ഉരുക്കുറപ്പിൽ കറുപ്പണിഞ്ഞ് ടാറ്റ എസ്‌യുവികൾ, വാങ്ങി മുറ്റത്തിട്ടാൽ ഗമയൊന്ന് വേറെ തന്നെയാരിക്കും

സ്പെഷ്യൽ എഡിഷൻ മോഡലുകളിലൂടെ ഇന്ത്യയിൽ വിപ്ലവം തീർത്തവരാണ് ടാറ്റ മോട്ടോർസ്. ഡാർക്ക്, കാസിരംഗ, ജെറ്റ് തുടങ്ങിയ അനവധി വൈവിധ്യമാർന്ന പതിപ്പുകളാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും ഹിറ്റായത് ഏതെന്ന് ചോദിച്ചാൽ ബ്ലാക്ക് ബീസ്റ്റ് ലുക്കിൽ ഒരുങ്ങിയ ഡാർക്ക് എഡിഷനുകളാണെന്ന് നിസംശയം പറയാൻ. നെക്സോൺ മുതൽ നീളുന്ന എസ്‌യുവി നിരക്കാണ് ഇതിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.

അടുത്തിടെ മുഖംമിനുക്കി അവതരിപ്പിച്ച നെക്സോൺ, നെക്സോൺ ഇവി, ഹാരിയർ, സഫാരി മോഡലുകളിലേക്കും ഇപ്പോൾ ഡാർക്ക് എഡിഷൻ അണിനിരത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. 11.45 ലക്ഷം മുതൽ 20.69 ലക്ഷം വരെയാണ് ഈ പുത്തൻ പതിപ്പുകളുടെ എക്സ്ഷോറൂം വില വരുന്നത്. ചിത്രങ്ങളിൽ കാണുന്നത് പോലെ നാല് എസ്‌യുവികളും കറുപ്പിൽ ശരിക്കും സ്പോർട്ടിയറായിട്ടുണ്ടെന്ന് വേണം പറയാൻ.

Tata Nexon Nexon EV Harrier Safari Dark Edition Models Launched

2019 ൽ ഹാരിയറിൽ നിന്നുമാണ് ടാറ്റ മോട്ടോർസ് ഡാർക്ക് എഡിഷൻ മോഡലുകൾ ആദ്യമായി അവതരിപ്പിക്കുന്നത്. ആവശ്യക്കാർ ഏറെ അന്വേഷിച്ച് എത്തിയതിനാൽ പിന്നീട് അടുത്ത രണ്ട് വർഷത്തിനുള്ളിൽ സഫാരി, നെക്‌സോൺ എസ്‌യുവികൾ പോലുള്ള മറ്റ് മോഡലുകളിലേക്കും കറുപ്പിനെ വ്യാപിപ്പിച്ചു. ബ്രാൻഡിന്റെ ഓൾ-ബ്ലാക്ക് ട്രീറ്റ്‌മെൻ്റിലൂടെ വാഹനങ്ങളുടെ രൂപവും ഭാവവും വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇവ ഇപ്പോൾ കമ്പനിയുടെ സിഗ്നേച്ചർ ഘടകം കൂടിയാണ്.

ഏറ്റവും താങ്ങാനാവുന്ന ടാറ്റ ഡാർക്ക് എഡിഷൻ എസ്‌യുവി നെക്‌സോണാണ്. ഇതിന് 11.45 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്ഷോറൂം വില. കറുപ്പണിഞ്ഞ അലോയ് വീലുകളും ഡാർക്ക് എഡിഷൻ ബാഡ്‌ജിംഗും ഉൾപ്പടെ എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങൾ മാത്രമാണ് ഇവയ്ക്ക് ലഭിക്കുക. ഇൻ്റീരിയറും ബ്ലാക്ക് തീമിലാണ് ഒരുക്കിയിരിക്കുന്നത്. നെക്‌സോൺ ഡാർക്ക് എഡിഷൻ അതിൻ്റെ എല്ലാ വേരിയൻ്റുകളുടെയും മധ്യത്തിൽ സ്ഥാപിക്കും.

