വില കൂടിയെന്ന പേടിവേണ്ട, മാരുതിക്കൊപ്പം ഓടാൻ 1.25 ലക്ഷത്തിന്റെ വിലക്കിഴിവുമായി നമ്മുടെ ടാറ്റ

ജനുവരി മാസത്തിൽ വാഹനങ്ങളുടെ വില വർധനവ് പൊതുവേ കണ്ടുവരുന്നൊരു കാര്യമാണ്. ഇത്തവണയും രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം മോഡൽ നിരയിൽ വർധനവ് നടപ്പിലാക്കി കഴിഞ്ഞു. പുതിയ കാർ വാങ്ങാൻ പക്ഷേ ഇതിലും നല്ല സമയമില്ലെന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും. സംഭവം എങ്ങനെയാണെന്ന് പറഞ്ഞുതരാം. പോയ വർഷത്തെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനായി വാഹന നിർമാതാക്കൾ വമ്പൻ വിലക്കിഴിവ് പ്രഖ്യാപിക്കുന്ന മാസം കൂടിയാണിത്.

2023 മോഡൽ വർഷത്തെ കാറുകളെല്ലാം ഗംഭീര ഓഫറിലാണ് വിറ്റഴിക്കുന്നത്. ദേ ഇപ്പോൾ വില വർധനവിന് പരിഹാരമായി ടാറ്റ മോട്ടോർസും ജനുവരി മാസത്തേക്കായുള്ള ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2024, 2023 മോഡലുകളിൽ ആരും തരാത്ത ഡിസ്‌കൗണ്ടാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. ടിയാഗോ മുതൽ സഫാരി വരെയുള്ള വാഹനങ്ങളിൽ ആനുകൂല്യങ്ങൾ കിട്ടുമെന്നത് ഇരട്ടിമധുരമുള്ള കാര്യമാണ്.

Tata New Year Offer Announced

ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ ടിയാഗോയ്ക്ക് മൊത്തത്തിൽ 55,000 രൂപയുടെ ഓഫറാണ് 2024 ജനുവരി മാസത്തിൽ ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കൺസ്യൂമർ ഓഫറായി 40,000 രൂപയും എക്സ്ചേഞ്ച് ബോണസായി 15,000 രൂപയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ടിഗോർ പെട്രോൾ മോഡലിന് 60,000 രൂപയാണ് ഡിസ്‌കൗണ്ട് കിട്ടുക. രണ്ട് കാറുകളുടേയും സിഎൻജി പതിപ്പുകളിലേക്ക് വന്നാൽ വിലക്കിഴിവ് ഉയരും.

അതായത് ടിയാഗോയുടെ സിംഗിൾ സിലിണ്ടർ സിഎൻജി പതിപ്പുകൾക്ക് 60,000 രൂപ കൺസ്യൂമർ ഓഫറും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും കിട്ടും. അങ്ങനെ മൊത്തം 75,000 രൂപയാണ് ജനുവരി മാസത്തിൽ ഉപഭോക്താക്കൾക്ക് ലാഭിക്കാനാവുന്നത്. ടിഗോർ സിഎൻജിയുടെ കാര്യത്തിലും സമാനമായ ഓഫറാണിട്ടിരിക്കുന്നത്. എന്നാൽ ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ട്വിൻ സിലിണ്ടർ സിഎൻജി മോഡലുകൾക്ക് ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

Tata New Year Offer Announced

ഇനി ജനപ്രിമായ ടാറ്റ ആൾട്രോസിന്റെ ന്യൂയർ ഓഫറിലേക്ക് വന്നാൽ 2024 മോഡൽ ഡീസൽ, പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് മൊത്തം 20,000 രൂപ വരെ ലാഭിക്കാം. ഇതിൽ 10,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ കൺസ്യൂമർ ഓഫറുമായാണ് കമ്പവി അവതരിപ്പിച്ചിരിക്കുന്നത്. നെക്‌സോണിന്റെ പെട്രോൾ മാനുവൽ പതിപ്പുകൾ 60,000 രൂപ വരെ ലാഭത്തിൽ ഈ മാസം വീട്ടിലെത്തിക്കാം.

