിയായ ഫോർ-വീൽ ഡ്രൈവ് ടെക്കായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്. ഈ രണ്ട് മോഡലുകളും നിർത്തലാക്കിയത് വണ്ടിഭ്രാന്തൻമാർക്ക് വലിയ നിരാശയായിരുന്നു.

Tata Motors First All Wheel Drive Model Harrier EV Launch Soon

AWD, 4WD എന്നിവ രണ്ടാണെങ്കിലും വരാനിരിക്കുന്ന ഹാരിയർ ഇവിയിലൂടെ വണ്ടിഭ്രാന്തൻമാർക്ക് അൽപം ആശ്വസിക്കാൻ വകയുണ്ടാവും. എന്നാൽ ഓൾ-വീൽ ഡ്രൈവുമായി വരുന്നതിനാൽ ഹാരിയർ ഇവിക്ക് ഓഫ്-റോഡ് ശേഷിയുണ്ടാവുമെന്ന് കരുതരുതേ ഗയ്‌സ്. പല ആധുനിക വൈദ്യുത വാഹനങ്ങളെയും പോലെ, വേഗത്തിലുള്ള ആക്‌സിലറേഷനും മികച്ച ഹാൻഡിലിംഗിനും വേണ്ടിയാണ് കമ്പനി ഈ സജ്ജീകരണം തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് സമ്മാനിക്കുക.

ടോർക്ക് വെക്‌ടറിംഗ് പോലുള്ള സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ AWD സജ്ജീകരണത്തിന് മോശം റോഡുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുന്നതാണ്. ഹാരിയർ ഇവിയിൽ ടാറ്റ ഒരു ഡ്യുവൽ-മോട്ടോർ സജ്ജീകരണം നൽകുമെന്ന കാര്യത്തിലും സ്ഥിരീകരണമുണ്ട്. ആയതിനാൽ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിലെങ്കിലും AWD സംവിധാനം നൽകാൻ കമ്പനിക്കാവുമെന്നാണ് വിശ്വാസം.

Tata Motors First All Wheel Drive Model Harrier EV Launch Soon

ടാറ്റയുടെ ഏറ്റവും പുതിയ ആക്ടി ഡോട്ട് ഇവി സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിലാവും വരാനിരിക്കുന്ന ഹാരിയർ ഇവിയും പണികഴിപ്പിക്കുക. പുതുതായി എത്തിയ കർവ് ഇവിക്കും അടിസ്ഥാനമായിരിക്കുന്നതും ഇതേ പ്ലാറ്റ്ഫോമാണ്. ഈ വാസ്തുവിദ്യ രണ്ട് മോട്ടോറുകൾ വരെ ഉപയോഗിക്കുന്നതിന് പിന്തുണ നൽകും. ഇലക്‌ട്രിക് പവർട്രെയിനിനെ ഫലപ്രദമായി ഉൾക്കൊള്ളിക്കുന്നതിന് വാഹനത്തിന്റെ സസ്പെൻഷനിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ ഉണ്ടായിരിക്കും.

പിൻഭാഗത്ത് ഒരു പുതിയ മൾട്ടി-ലിങ്ക് സജ്ജീകരണത്തിൻ്റെ ഉപയോഗവും ഹാരിയർ ഇവിക്കുണ്ടാവുമെന്ന് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ICE പതിപ്പിൽ ഇതിന് പകരം ഒരു ടോർഷൻ ബീം സജ്ജീകരണമാണ് ടാറ്റ മോട്ടോർസ് ഉപയോഗിക്കുന്നത്. പുതിയ സസ്‌പെൻഷൻ നിലവിൽ വന്നതോടെ ഹാരിയർ ഇവിക്ക് മികച്ച റൈഡ് നിലവാരവും മെച്ചപ്പെട്ട ഹാൻഡ്‌ലിങ്ങും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാധാരണ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ സസ്പെൻഷൻ ട്രാവൽ സുഗമവും കൂടുതൽ റെസ്പോൺസുള്ളതുമാവും. ടാറ്റ ഹാരിയർ ഇവിയിൽ ഉപയോഗിക്കുന്ന ബാറ്ററി പായ്ക്കിൻ്റെ വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ല. എന്നിരുന്നാലും ചൈനീസ് കമ്പനിയായ ഒക്റ്റിലിയൻ പവർ സിസ്റ്റംസ് നിർമിച്ച ബാറ്ററികളാവും ഇലക്ട്രിക് എസ്‌യുവിയിലേക്ക് കൊണ്ടുവരിക. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകാനും വാഹനത്തിനാവുമെന്നാണ് വിവരം.

More from DriveSpark

Article Published On: Saturday, September 28, 2024, 15:00 [IST]
English summary
Tata motors first all wheel drive model harrier ev launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X