നെക്സോൺ ഓട്ടോമാറ്റിക് ഇനി ലാഗില്ലാതെ ഓടിക്കാം, ഡീസൽ എസ്‌യുവിയിൽ ഇങ്ങനൊരു സംഭവം ഇതാദ്യമെന്ന് ടാറ്റ

ഇന്ത്യയിൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ വാങ്ങുന്നവരിൽ ഭൂരിഭാഗം ആളുകളും ഇന്നും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് ഡീസൽ മോഡലുകളാണ്. ഉയർന്ന മൈലേജും പെട്രോളിനെ അപേക്ഷിച്ചുള്ള വിലക്കുറവുമെല്ലാം തന്നെയാണ് ഇതിലേക്ക് ആളുകളെ ഇന്നും ആകർഷിക്കുന്നത്. അതുപോലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കൂടിയാണെങ്കിൽ സംഗതി കളറാവുകയും ചെയ്യും. പക്ഷേ മാനുവൽ ഗിയർബോക്‌സിന്റെ ഓളം ഡീസൽ ഓട്ടോമാറ്റിക്കിൽ കിട്ടില്ലെന്ന് വാദിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇത്തരക്കാർക്കുള്ള ഉത്തരവുമായി സാക്ഷാൽ ടാറ്റ മോട്ടോർസ് തന്നെ രംഗത്തെത്തുകയാണ്. എങ്ങനെയാണെന്ന് ചോദിച്ചാൽ ഇന്നേവരെ ഡീസൽ എസ്‌യുവിയിൽ കണ്ടിട്ടില്ലാത്തൊരു ടെക്‌നോളജി ഉപയോഗിക്കാനാണ് കമ്പനിയുടെ നീക്കം.

മറ്റൊന്നുമല്ല, ഏറ്റവും ജനപ്രിയമായ നെക്സോൺ എസ്‌യുവിയുടെ ഡീസൽ എഞ്ചിന് ഡിസിഎ എന്ന് ടാറ്റ മോട്ടോർസ് വിളിക്കുന്ന ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സമ്മാനിക്കാൻ പോവുന്നതാണ് സംഭവം. ഇന്ത്യയിലെ ഡീസൽ എസ്‌യുവിയിൽ ഇങ്ങനൊരു സംഭവം ഇതാദ്യമാണെന്നതാണ് രസകരമായ കാര്യം. കർവ് കൂപ്പെ എസ്‌യുവിയോടൊപ്പം അരങ്ങേറ്റം കുറിക്കുമെന്ന് പറയപ്പെടുന്ന ഡീസൽ-ഡിസിഎ കോമ്പോ അതേ ദിവസം നെക്സോണിലേക്കും എത്തും.

Tata Nexon Diesel DCA Transmission Launch Soon

ടാറ്റ മോട്ടോർസിന്റെ ക്വിക്ക് ഷിഫ്റ്റിംഗ് 7-സ്പീഡ് ഡിസിഎ ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നതോടെ നെക്സോണിന്റെ വിൽപ്പന കുതിച്ചുയർന്നേക്കുമെന്നാണ് വിലയിരുത്തൽ. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മോഡലിനെ ലിസ്റ്റ് ചെയ്‌തിട്ടുമുണ്ടിപ്പോൾ. കോംപാക്‌ട് എസ്‌യുവിയുടെ ക്രിയേറ്റീവ്, പ്യുവർ, സ്മാർട്ട്, ഫിയർലെസ് പോലുള്ള വേരിയന്റുകളിലുടനീളം ട്രാൻസ്മിഷൻ ഓപ്ഷൻ കമ്പനി വാഗ്‌ദാനം ചെയ്യുകയും ചെയ്യും.

