മഹീന്ദ്രയുടെ പണിയേറ്റു, 7.99 ലക്ഷത്തിന് നെക്സോണിന്റെ പുതിയ ബേസ് മോഡലുമായി ടാറ്റ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവി ഏതെന്ന് ചോദിച്ചാൽ പലരും ആദ്യം പറയുന്ന പേരായിരിക്കും നെക്സോണിന്റേത്. ശരിക്കും ടാറ്റ മോട്ടോർസിന് ശുക്രൻ കൊണ്ടുവന്ന മോഡസാണ് ഈ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം എന്നുവേണം പറയാൻ. സേഫ്റ്റിയിലാണ് പിടിച്ചു കയറിയതെങ്കിലും ഡീസൽ, പെട്രോൾ എഞ്ചിന്റെ സാന്നിധ്യം കൂടിയാണ് ഹിറ്റ്മേക്കറാവാൻ കാരണമായത്.

തുടർച്ചയായി മൂന്ന് വർഷം ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ മുന്നേറിയ ടാറ്റ നെക്‌സോൺ 2024 ഏപ്രിൽ മാസത്തെ വിൽപ്പനയിൽ മാത്രമാണ് ഇടിവ് നേരിട്ടത്. നെക്‌സോൺ വിൽപ്പന തിരിച്ചുപിടിക്കാൻ തീരുമാനിച്ച കമ്പനി പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കായി പുതിയ ബേസ് വേരിയന്റുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. ഒപ്പം കുറഞ്ഞ വിലയും കൂടിയാവുമ്പോൾ എതിരാളികൾക്ക് മുന്നിൽ നിവർന്നു നിൽക്കാൻ ടാറ്റയ്ക്കാവും.

Tata Nexon Base Petrol Diesel Variants Launched

പഞ്ച് മൈക്രോ എസ്‌യുവിയുടെ വരവും നെക്സോണിന്റെ വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്. ഇതിനിടയിൽ മഹീന്ദ്ര XUV 3XO കൂടി വന്നതും ടാറ്റ മോട്ടോർസിന് തിരിച്ചടിയായേക്കും. എന്നാൽ കുറഞ്ഞ വിലയിൽ പുതിയ പെട്രോൾ, ഡീസൽ ബേസ് മോഡലുകൾ എത്തുന്നത് കോംപാക്‌ട് എസ്‌യുവിക്ക് മൈലേജാവുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ബേസ് മോഡലുകൾ തമ്മിലുള്ള മത്സരവും രസകരമായ കാഴ്ച്ചയായിരിക്കും.

സ്‌മാർട്ട് (O എന്ന് വിളിക്കപ്പെടുന്ന നെക്‌സോണിൻ്റെ പുതിയ ബേസ് പെട്രോളിന് 7.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് മുമ്പുണ്ടായിരുന്ന ബേസ് സ്മാർട്ട് പെട്രോൾ മാനുവൽ പതിപ്പിന് താഴെയാണോ അതോ മാറ്റിസ്ഥാപിക്കുമോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇതുകൂടാതെ മറ്റൊരു വേരിയന്റായ സ്മാർട്ട് പെട്രോൾ മാനുവലിന്റെ വിലയും ടാറ്റ മോട്ടോർസ് 31,000 രൂപയോളം വെട്ടിക്കുറച്ചിട്ടുണ്ട്.

Tata Nexon Base Petrol Diesel Variants Launched

നേരത്തെ 9.20 ലക്ഷം രൂപയായിരുന്ന ഈ മോഡലിന് ഇനി മുതൽ 8.89 ലക്ഷം രൂപ മാത്രം എക്സ്ഷോറൂം വില നൽകിയാൽ മതിയാവും. വില കുറച്ചെങ്കിലും റിവേഴ്‌സ് ക്യാമറ പോലുള്ള ഫീച്ചറുകളൊന്നും ബ്രാൻഡ് ഒഴിവാക്കിയിട്ടില്ലെന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. നെക്സോൺ പെട്രോൾ സ്മാർട്ട് പ്ലസ് S മോഡലിലും 41,000 രൂപയുടെ വിലക്കുറവ് ടാറ്റ സമ്മാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് 9.80 ലക്ഷം രൂപയുണ്ടായിരുന്ന വേരിയന്റിന് ഇന്നു മുതൽ 9.39 ലക്ഷം രൂപ കൊടുത്താൽ മതിയാവും.

ഇനി ഡീസലിലേക്ക് വന്നാൽ പ്യുവർ ഡീസൽ എന്നതായിരുന്നു എസ്‌യുവിയുടെ മുമ്പത്തെ എൻട്രി ലെവൽ വേരിയന്റായി വിപണിയിൽ എത്തിയിരുന്നത്. ഇതിന് 11.10 ലക്ഷമായിരുന്നു എക്സ്ഷോറൂം വിലയായി നൽകേണ്ടിയും വന്നിരുന്നത്. എന്നാൽ ഇപ്പോൾ സ്മാർട്ട് പ്ലസ് എന്ന പുത്തൻ ഡീസൽ ബേസ് വേരിയന്റിനെ 9.99 ലക്ഷത്തിനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ 10.59 ലക്ഷത്തിന് സ്മാർട്ട് പ്ലസ് S എന്നൊരു ഡീസൽ മോഡലും കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാവാൻ നെക്സോണിലേക്ക് എത്തിയിട്ടുണ്ട്.

Tata Nexon Base Petrol Diesel Variants Launched

ടാറ്റ നെക്സോണിന്റെ പുതിയ ബേസ് ഡീസൽ വേരിയന്റിനായ സ്മാർട്ട് പ്ലസിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, നാല് സ്പീക്കറുകൾ, റിവേഴ്‌സ് ക്യാമറ, ഷാർക്ക് ഫിൻ ആൻ്റിന, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, നാല് പവർ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ എന്നിവ പോലുള്ള ഉഗ്രൻ ഫീച്ചറുകളും ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതാണ് ഹൈലൈറ്റ്.

രണ്ടാമത്തെ സ്മാർട്ട് പ്ലസ് S ഡീസലിൽ ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വോയ്‌സ് ആക്റ്റിവേഷൻ ഉള്ള സിംഗിൾ പാൻ ഇലക്ട്രിക് സൺറൂഫ്, റെയിൻ സെൻസിംഗ് വിൻഡ്‌സ്‌ക്രീൻ വൈപ്പറുകൾ എന്നിവ അധികമായി ടാറ്റ ചേർത്തിട്ടുണ്ട്. എഞ്ചിൻ പവർ ഔട്ട്പുട്ട് കണക്കുകളിലൊന്നും വ്യത്യാസങ്ങളില്ല. ഈ സെഗ്‌മെൻ്റിൽ പ്രതീക്ഷിക്കുന്ന ഓട്ടോമാറ്റിക് വേരിയൻ്റുകൾ ഇല്ലാത്തത് ബേസ് മോഡലുകൾക്ക് ചിലപ്പോൾ തിരിച്ചടിയായേക്കും.

Tata Nexon Base Petrol Diesel Variants Launched

1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നെക്സോണിലെ ആദ്യ ഓപ്ഷൻ. ഇത് 118 bhp കരുത്തിൽ പരമാവധി 170 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി, പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 6-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മറുവശത്ത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണുള്ളത്. 83 bhp പവറിൽ 260 Nm torque നൽകുന്ന ഇത് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി വാങ്ങാം.

More from DriveSpark

Article Published On: Saturday, May 11, 2024, 13:51 [IST]
English summary
Tata nexon base petrol diesel variants launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X