ഈ മാസം കൂടിയെ ഇങ്ങനെ ഓഫർ കിട്ടൂ, ഷോറൂം കാലിയാക്കാൻ 1.25 ലക്ഷം വരെ ഡിസ്‌കൗണ്ടിട്ട് ടാറ്റ

വിൽപ്പന കൂട്ടുവാനും വിറ്റഴിയാത്ത സ്റ്റോക്കുകൾ ഒഴിവാക്കുവാനുമായി ഉൽപ്പന്നങ്ങൾക്ക് വമ്പൻ ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നത് വിപണിയിലെ പതിവ് കാഴ്ച്ചയാണ്. വാഹന മേഖലയിലും സമാനമായ ട്രെൻഡ് വർഷങ്ങൾക്ക് മുമ്പേ നടന്നുവരുന്നുണ്ട്. കാറുകൾക്ക് ഓഫറിടുന്നത് ഇപ്പോൾ പുതുമയുള്ള കാര്യമല്ലെങ്കിലും വിലക്കയറ്റത്തിന്റെ സമയത്ത് ആദായ വിൽപ്പന നടത്തുന്നത് എന്തായാലും കാർ വാങ്ങാൻ എത്തുന്നവരെ സംബന്ധിച്ച് വലിയ കാര്യമാണ്.

ലക്ഷങ്ങളുടെ ഓഫർ കൂടി കിട്ടിയാൽ ഇന്ത്യക്കാർ ചാടിവീഴുമെന്നതാണ് രസകരമായ കാര്യം. ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളിൽ ഒരാളായ ടാറ്റ മോട്ടോർസ് 2024 ഏപ്രിൽ മാസത്തേക്ക് തങ്ങളുടെ കാറുകൾക്കും എസ്‌യുവികൾക്കും ആവേശകരമായ ഓഫറുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. 2023 മോഡൽ ഇയർ വാഹനങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമായാണ് ടാറ്റ ഈ ഓഫറുകളെ കണ്ടിരിക്കുന്നത്.

Tata Nexon Altroz Tiago Harrier Safari Gets Huge Discount Offers

എന്തായാലും വണ്ടി വാങ്ങാൻ എത്തുന്നവർക്ക് വലിയ അനുഗ്രഹമാവും ഈ വിലക്കിഴിവ് എന്നകാര്യത്തിൽ സംശയമൊന്നും വേണ്ട. 2024 ഏപ്രിൽ മാസത്തേക്കായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഓഫറിന് കീഴിൽ ബെസ്റ്റ് സെല്ലറായ പഞ്ച് മൈക്രോ എസ്‌യുവിയെ ഉൾപ്പെടുത്തിയിട്ടില്ല കേട്ടോ. കൂടാതെ ചൂടപ്പം പോലെ വിറ്റഴിയുന്ന നെക്സോണിലും കാശൊന്നും ലാഭിക്കാനാവില്ല. പകരം എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ഡിസ്‌കൗണ്ട് ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവും. അത് എന്തെല്ലാമെന്ന് നോക്കിയാലോ?

പുതുതായി നിർമിച്ച 2024 മോഡൽ ഇയർ കാറുകൾ നോക്കുന്നവർക്കും വാങ്ങാൻ പറ്റിയ മികച്ച അവസരങ്ങളിൽ ഒന്നായി ഇതിനെ കാണാം. ആൾട്രോസ്, നെക്സോൺ, ടിയാഗോ, ടിഗോർ എന്നീ കാറുകളിൽ മികച്ച ഓഫറുകളാണ് ടാറ്റ മോട്ടോർസ് അണിനിരത്തിയിരിക്കുന്നത്. കമ്പനിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗോ പെട്രോൾ XT (O), XT, XZ+ ട്രിമ്മുകളിലാണ് ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ ലഭിക്കുക.

Tata Nexon Altroz Tiago Harrier Safari Gets Huge Discount Offers

അതായത് ടിയാഗോ XT (O), XT, XZ+ വേരിയന്റുകൾക്ക് കൺസ്യൂമർ ഡിസ്കൗണ്ടായി 35,000 രൂപ, എക്ചേഞ്ച്, സ്ക്രാപ്പേജ് ഡിസ്കൗണ്ടായി 10,000 രൂപ എന്നിങ്ങനെ മൊത്തത്തിൽ 45,000 രൂപ വരെ ഓഫർ നൽകുന്നുണ്ട്. അതേസമയം കോംപാക്ട് ഹാച്ച്ബാക്കിന്റെ മറ്റ് വേരിയന്റുകൾക്ക് 35,000 രൂപ മാത്രമാണ് ലഭിക്കുക. ടിയാഗോ സിഎൻജി മാനുവൽ, എഎംടി പതിപ്പുകൾക്കും മോശമല്ലാത്ത ഓഫറാണ് ഏപ്രിൽ മാസം ലഭിക്കുന്നത്.