അല്ലെങ്കിൽ 7-സ്പീഡ് ഡിസിഎ കോമ്പിനേഷൻ ടോപ്പ്-സ്പെക്ക് ഫിയർലെസ് പേഴ്സണൽ അധിഷ്ഠിത ട്രിമ്മുകളിലേക്ക് മാത്രം ടാറ്റ മാറ്റിവെക്കാനും സാധ്യതയുണ്ട്. എന്തായാലും ഇക്കാര്യം കർവിന്റെ വരവോടെ തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് നെക്‌സോൺ ഡീസൽ വേരിയൻ്റുകളിൽ 6-സ്പീഡ് എഎംടി ഗിയർബോക്‌സ് യൂണിറ്റ് മാത്രമേ കമ്പനി നൽകിയിരുന്നുള്ളൂ.

Tata Nexon Diesel DCA Transmission Launch Soon

എഎംടി, ടോർക്ക് കൺവെർട്ടർ പോലുള്ള ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് സാധാരണയായി നിർമാതാക്കൾ ഡീസൽ എഞ്ചിൻ മോഡലുകൾക്കൊപ്പം വാഗ്ദാനം ചെയ്യാറുള്ളത്. ഡീസൽ കാറുകൾക്കൊപ്പം സിവിടി (ഹോണ്ട), DSG (ഫോക്‌സ്‌വാഗൺ, സ്കോഡ) ഗിയർബോക്‌സ് ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്ന സവിശേഷമായ കമ്പനികളും ഉണ്ടെന്നതും ശ്രദ്ധേയമാണ്. h&s ബിഎസ്-VI എമിഷൻ മാനദണ്ഡങ്ങൾക്ക് ശേഷം ഒരു മുഖ്യധാരാ ഡീസൽ കാറിന് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സ് ലഭിക്കുന്നത് ഇതാദ്യമാണ്.

നിലവിൽ ടാറ്റ നെക്‌സോൺ 1.2 ലിറ്റർ ത്രീ സിലിണ്ടർ റെവോട്രോൺ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഫോർ സിലിണ്ടർ റെവോടോർക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലുമാണ് വിൽക്കുന്നത്.ഏറ്റവും പുതിയ വാർത്തകൾ നിലവിലെ ഡീസൽ എഞ്ചിൻ ഒഴിവാക്കി പകരം പുത്തനൊരു ഓയിൽ ബർണർ യൂണിറ്റിനെ സ്വീകരിക്കാനും നെക്സോൺ തയാറാവുകയാണ്. ഇതിനൊപ്പമാവും ഡിസിഎ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വരാൻ പോവുന്നത്.

Tata Nexon Diesel DCA Transmission Launch Soon

കർവ് കൂപ്പെ എസ്‌യുവിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന പുതിയ 1.5 ലിറ്റർ ക്രിയോജെറ്റ് ഡീസൽ എഞ്ചിനാണ് ടാറ്റ മോട്ടോർസിന്റെ കോംപാക്‌ട് എസ്‌യുവിയിലേക്കും ചേക്കേറുന്നത് എന്തായാലും കിടിലൻ മാറ്റം തന്നെയാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പുതിയ എഞ്ചിന് 117 bhp കരുത്തിൽ ഏകദേശം 260 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. മൈലേജിന്റെ കാര്യം കൂടി പുറത്തുവിട്ടാൽ എസ്‌യുവിയുടെ സമ്പൂർണ ചിത്രം തെളിയും.

സെഗ്മെന്റിൽ അങ്ങനെ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു പോലുള്ള ഡീസൽ എഞ്ചിൻ എതിരാളികളോട് കൂടുതൽ ശക്തമായി നിൽക്കാൻ ടാറ്റ നെക്സോണിനാവും. 9.99 ലക്ഷം മുതലാണ് നിലവിൽ നെക്സോൺ ഡീസലിന് വരുന്ന പ്രാരംഭ വില. പുതിയ എഞ്ചിൻ വരുമെങ്കിലും പ്രാരംഭ വിലയിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല. പകരം മറ്റ് വേരിയന്റുകളുടെ വിലയിൽ ടാറ്റ മോട്ടോർസ് പരിഷ്ക്കാരം കൊണ്ടുവന്നേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 12, 2024, 12:05 [IST]
English summary
Tata nexon diesel dca transmission launch soon details leaked
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X