നെക്സോൺ സിഎൻജിയിൽ എന്തെല്ലാം വൈവിധ്യങ്ങളാ... കാത്തിരുന്ന് മുഷിയാതെ വണ്ടി തരാമെന്ന് ടാറ്റ

ടാറ്റയ്ക്ക് എങ്ങനെയാണോ അങ്ങനെയാണ് മാരുതിക്ക് സിഎൻജി കാറുകൾ. ഇതുവരെ ഭാവിയെന്ന് പറയുന്ന ഇവി രംഗത്തേക്ക് കാലുകുത്താൻ തയാറാവാത്ത രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇപ്പോഴും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളിലേക്കാണ് കൂടുതൽ ഊന്നൽ കൊടുക്കുന്നത്. ബൂട്ട് സ്പേസ്, ഇന്ധനം നിറയ്ക്കുന്നതിലെ താമസം പോലുള്ള പ്രായോഗികതയിൽ പിന്നിലാണെങ്കിലും ആളുകൾക്ക് ഇവ പ്രിയപ്പെട്ടവരാവാൻ കാരണം കുറഞ്ഞ മുടക്കു മുതലിൽ സ്വന്തമാക്കാം എന്നതു തന്നെയാണ്.

അതിനാൽ നേരത്തെ തന്നെ ഈ വിഭാഗത്തിലേക്ക് പരീക്ഷണത്തിനറങ്ങാൻ ടാറ്റ മോട്ടോർസും തയാറായിരുന്നു. ഗംഭീര മൈലേജാണ് സിഎൻജി കാറുകളുടെ ഹൈലൈറ്റുകളെങ്കിലും മുകളിൽ പറഞ്ഞ ബൂട്ട് സ്പേസ്, ഇന്ധനം നിറയ്ക്കുന്നതിലെ താമസം പോലുള്ള പ്രായോഗികതക്കുറവ് പൊതുവേ സിഎൻജി വാഹനങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഈ കുറവുകളെല്ലാം നികത്തിക്കൊണ്ട് ടാറ്റ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളെ മോഡേണാക്കി.

Tata Nexon CNG SUV To Launch On This Festive Season

ബൂട്ട് സ്പേസ് ലാഭിക്കാൻ ടാറ്റ കണ്ടുപിടിച്ചത് ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയായിരുന്നു. ഒപ്പം ഇന്ധനം നിറയ്ക്കുന്നതിലെ കാലതാമസവും ഒരുപരിധിവരെ കമ്പനിക്ക് മറികടക്കാനായി. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്സോൺ എസ്‌യുവിയുടെ ഐ-സിഎൻജി പതിപ്പും ഇക്കഴിഞ്ഞ ദിവസം ബ്രാൻഡ് അവതരിപ്പിക്കുകയുണ്ടായി. അടുത്തിടെ ഡൽഹിയിൽ നടന്ന 2024 ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

ഈ സെഗ്‌മെൻ്റിലെ ആദ്യത്തെ ടർബോ-പെട്രോൾ സിഎൻജി കാറായിരിക്കും നെക്‌സോൺ സിഎൻജി എന്നതാണ് ഇതിലെ ഏറ്റവും വേറിട്ട കാര്യം. മാരുതി ബ്രെസ സിഎൻജിയെ വെല്ലുവിളിക്കാൻ എന്തുമ്പോൾ എന്തെങ്കിലും അധികമായി കരുതണ്ടേയെന്നാണ് ടാറ്റയുടെ വശം. എന്നാൽ അവതരണം എന്നു നടക്കുമെന്നതിനെ കുറിച്ച് കൃത്യമായ തീയതിയൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കാത്തിരുത്തി മുഷിപ്പിക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Tata Nexon CNG SUV To Launch On This Festive Season

അതായത് ദീപാവലിക്ക് മുമ്പുള്ള ഉത്സവ സീസണിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി നെക്സോൺ സിഎൻജിയും ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്നാണ് സൂചന. ടാറ്റയുടെ നൂതനമായ ട്വിൻ സിഎൻജി സിലിണ്ടർ സാങ്കേതികവിദ്യയുമായി ചേർന്ന് 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നെക്‌സോൺ സിഎൻജിക്ക് കരുത്തേകുന്നത്. എന്നിരുന്നാലും ഇന്ധനക്ഷമതയും പവർ, ടോർക്ക് കണക്കുകളും മൂടിവെച്ചിരിക്കുകയാണ് കമ്പനി.