ഇതിൽ കൺസ്യൂമർ ഓഫറായി 15,000 രൂപയും ടോപ്പ് എക്ചേഞ്ച്, സ്ക്രാപ്പേജ് ഡിസ്കൗണ്ടായി 10,000 രൂപയുമാണ് കമ്പനി നൽകുന്നത്. ടിഗോറിനെ സംബന്ധിച്ചിടത്തോളം കോംപാക്ട് സെഡാന്റെ പെട്രോൾ XZ+ XM മോഡലുകൾക്ക് 40,000 രൂപ വരെ ഡിസ്കൗണ്ട് കിട്ടുമ്പോൾ മറ്റ് ട്രിമ്മുകളിൽ 30,000 രൂപയും ഉപയോഗപ്പെടുത്താം. കാറിന്റെ സിഎൻജി മോഡലുകൾ തിരയുന്നവരാണ് എങ്കിൽ മൊത്തം 30,000 രൂപയുടെ ആനുകൂല്യങ്ങളാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.

Tata Nexon Altroz Tiago Harrier Safari Gets Huge Discount Offers

ആൾട്രോസിലേക്ക് വന്നാൽ പെട്രോൾ മാനുവൽ, ഡീസൽ വകഭേദങ്ങൾക്ക് 35,000 രൂപ വരെ ഓഫർ കിട്ടും. അതേസമയം സിഎൻജി, ഡിസിഎ ഓട്ടോമാറ്റിക് നോക്കുന്നവർക്ക് 20,000 രൂപ വരെ മാത്രമാണ് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവൂ. ഇതെല്ലാം കൺസ്യൂമർ ഡിസ്കൗണ്ട്, എസ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ഡിസ്കൗണ്ട് എന്നിവയായാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്.

നെക്സോൺ എസ്‌യുവിക്ക് എസ്ചേഞ്ച് ഡിസ്കൗണ്ടായി പെട്രോൾ, ഡീസൽ മോഡലുകൾക്ക് 15,000 രൂപ വരെ ഓഫർ ലഭിക്കും. 2023 മോഡൽ കാറുകൾക്കാണ് ഉയർന്ന ഡിസ്‌കൗണ്ട് ലഭിക്കുന്നത്. പഞ്ച് ഒഴികെ മറ്റെല്ലാ വാഹനങ്ങൾക്കും ഓഫർ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ആൾട്രോസ് ഡിസിഎ, സിഎൻജി വേരിയൻ്റുകൾക്ക് 25,000 രൂപ വരെ കൺസ്യൂമർ ഡിസ്‌കൗണ്ട് ലഭിക്കും.

Tata Nexon Altroz Tiago Harrier Safari Gets Huge Discount Offers

അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ എല്ലാ ഡീസൽ വേരിയന്റുകൾക്കും 40,000 രൂപയും പെട്രോൾ മാനുവൽ ഗിയർബോക്‌സ് മോഡലുകൾക്ക് 45,000 രൂപ വരെയും കിഴിവ് ലഭിക്കും. എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പേജ് ഡിസ്‌കൗണ്ടായി എല്ലാവർക്കും 10,000 രൂപയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റയുടെ മുൻനിര മോഡലുകളായ ഹാരിയറും സഫാരിയും വാങ്ങാനെത്തുന്നവർക്ക് 75,000 വിലക്കുറവ് ലഭിക്കും.

എന്നാൽ ഇചത് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്കുള്ളതാണെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണം. ADAS ഇതര വേരിയൻ്റുകൾക്ക് എക്സ്ചേഞ്ച്, സ്ക്രാപ്പേജ് കിഴിവായി 25,000 രൂപയും അതേസമയം ADAS ഫീച്ചറുള്ള മോഡലുകൾക്ക് 1.25 ലക്ഷം രൂപയും കിട്ടും. കൃത്യമായ വിവരങ്ങൾ അറിയാനും 2023 മോഡലുകൾ സ്റ്റോക്കുണ്ടോ എന്നറിയാനും ഏറ്റവും അടുത്തുള്ള ഷോറൂമുകൾ സന്ദർശിക്കുന്നതാവും ഉചിതം.

More from DriveSpark

Article Published On: Friday, April 5, 2024, 10:42 [IST]
English summary
Tata nexon altroz tiago harrier safari gets huge discount offers on april 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X