ബാറ്ററിക്ക് വാടകയൊന്നും വേണ്ട, മോഹവിലയിൽ 489 കി.മീ. റേഞ്ചുള്ള നെക്സോൺ ഇവിയുടെ പുത്തൻ വേരിയന്റുമായി ടാറ്റ

ഇലക്‌ട്രിക് കാറുകളിലെ മുടിചൂടാമന്നനായ നെക്സോൺ ഇവിക്ക് പുതിയ മോഡൽ സമ്മാനിച്ച് ടാറ്റ മോട്ടോർസ്. വിപണിയിൽ എതിരാളികളുടെ എണ്ണത്തിൽ വർധനവുണ്ടായതിനാൽ വിൽപ്പന പിടിച്ചുനിർത്താനുള്ള തന്ത്രങ്ങളാണ് കമ്പനി ഇപ്പോൾ ആവിഷ്ക്കരിക്കുന്നത്. അതിന്റെ ഭാഗമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനത്തിന് ഒരു വലിയ 45 kWh ബാറ്ററി പായ്ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. വലിയ ബാറ്ററി പാക്കോടുകൂടിയ ടാറ്റ നെക്‌സോൺ ഇവി റെഡ് ഡാർക്ക് എഡിഷൻ പതിപ്പിലും സ്വന്തമാക്കാൻ അവസരമുണ്ട്. എന്നാൽ ടോപ്പ് എൻഡ് എംപവേർഡ് പ്ലസ് പേഴ്‌സണയിൽ മാത്രമാണ് ഇത് ലഭ്യമാവുക.

വലിയ ബാറ്ററി പായ്ക്കോടു കൂടി വരുന്ന നെക്സോൺ ഇവിക്ക് 13.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. അതായത് സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ 20,000 രൂപ അധികമായി ചെലവഴിക്കേണ്ടി വരുമെന്ന് സാരം. ഇലക്ട്രിക് എസ്‌യുവിയുടെ 45 kWh ബാറ്ററി പായ്ക്ക് മോഡൽ ക്രിയേറ്റീവ്, ഫിയർലെസ്, എംപവേർഡ്, എംപവേർഡ് പ്ലസ് പേഴ്സണൽ വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

Tata Nexon EV 45 kWh Launched

വേരിയന്റ് തിരിച്ചുള്ള വിലയിലേക്ക് നോക്കിയാൽ ടാറ്റ നെക്സോൺ ഇവിയുടെ 45 kWh മോഡലിന് എൻട്രി ലെവൽ ക്രിയേറ്റീവ് വേരിയൻ്റിന് 13.99 ലക്ഷം രൂപയും ഫിയർലെസ് വേരിയന്റിന് 14.99 ലക്ഷം രൂപയും എംപവേർഡ് വേരിയൻ്റിന് 15.99 ലക്ഷം രൂപയും എംപവേർഡ് പ്ലസ് പേഴ്സണലിന് 16.99 ലക്ഷം രൂപയുമാണ് ചെലവഴിക്കേണ്ടതായി വരുന്നത്. പുതിയ ഫീച്ചറുകളും അധിക റേഞ്ചുമാണ് പുത്തൻ മോഡലിന്റെ ഹൈലൈറ്റ്.

അടുത്തിടെ ലോഞ്ച് ചെയ്ത കർവ് ഇവിയിൽ കാണുന്ന അതേ LFP പ്രിസ്മാറ്റിക് സെല്ലുകളാണ് നെക്സോൺ ഇവിയുടെ 45 kWh മോഡലിൽ ടാറ്റ മോട്ടോർസ് ഉപയോഗിച്ചിരിക്കുന്നത്. സെൽ മൊഡ്യൂളുകളുടെ എണ്ണത്തിൽ 62 ശതമാനം കുറവ് വരുത്തിയതിനാൽ അധിക റേഞ്ച് കൈവരിക്കാനുമായി. 45 kWh പതിപ്പിന് ഒറ്റ ചാർജിൽ 489 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനാവുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

Tata Nexon EV 45 kWh Launched

എന്നാൽ 370 കിലോമീറ്ററായിരിക്കും റിയൽ-വേൾഡ് റേഞ്ച് എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 60kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം 40 മിനിറ്റിനുള്ളിൽ നെക്സോൺ ഇവി 45 kWh പതിപ്പ് 10-80 ശതമാനം മുതൽ ചാർജ് ചെയ്യാൻ കഴിയുമെന്നും ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു. പനോരമിക് സൺറൂഫ്, V2L, V2Vn ചാർജിംഗ് ടെക്‌നോളജി തുടങ്ങിയ സവിശേഷതകളോടെയാണ് എസ്‌യുവി വരുന്നത്. V2L, V2V ചാർജിംഗ് സാങ്കേതികവിദ്യയുള്ളതിനാൽ വീട്ടുപകരണങ്ങളും മറ്റ് ഇലക്ട്രിക് വാഹനങ്ങളും ചാർജ് ചെയ്യാനും സാധിക്കും.

ടാറ്റ നെക്സോൺ ഇവിയുടെ 45 kWh മോഡലും അതേ പെർമനെന്റ് മാഗ്നറ്റ് മോട്ടോറാണ് ഉപയോഗിക്കുന്നത്. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ കൂടുതൽ മിടുക്കനാണ് ഈ പുതിയ വകഭേദം. മൊത്തത്തിൽ 147.5 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും. ഇനി പുതുതായി കൊണ്ടുവന്ന റെഡ് ഡാർക്ക് എഡിഷന്റെ വിശദാംശങ്ങളിലേക്ക് വന്നാൽ 45 kWh പതിപ്പിൽ മാത്രമാണ് റെഡ് ഡാർക്ക് എഡിഷൻ തെരഞ്ഞെടുക്കാനാവുക.

Tata Nexon EV 45 kWh Launched

കുറച്ച് കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് നെക്സോൺ ഇവിയുടെ 45 kWh പതിപ്പിന്റെ റെഡ് ഡാർക്ക് എഡിഷന് സമ്മാനിച്ചിട്ടുള്ളത്. പൂർണമായും കറുപ്പിൽ ഒരുക്കിയ എക്സ്റ്റീരിയറും റെഡ് അപ്ഹോൾസ്റ്ററിയുള്ള ഇന്റീരിയറുമാണ് ഇലക്‌ട്രിക് എസ്‌യുവിക്ക് ലഭിക്കുക. എംപവേർഡ് പ്ലസ് വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ള ഇതിന് 17.19 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

പുറംമോടിയിലേക്ക് വന്നാൽ പിയാനോ ബ്ലാക്ക് ഡാർക്ക് ക്രോം 2 ഡി ടാറ്റ ലോഗോ, പിയാനോ ബ്ലാക്ക് ലോവർ ഗ്രിൽ, പ്രത്യേക ഡാർക്ക് മാസ്‌കട്ട്, ചാർക്കോൾ റൂഫ് റെയിലുകൾ എന്നിവയാണ് അഴകേകാനായി കൊടുത്തിരിക്കുന്നത്. പിയാനോ ജെറ്റ് ബ്ലാക്ക് 16 ഇഞ്ച് അലോയ് വീലുകളാണ് റെഡ് ഡാർക്ക് എഡിഷനിലുള്ളത്. അടുത്തിടെ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിയുമായുള്ള മത്സരം കൊഴുപ്പിക്കാൻ ഈ മാറ്റങ്ങൾക്കാവുമെന്നാണ് അനുമാനം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 24, 2024, 14:15 [IST]
English summary
Tata nexon ev 45 kwh launched with more range price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X