ക്ലച്ച് ചവിട്ടാതെ ഓടിക്കാം, 20 കി.മീ. കൂടുതൽ മൈലേജും; ആദ്യത്തെ ഓട്ടോമാറ്റിക് സിഎൻജി എസ്‌യുവിയാവാൻ നെക്സോൺ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് ടാറ്റ നെക്സോൺ. ഒരിടിയ്ക്ക് കോംപാക്‌ട് എസ്‌യുവിയി വിഭാഗത്തിൽ എതിരാളികളേക്കാൾ ഇരട്ടി വിൽപ്പയുമായി കുതിച്ച ടാറ്റ മോട്ടോർസിന്റെ ഈ പടയാളി ഇന്നും ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. മാരുതി ബ്രെസ, കിയ സോനെറ്റ് പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടിയാണ് നെക്സോൺ ഒന്നാമനായത് എന്നതും കൂടി ആലോചിച്ച് നോക്കിയാൽ ഗമ മനസിലാക്കാം. പെട്രോൾ, ഡീസൽ, ഇവി അങ്ങനെ പല രൂപത്തിൽ വാങ്ങാനാവുമെന്നതാണ് നെക്സോണിനെ ജനകീയമാക്കിയ പ്രധാന കാരണം. ഒപ്പം ആർക്കും താങ്ങാനാവുന്ന വിലയും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കൂടിയായപ്പോൾ സംഗതി കളറായി.

ഇപ്പോഴിതാ നെക്സോൺ വാങ്ങാൻ മറ്റൊരു കാരണം കൂടിയായിരിക്കുകയാണ്. മറ്റൊന്നുമല്ല, സിഎൻജി കരുത്തോടെ എസ്‌യുവിയെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ. ഇക്കാര്യം ഇതിനോടകം പലരും അറിഞ്ഞിട്ടുണ്ടാവുമെങ്കിലും ഇക്കാര്യത്തിൽ മറ്റൊരു ട്വിസ്റ്റുണ്ടെന്നാണ് കമ്പനി ഇപ്പോൾ പുറത്തുവിടുന്ന വിവരം. ഉത്സവ സീസണിന് മുമ്പ് പുറത്തിറക്കാൻ സാധ്യതയുള്ള കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായാവും വരിക.

Tata Nexon CNG

അതായത് നെക്സോൺ സിഎൻജി ഓട്ടോമാറ്റിക്കിൽ വാങ്ങാൻ സാധിക്കുമെന്ന് സാരം. ഇതിനോടകം തങ്ങളുടെ സിഎൻജി കാറുകളായ ടിയാഗോ, ടിഗോർ എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന എഎംടി സാങ്കേതികവിദ്യയാണ് ടാറ്റ മോട്ടോർസ് നെക്സോൺ സിഎൻജിയിലും ഉപയോഗിക്കാൻ പോവുന്നത്. ഈ വർഷമാദ്യം ടിയാഗോ, ടിഗോർ മോഡലുകളിൽ സിഎൻജി-എഎംടി സാങ്കേതികവിദ്യ അവതരിപ്പിച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ബ്രാൻഡിന് ലഭിച്ചത്.

ഇപ്പോൾ, ഇതേ സാങ്കേതികവിദ്യ നെക്‌സോണിലേക്കും കടന്നുവരുമ്പോൾ അതൊരു വിപ്ലവം തന്നെ സൃഷ്‌ടിച്ചേക്കുമെന്നാണ് വിവരം. എഎംടിക്കൊപ്പം ടാറ്റയുടെ ട്വിൻ സിലിണ്ടർ ടെക്കും നെക്സോൺ സിഎൻജി ഉപയോഗിക്കുന്നതോടെ വാഹനം കൂടുതൽ സവിശേഷമാവുമെന്ന് വേണം പറയാൻ. ഈ സാങ്കേതികവിദ്യകൾ ഉപഭോക്താക്കൾക്ക് വിലക്കുറവുള്ള ഇന്ധനത്തിന്റെ നേട്ടത്തിനൊപ്പം സൗകര്യപ്രദമായ ക്ലച്ച്‌ലെസ് ഡ്രൈവിംഗിൻ്റെയും ആനുകൂല്യങ്ങൾ ലഭ്യമാക്കും.

Tata Nexon CNG

നിരത്തുകളിൽ വർധിച്ചുവരുന്ന തിരക്ക് കാരണം മിക്കവരും ഓട്ടോമാറ്റിക് കാറുകളിലേക്ക് ചേക്കേറി തുടങ്ങിയിട്ടുണ്ട്. ഇത് നെക്സോൺ സിഎൻജിക്ക് ഗുണകരമാവുന്ന വിഷയമാണ്. മാത്രമല്ല കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ ആദ്യത്തെ സിഎൻജി ഓട്ടോമാറ്റിക് എസ്‌യുവിയാവും നെക്സോൺ. എഎംടിക്കൊപ്പം 5-സ്പീഡ് മാനുവൽ ഗിയർബോക്‌സും വാഹനത്തിലുണ്ടാവും. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബൈ-ഫ്യുവൽ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുക.

നിലവിലെ പെട്രോൾ മോഡലിൽ വരുന്ന അതേ 118 bhp പവറിൽ പരമാവധി 170 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നെക്സോൺ സിഎൻജിയിലും ഉപയോഗിക്കുക. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകളിൽ കുറവ് വരും. ഇന്ത്യയിലെ ആദ്യത്തെ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന ആദ്യത്തെ മോഡലായിരിക്കും ഇതെന്നതും ശ്രദ്ധേയമാവും.

Tata Nexon CNG

നെക്സോൺ സിഎൻജിയിലെ ട്വിൻ സിലിണ്ടറുകൾക്ക് ഏകദേശം 60 ലിറ്റർ വാതകം ഉൾക്കൊള്ളാൻ കഴിയും. സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേക കരുതലാണ് ടാറ്റ മോട്ടോർസ് കൊണ്ടുവരിക. മൈക്രോ സ്വിച്ച്, ലീക്കേജ് പ്രൂഫ് മെറ്റീരിയലുകൾ, തെർമൽ ഇൻസ്‌റ്റൻ്റ് പ്രൊട്ടക്ഷൻ, സിംഗിൾ അഡ്വാൻസ്‌ഡ് ഇസിയു, സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട്, ഇന്ധനങ്ങൾക്കിടയിൽ ഓട്ടോ സ്വിച്ച്, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, ലീക്ക് ഡിറ്റക്ഷൻ ഫെയ്‌ലിയർ തുടങ്ങിയ നിരവധി സംവിധാനങ്ങൾ വാഹനത്തിലുണ്ടാവും.

ഇതുകൂടാതെ സിഎൻജി കുറവാണെങ്കിൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ മോഡിലേക്ക് മാറും. കൂടുതൽ സുരക്ഷിതമായിരിക്കുമ്പോൾ തന്നെ തങ്ങളുടെ ടാങ്കുകൾക്ക് വേഗത്തിൽ ഇന്ധനം നിറയ്ക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ നെക്‌സോണിൻ്റെ സ്റ്റാൻഡേർഡ് പതിപ്പുകളേക്കാൾ ഏകദേശം 80,000 രൂപയോളമായിരിക്കും അധികം മുടക്കേണ്ടി വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി ബ്രെസ സിഎൻജിയാവും സെഗ്മെന്റിൽ ടാറ്റയുടെ പ്രധാന എതിരാളി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 26, 2024, 10:17 [IST]
English summary
Tata nexon cng will be available with automatic transmission
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X