Tata Nexon Nexon EV Harrier Safari Dark Edition Models Launched

നെക്‌സോൺ എസ്‌യുവി ശ്രേണിയുടെ നിലവിലുള്ള വില 8.15 ലക്ഷം മുതൽ 15.60 ലക്ഷം രൂപ വരെയാണ്. 'ഹൈഡൻ ടു ലിറ്റ്' കപ്പാസിറ്റീവ് ടച്ച് ക്ലൈമറ്റ് കൺട്രോൾ പാനൽ, ആറ് ഭാഷകളിലായി 200-ലധികം വോയ്‌സ് കമാൻഡുകൾ, വയർലെസ് ചാർജർ എന്നിവ വാഗ്ദാനം ചെയ്യുന്ന ആമസോൺ അലക്‌സയും ടാറ്റ വോയ്‌സ് അസിസ്റ്റൻസ് ഫീച്ചറുകളും ഈ ഡാർക്ക് എഡിഷൻ എസ്‌യുവിക്ക് ലഭിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

സമാനമായ കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് നെക്‌സോൺ ഇവിയും വരുന്നത്. ഇതിന് ഓൾ-ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, ഡാർക്ക് എഡിഷൻ ബാഡ്‌ജിംഗുകൾ എന്നിവ അധികമായി ലഭിക്കുന്നുണ്ടെന്ന് വേണം പറയാൻ. ഇലക്ട്രിക് എസ്‌യുവിയുടെ ബ്ലാക്ക് ബീസ്റ്റിൻ്റെ എക്സ്ഷോറൂം വില 19.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഹാരിയർ, സഫാരി ഡാർക്ക് എഡിഷൻ എസ്‌യുവികളുടെ കാര്യത്തിലേക്ക് വരാം ഇനി

Tata Nexon Nexon EV Harrier Safari Dark Edition Models Launched

ഡാർക്ക് എഡിഷൻ ലോഗോകൾക്ക് പുറമെ ബോൾഡ് ഒബ്‌റോൺ ബ്ലാക്ക് എക്സ്റ്റീരിയറുകൾ, ബ്ലാക്ക്‌സ്റ്റോൺ ഇൻ്റീരിയർ തീം, പിയാനോ ബ്ലാക്ക് ആക്‌സൻ്റുകൾ എന്നിവയ്‌ക്കൊപ്പം ബ്ലാക്ക് എക്‌റ്റീരിയർ കളർ ഓപ്ഷനും ഹാരിയർ, സഫാരി എസ്‌യുവികൾക്ക് ലഭിക്കുന്നു. ഡാർക്ക് ബാഡ്ജിംഗ് ഹെഡ്‌റെസ്റ്റുകളിലും കാണാനാവും. ഹാരിയർ ഡാർക്ക് എഡിഷൻ്റെ വില 19.99 ലക്ഷം രൂപ മുതലും സഫാരി ഡാർക്ക് എഡിഷൻ്റെ വില 20.69 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്.

മെക്കാനിക്കലായി നോക്കുമ്പോൾ നാല് മോഡലുകൾക്കും പരിഷ്ക്കാരങ്ങളൊന്നും ലഭിക്കുന്നില്ല. 1.2 ലിറ്റർ ത്രീ സിലണ്ടർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഫോർ സിലണ്ടർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും നെക്സോൺ ഡാർക്ക് എഡിഷൻ വാങ്ങാനാവും. പെട്രോൾ മോഡലിന് 118 bhp കരുത്തിൽ 170 Nm torque വരെ വികസിപ്പിക്കാനാവുമെന്നാണ് ശ്രദ്ധേയം.

Tata Nexon Nexon EV Harrier Safari Dark Edition Models Launched

അതേസമയം ഡീസലിലേക്ക് നോക്കിയാൽ 116 bhp കരുത്തിൽ 260 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് ടാറ്റ ട്യൂൺ ചെയ്‌തിരിക്കുന്നത്. വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിക്ക് ലഭിക്കും. മറുവശത്ത് ഹാരിയർ, സഫാരി ഡാർക്ക് എഡിഷനുകൾക്ക് ഒരേ 2.0 ലിറ്റർ ക്രെയോടെക് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഈ 4 സിലിണ്ടർ ഡീസൽ എഞ്ചിന് പരമാവധി 170 bhp പവറിൽ 350 Nm torque വരെ വികസിപ്പിക്കാനാവും. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് വാങ്ങാനാവുന്നത്. നെക്സോൺ ഇവി ഡാർക്ക് എഡിഷനും മീഡിയം, ലോംഗ് റേഞ്ച് പതിപ്പുകളിൽ വാങ്ങാനാവുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇവിയുടെ മീഡിയം റേഞ്ച് വേരിയന്റിന് 30.2 kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ലോംഗ് റേഞ്ച് ട്രിമ്മിന് 40.5 kWh ബാറ്ററി പായ്ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ നെക്‌സോണ്‍ ഇവി MR 325 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് പരമാവധി 465 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Monday, March 4, 2024, 14:29 [IST]
English summary
Tata nexon nexon ev harrier safari dark edition models launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X