ആദ്യം ബുക്ക് ചെയ്യാത്തവർക്ക് പണികിട്ടി, നെക്സോൺ വാങ്ങാൻ പോവുന്നതിനു മുമ്പ് ഇതൊന്ന് വായിച്ചോ...

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലുകളിൽ ഒന്നാണ് ടാറ്റ നെക്സോൺ. ഈ പദവിക്കായി ഏറ്റുമുട്ടുന്നത് സ്വന്തം സെഗ്മെന്റിലെ എതിരാളിയായ മാരുതി സുസുക്കി ബ്രെസയോടും ഇതിന്റെ മുകളിലുള്ള ഹ്യുണ്ടായി ക്രെറ്റയോടുമാണ്. ഡീസൽ, പെട്രോൾ, ഇവി വകഭേദങ്ങളുടെ വൈവിധ്യമാണ് നെക്സോണിനെ വേറിട്ടു നിർത്തുന്നത്. ഒപ്പം ഉഗ്രൻ സേഫ്റ്റി കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നു.

അങ്ങനെ ജനപ്രിയനായി നിൽക്കുമ്പോൾ അടുത്തിടെ മുഖംമിനുക്കി അടിപൊളിയാവാനും നെക്സോൺ തയാറായി. പക്ഷേ ആദ്യമേ തന്നെ എസ്‌യുവി ബുക്ക് ചെയ്യാത്തവരെ നിരാശപ്പെടുത്തുന്നൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. മറ്റൊന്നുമല്ല, ഇനി നെക്സോൺ വാങ്ങണമെങ്കിൽ പോക്കറ്റിൽ കുറച്ചധികം പൈസ കൂടി കരുതിക്കോ എന്നാണ് ടാറ്റ പറയുന്നത്.

Tata Nexon Facelift Become More Expensive

2023 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച പുത്തൻ മോഡലിന്റെ വിലയിൽ വർധനവ് നടപ്പിലാക്കി കഴിഞ്ഞു.ആറ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലായി 11 വേരിയൻ്റുകളിലാണ് ഈ 5 സീറ്റർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇനി വില പരിഷ്ക്കാരത്തിന്റെ വിശദമായ വിവരങ്ങളിലേക്ക് കടക്കാം. മാരുതി ബ്രെസയുടെ മെയിൻ വില്ലനായ നെക്സോണിന് 20,000 രൂപ വരെയാണ് ടാറ്റ മോട്ടോർസ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്.

എന്നാൽ എൻട്രി ലെവൽ സ്മാർട്ട് പെട്രോൾ മാനുവൽ വേരിയൻ്റിന് 5,000 രൂപ മാത്രമാണ് ഇനി അധികമായി മുടക്കേണ്ടി വരിക. അതേസമയം മറ്റെല്ലാ വേരിയൻ്റുകളുടെയും വില ഇപ്പോൾ 10,000 രൂപയോളമാണ് ഉയർത്തിയിരിക്കുന്നത്. എല്ലാ ഡ്യുവൽ-ടോൺ വേരിയൻ്റുകളുടെയും വിലയിലാണ് ഇപ്പോൾ 20,000 രൂപ അധികമായി കൊടുക്കേണ്ടി വരുന്നത്. ടാറ്റ നെക്‌സോണിൻ്റെ കൃത്യമായ പുതുക്കിയ വേരിയൻ്റ് അടിസ്ഥാനത്തിലുള്ള വിലകൾ ടാറ്റ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ കൃത്യമായി നൽകിയിട്ടുമുണ്ട്.

Tata Nexon Facelift Become More Expensive

നെക്‌സോണിന്റെ 6 ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് ടാറ്റ വില വർധനവും നടപ്പിലാക്കിയിരിക്കുന്നത്. പുതുവർഷത്തിൽ എല്ലാ കമ്പനികളും വില പുതുക്കുന്നത് സർവസാധാരണമായതിനാൽ വിൽപ്പനയെ ബാധിക്കാൻ ഇടയില്ല. വിപണിയിൽ എത്തി വെറും 7 വർഷത്തിനുള്ളിലാണ് 6 ലക്ഷം യൂണിറ്റ് വിൽപ്പനയും നിർമാണവും ടാറ്റ കൈവരിച്ചിരിക്കുന്നത്.

പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത മോഡലുകളിൽ ലഭ്യമാവുന്ന ഏക എസ്‌യുവി കൂടിയാണ് നെക്സോൺ. കൂടാതെ അധികം വൈകാതെ നെക്സോണിന് സിഎൻജി പതിപ്പും ലഭിക്കും. ഇത് ഇക്കഴിഞ്ഞ 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. നെക്‌സോൺ സിഎൻജി ഇന്ത്യയിലെ ആദ്യത്തെ ടർബോ-പെട്രോൾ സിഎൻജി കാറായിരിക്കും.

Tata Nexon Facelift Become More Expensive

കൂടാതെ പുതിയ ഫീച്ചറുകളുടെ ഒരു വലിയ ശ്രേണിയും കമ്പനി കോംപാക്ട് സിഎൻജി കാറിനൊപ്പം വാഗ്‌ദാനം ചെയ്യും. കമ്പനിയുടെ സിഗ്നേച്ചർ ട്വിൻ സിലിണ്ടർ ടെക്‌നോളജിയിൽ 60 ലിറ്റർ വെള്ളത്തിന് തുല്യമായാണ് സിഎൻജി ഇന്ധനം നിറയ്ക്കത്തക്ക വിധമാണ് ഈ മോഡൽ സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 230 ലിറ്ററിൻ്റെ ബൂട്ട്‌സ്‌പേസിന് പുറമെ, പുതിയ നെക്സോൺ സിഎൻജി കൺസെപ്‌റ്റിൽ ധാരാളം സുരക്ഷാ സന്നാഹങ്ങളുമുണ്ട്.

അതിൽ ഒരു നൂതന ഇസിയു, സിഎൻജി ഫംഗ്‌ഷനിൽ നേരിട്ടുള്ള സ്റ്റാർട്ടിംഗ്, രണ്ട് ഇന്ധനങ്ങൾക്കിടയിലും ഓട്ടോ സ്വിച്ച്, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, NGV1 യൂണിവേഴ്‌സൽ ടൈപ്പ് നോസലിലൂടെ വേഗതയേറിയ ഫ്യുവൽ ഫില്ലിംഗ് എന്നിവയും എസ്‌യുവിയിലുണ്ടാവും. ചോർച്ച കണ്ടെത്തിയാൽ വാഹനം ഓട്ടോമാറ്റിക്കായി പെട്രോൾ ഇന്ധനത്തിലേക്ക് മാറുന്ന ലീക്ക് ഡിറ്റക്ഷൻ ഫീച്ചറും വാഹനത്തിലുണ്ടാവും.

Tata Nexon Facelift Become More Expensive

ഇക്കാര്യം സിഎൻജി വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ആശങ്ക കുറയ്ക്കുന്ന സംഭവമാണ്. മെക്കാനിക്കലായി നോക്കിയാൽ നെക്‌സോൺ എസ്‌യുവിയിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനൊപ്പം ഫാക്ടറി ഫിറ്റഡ് ട്വിൻ സിലിണ്ടർ സിഎൻജി കിറ്റ് വാഗ്‌ദാനം ചെയ്യും. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 118 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കുന്ന നെക്സോണിലെ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകളിൽ കുറവ് വരുത്തും.

തുടക്കത്തിൽ മാനുവൽ ഗിയർബോക്‌സിന് ഒപ്പമായിരിക്കും നെക്സോൺ സിഎൻജി അവതരിപ്പിക്കുകയെങ്കിലും പിന്നീട് ടിയാഗോയിലേതു പോലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കമ്പനി കൊണ്ടുവന്നേക്കാം. നിലവിൽ മാരുതി ബ്രെസ സിഎൻജിയിൽ ലഭ്യമാണെങ്കിലും നെക്സോണിലെ കൂടുതൽ സേഫ്റ്റി ഫീച്ചറുകളും ടർബോ എഞ്ചിന്റെ സാന്നിധ്യവും നെക്സോൺ സിഎൻജിയെ (Nexon CNG) വേറിട്ടുനിർത്തിയേക്കാം.

Article Published On: Monday, February 5, 2024, 12:22 [IST]
English summary
Tata nexon facelift become more expensive check out the new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X