ഇതിൽ 40,000 രൂപ വരെ കൺസ്യൂമർ ഓഫറോടെയും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായാണ് ഉപയോഗപ്പെടുത്താനാവുന്നതെന്ന് മാത്രം. 2023 മോഡൽ ഇയർ സഫാരി വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് 1.25 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ്. പക്ഷേ വേരിയന്റ് അനുസരിച്ച് ഓഫറിൽ മാറ്റമുണ്ടാവും. ഇതിൽ കൺസ്യൂമർ ഓഫറായി 75,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 50,000 രൂപയുമാണ് ടാറ്റ മോട്ടോർസ് പരമാവധി വാഗ്‌ദാനം ചെയ്യുന്നത്.

Tata New Year Offer Announced

മാനുവൽ, ഓട്ടോമാറ്റിക്, നോൺ ADAS ട്രിമ്മുകൾക്ക് 25,000 രൂപയായി എക്സ്ചേഞ്ച് ഓഫർ കുറയും. അപ്പോൾ മൊത്തം 75,000 രൂപയാണ് ഈ വേരിയന്റുകളിൽ ലാഭിക്കാനാവുന്നത്. എന്നാൽ 2023 മോഡലുകളിൽ ADAS സേഫ്റ്റി ടെക്കുള്ള സഫാരി ഓട്ടോമാറ്റിക് പതിപ്പുകളിൽ 1.25 ലക്ഷം വരെ ലാഭിക്കാനാവും. ഹാരിയറിന്റെ കാര്യത്തിലും സമാനമായ ആനുകൂല്യങ്ങളാണ് ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്.

നിലവിൽ തങ്ങളുടെ ഇവി നിര ശക്തമാക്കാനുള്ള പദ്ധതികളുമായാണ് ടാറ്റ മുന്നോട്ടു നീങ്ങുന്നത്. ടാറ്റ മോട്ടോർസിന്റെ നാലാമത്തെ ഓൾ-ഇലക്‌ട്രിക് കാറും രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയുമായി പഞ്ച് ഇവി ഈ വർഷം വിപണനത്തിന് എത്തും. ഇതിന്റെ ഭാഗമായി പുതിയ വൈദ്യുത വാഹനത്തിനായുള്ള ബുക്കിംഗും ടാറ്റ തുടങ്ങി. ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് വാഹന ഔട്ട്‌ലെറ്റുകളിലും തെരഞ്ഞെടുത്ത സ്റ്റാൻഡേർഡ് ഷോറൂമുകളിലും ടാറ്റയുടെ ഓൺലൈൻ പോർട്ടൽ വഴിയും 21,000 രൂപയ്ക്ക് പഞ്ച് ഇവി പ്രീ-ബുക്ക് ചെയ്യാം.

Tata New Year Offer Announced

ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചർ അല്ലെങ്കിൽ ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് ഈ മൈക്രോ ഇലക്ട്രിക് എസ്‌യുവി. സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നീ 5 വേരിയന്റുകളിൽ വണ്ടി തെരഞ്ഞെടുക്കാൻ അവസരമുണ്ട്. വില വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെ ആയിരിക്കും പഞ്ച് ഇവിക്ക് വരുന്ന എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന.

അതുപോലെ തന്നെ ബാറ്ററി പായ്ക്കിനെ കുറിച്ചോ അല്ലെങ്കിൽ റേഞ്ചിനെ കുറിച്ചോ ഉള്ള വിവരങ്ങളും ടാറ്റ മോട്ടോർസ് പങ്കുവെച്ചിട്ടില്ല. പക്ഷേ 3.3kW വാൾ ബോക്സ് ചാർജറാണ് പഞ്ച് ഇലക്ട്രിക് എസ്‌യുവിക്കൊപ്പം സ്റ്റാൻഡേർഡായി വരുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോംഗ് റേഞ്ച് പതിപ്പ് 7.2kW ഫാസ്റ്റ് ഹോം ചാർജറിനൊപ്പം ലഭ്യമാകും. സിട്രൺ eC3 ഇവിയെ ലക്ഷ്യമാക്കിയാണ് പുറത്തിറക്കുന്നത്.

More from DriveSpark

Article Published On: Monday, January 8, 2024, 18:30 [IST]
English summary
Tata new year offer announced tiago altroz and nexon attracts huge discount on this january 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X