ഈ ട്വിൻ സിലിണ്ടർ സജ്ജീകരണം ടിയാഗോയിലും ടിഗോർ സിഎൻജിയിലും വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ്. രണ്ട് സിഎൻജി സിലിണ്ടർ ടാങ്കുകൾ ബൂട്ട് ഫ്ലോറിനടിയിൽ സ്ഥാപിച്ചിരിക്കുന്നതു വഴി ബൂട്ട് സ്പേസ് ലാഭിക്കാൻ ബ്രാൻഡിനാവുന്നു. അതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ് പ്രായോഗികതയ്ക്കായി സ്പെയർ വീൽ കാറിൻ്റെ അടിയിൽ ഘടിപ്പിച്ചിരിക്കുന്നത്.

Tata Nexon CNG SUV To Launch On This Festive Season

സിഎൻജി സിലിണ്ടറുകൾക്ക് ഏകദേശം 60 ലിറ്റർ വാതകം ഉൾക്കൊള്ളാൻ കഴിയും. 230 ലിറ്റർ ബൂട്ട് സ്പേസാണ് ടാറ്റ നെക്സോൺ സിഎൻജിയൽ ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള സ്റ്റൈലിംഗ് പരമ്പരാഗത പെട്രോൾ, ഡീസൽ എസ്‌യുവിക്ക് സമാനമാണ്. സിഎൻജിയിൽ പെട്രോൾ മോഡിലേക്ക് വേഗത്തിൽ മാറുന്നതിന് ഒരൊറ്റ ഇസിയുവോടുകൂടിയാണ് നെക്സോൺ സിഎൻജി വരുന്നത്.

നേരിട്ട് സിഎൻജി മോഡിൽ സ്റ്റാർട്ട് ചെയ്യാനാവുന്നത് കൂടാതെ ഇന്ധനങ്ങളുടെ പ്രവർത്തനത്തിനിടയിൽ മാറാൻ ഓട്ടോ സ്വിച്ചും ടാറ്റ സമ്മാനിക്കും. അതോടൊപ്പം തന്നെ മൈക്രോ സ്വിച്ച്, ലീക്കേജ് പ്രൂഫ് മെറ്റീരിയലുകൾ, തെർമൽ ഇൻസ്‌റ്റൻ്റ് പ്രൊട്ടക്ഷൻ, സിംഗിൾ അഡ്വാൻസ്‌ഡ് ഇസിയു, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, ലീക്ക് ഡിറ്റക്ഷൻ ഫെയ്‌ലിയർ തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകളും നെക്‌സോൺ സിഎൻജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

Tata Nexon CNG SUV To Launch On This Festive Season

സിഎൻജി കുറവാണെങ്കിൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ മോഡിലേക്ക് മാറുമെന്നതും അനുഗ്രഹമാണ്. കൂടുതൽ സുരക്ഷിതമായിരിക്കുമ്പോൾ തന്നെ കാറിലെ ടാങ്കുകൾക്ക് വേഗത്തിൽ ഇന്ധനം നിറയ്ക്കാൻ കഴിയുമെന്നും ടാറ്റ അവകാശപ്പെടുന്ന കാര്യമാണ്. നെക്സോൺ സിഎൻജിക്ക് പുറമെ കർവ് എസ്‌യുവി കൂപ്പെയും ഈ വർഷം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, February 6, 2024, 18:00 [IST]
English summary
Tata nexon cng suv to launch on this festive season what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X