നെക്സോണിലെ ഡീസൽ എഞ്ചിൻ നിർത്തുന്നു? പകരം പുതിയ ഹൃദയം വെച്ചുപിടിപ്പിക്കാൻ ടാറ്റ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്സോൺ. സേഫ്റ്റി കൊണ്ടും അഡാറ് ലുക്ക് കൊണ്ടും പെർഫോമൻസ് കൊണ്ടുമെല്ലാം വാഹനപ്രേമികളുടെ മനസ് കീഴടക്കിയ മോഡൽ ഇന്ന് ഫീച്ചറുകളാൽ ധാരാളിയാണ്. സെഗ്മെന്റിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്താൻ ടാറ്റ കാണിച്ച ധൈര്യവും നെക്സോണിന്റെ വിൽപ്പന കൂട്ടാൻ സഹായിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം എസ്‌യുവി ഒരു ഹൃദയമാറ്റത്തിന് ഒരുങ്ങുകയാണ്. നിലവിലെ ഡീസൽ എഞ്ചിൻ ഒഴിവാക്കി പകരം പുത്തനൊരു ഓയിൽ ബർണർ യൂണിറ്റിനെ സ്വീകരിക്കാനാണ് ടാറ്റയുടെ തീരുമാനം.

കർവ് കൂപ്പെ എസ്‌യുവിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന പുതിയ 1.5 ലിറ്റർ ക്രിയോജെറ്റ് ഡീസൽ എഞ്ചിനാണ് ടാറ്റ മോട്ടോർസിന്റെ കോംപാക്‌ട് എസ്‌യുവിക്കും തുടിപ്പേകാൻ എത്തുന്നത്. 1.5 ലിറ്റർ ക്രിയോജെറ്റ് ഡീസൽ എഞ്ചിൻ ടാറ്റ നെക്‌സോണിൽ ഉടൻ അവതരിപ്പിക്കുമെന്ന് കാർ നിർമാതാക്കൾ സൂചന നൽകി കഴിഞ്ഞു. നിലവിൽ ടാറ്റ നെക്‌സോൺ 1.2 ലിറ്റർ ത്രീ സിലിണ്ടർ റെവോട്രോൺ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഫോർ സിലിണ്ടർ റെവോടോർക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലുമാണ് വിൽക്കുന്നത്.

Tata Nexon Will Launch with New 1 5-Litre Kryojet Diesel Engine

പുതിയ ഡീസൽ എഞ്ചിൻ കൂടുതൽ റിഫൈൻഡായ പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്നതാണ് ഹൈലൈറ്റ്. കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമാകും. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കുന്ന ആദ്യത്തെ ഡീസൽ ഓട്ടോമാറ്റിക് എസ്‌യുവിയാവും നെക്സോൺ എന്നതും സെഗ്മെന്റിൽ കരുത്താർജിക്കാൻ സഹായിക്കുന്ന കാര്യമാണ്.

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നായ ടാറ്റ നെക്‌സോണിലേക്ക് ഈ ഡീസൽ എഞ്ചിൻ കൊണ്ടുവരുന്നത് കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പന വർധിപ്പിക്കാനും സഹായിക്കും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 117 bhp കരുത്തിൽ ഏകദേശം 260 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും. കർവിന്റെ വരവ് ഓണത്തോട് കൂടിയുണ്ടാവുമ്പോൾ ഷോറൂമിൽ ഉത്സവ തിരക്കാവും.

Tata Nexon Will Launch with New 1 5-Litre Kryojet Diesel Engine

പുതിയ ഡീസൽ എഞ്ചിനോടെ നെക്സോൺ ദീപാവലിയോടെ അരങ്ങേറാനാണ് സാധ്യത. നിലവിഷ 8 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയാണ് നെക്‌സോണിന് വരുന്ന എക്സ്ഷോറൂം വില. കർവിലെ ഡീസൽ എഞ്ചിൻ വരുന്നതോടെ വിലയിൽ മാറ്റമുണ്ടാവുമോ എന്നകാര്യം കാത്തിരുന്ന് തന്നെ അറിയേണ്ടതാണ്. എന്തായാലും വിൽപ്പന വർധിക്കുമെന്നതിൽ സംശയമൊന്നുമില്ല. അടുത്തിടെയായി ഡിമാന്റിൽ കാര്യമായ കുറവ് സംഭവിക്കുന്നതും കമ്പനിയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന കാര്യമാണ്.

എന്തായാലും കർവ് കൂപ്പെ എസ്‌യുവിയുടെ വരവ് ബ്രാൻഡിന് ഉണർവേകുന്ന കാര്യമായിരിക്കും. വ്യത്യസ്‌ത ബോഡി സ്‌റ്റൈലുകളും മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകളേയും പിന്തുണയ്‌ക്കുന്ന പുതിയ ATLAS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മോഡൽ പണികഴിപ്പിക്കുന്നത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാവും വാഹനം വിപണിയിലേക്ക് കടന്നുവരികയെന്നതും എല്ലാത്തരം ആളുകളേയും ആകർഷിക്കും.

Tata Nexon Will Launch with New 1 5-Litre Kryojet Diesel Engine

നെക്സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, ഹൈപ്പീരിയോൺ എന്നുവിളിക്കുന്ന പുതിയ 1.2 ലിറ്റർ GDi ടർബോചാർജ്ഡ് പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് കൂപ്പെ എസ്‌യുവിയുടെ ഹൃദയമായി പ്രവർത്തിക്കാൻ വരിക. സ്മാർട്ട്, പ്യുവർ പ്ലസ്, ക്രീയേറ്റീവ്, ക്രീയേറ്റീവ് പ്ലസ് S, അക്കംപ്ലീഷ്‌ഡ് S, അക്കംപ്ലീഷ്‌ഡ് പ്ലസ് A എന്നിങ്ങനെ ആറ് വേരിയന്റുകളിലാവും ടാറ്റ കർവ് ലഭ്യമാവുക. സെപ്റ്റംബർ രണ്ടിന് വാഹനത്തിന്റെ ഔദ്യോഗിക അവരണവും വില പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സുരക്ഷാ സന്നാഹങ്ങളുടെ കാര്യത്തിലും ആള് നെക്സോണിനേക്കാൾ കേമനായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാൻ കഴിവുള്ള കൂപ്പെ എസ്‌യുവിയിൽ 6 എയർബാഗുകൾ, ലെവൽ 2 ADAS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ടിപിഎംഎസ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം ഉണ്ടാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 8, 2024, 11:57 [IST]
English summary
Tata nexon will launch with new 1 5 litre kryojet diesel engine soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X