പഞ്ച് വാങ്ങാൻ പോകുവാണോ? ചിലപ്പോൾ ഉദ്ദേശിക്കുന്ന കാര്യം നടക്കണമെന്നില്ല; ഇതൊന്ന് വായിച്ചോ

ഇന്ത്യയിലെ എസ്‌യുവികളുടെ അവസാന വാക്കായി എല്ലാവരും കാണുന്ന ബ്രാൻഡാണ് ടാറ്റ മോട്ടോർസ് (Tata Motors). പഞ്ച് മുതൽ സഫാരി വരുന്ന നീളുന്ന മോഡൽ നിരയ്ക്ക് പ്രത്യേക ഫാൻസുണ്ടെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ. സേഫ്റ്റിയാണ് മെയിൻ എങ്കിലും പെട്രോളിലും ഡീസലിലും സിഎൻജിയിലും ഇവിയിലുമെല്ലാം ഇങ്ങനെ നീണ്ടുകിടക്കുകയാണ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നത് പഞ്ച് എന്ന ബജറ്റ് എസ്‍‌യുവിയുമാണ്. എല്ലാത്തരം ആളുകളേയും സംതൃപ്തിപ്പെടുത്താൻ ഈ മിടുക്കന് കഴിയുന്നുവെന്നതാണ് പ്രത്യേകത. അതും കുറഞ്ഞ വിലയിലാണെന്നത് കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

പക്ഷേ ഇപ്പോഴിതാ പഞ്ച് വാങ്ങാൻ പോവുന്നവർക്കൊരു നിരാശജനകമായ വാർത്തയാണ് പുറത്തുവരുന്നത്. മൈക്രോ എസ്‌യുവി വാങ്ങാൻ പോവുന്നവർക്ക് ചിലപ്പോൾ ഉദ്ദേശിക്കുന്ന കാര്യം നടക്കണമെന്നില്ല. മറ്റൊന്നുമല്ല പഞ്ചിന്റെ നിരയിൽ ചെറിയ പരിഷ്ക്കാരവുമായി കമ്പനി എത്തിയിരിക്കുകയാണ്. അതായത് വേരിയന്റ് നിരയിൽ നവീകരണങ്ങൾ നടത്തിയതാണ് സംഭവം. ജനപ്രിയ എസ്‌യുവിയുടെ ചില വകഭേദങ്ങൾ കമ്പനി ഒഴിവാക്കിയിരിക്കുകയാണ്.

Tata Punch Adventure Variants Discontinued

പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ രണ്ട് ട്രിം ലെവലുകളാണ് ടാറ്റ പഞ്ചിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇനി മുതൽ അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അഡ്വഞ്ചർ S, അഡ്വഞ്ചർ പ്ലസ് S ട്രിം ലെവലുകളാണ് കമ്പനി നിർത്തലാക്കാൻ തീരുമാനിച്ചത്. അഡ്വഞ്ചർ നിര പൂർണമായും പിൻവലിച്ചതിനാൽ മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും ഇനി വാങ്ങാൻ പറ്റില്ല. മിക്കവാറും ഡിമാന്റില്ലാത്തതിനാലാവും ഒഴിവാക്കിയിരിക്കുന്നതെന്നാണ് നിഗമനം.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഈ വേരിയന്റുകൾ ഒഴിവാക്കിയതോടെയാണ് ടാറ്റ മോട്ടോർസിന്റെ ഈ തീരുമാനം പുറംലോകം അറിയുന്നത്. പെട്രോൾ-ഒൺലി, പെട്രോൾ സിഎൻജി ബൈ-ഫ്യുവൽ വേരിയൻ്റുകൾക്ക് ഇനി അഡ്വഞ്ചർ വകഭേദങ്ങൾ ഉണ്ടാവില്ല. 7 ലക്ഷം രൂപ മുതലുള്ള എക്സ്ഷോറൂം വിലയിലാണ് അഡ്വഞ്ചർ ട്രിം വിപണിയിൽ എത്തിയിരുന്നത്. ഇനി മുതൽ ബേസ് പ്യൂവർ പേഴ്‌സണയ്‌ക്ക് മുകളിലുള്ള ഏതെങ്കിലും വേരിയന്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർ അധിക തുക മുടക്കേണ്ടി വരും.

Tata Punch Adventure Variants Discontinued

സിംഗിൾ-പാൻ സൺറൂഫുള്ള അഡ്വഞ്ചർ എസ് ട്രിമ്മിനായി 7.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരിക. അഡ്വഞ്ചർ വേരിയന്റുകൾ ഒഴിവാക്കിയെങ്കിലും വാഹനത്തിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ കമ്പനി നടപ്പിലാക്കിയിട്ടില്ല. നിലവിൽ 6 ലക്ഷം മുതൽ 9.50 ലക്ഷം രൂപ വരെയാണ് മൈക്രോ എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

ടാറ്റയുടെ മറ്റ് എൻട്രി ലെവൽ കാറുകളിൽ കാണുന്ന അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 85 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഡ്യുവൽ സിലിണ്ടർ സജ്ജീകരണം വാഗ്ദാനം ചെയ്യുന്ന ടാറ്റയുടെ iCNG സാങ്കേതികവിദ്യയും പഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.

Tata Punch Adventure Variants Discontinued

സാധാരണ സിഎൻജി വാഹനങ്ങളിലേതു പോലെ തന്നെ ഇവിടെ നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മോഡലിന്റെ പവർ കണക്കുകൾ കുറുന്നുണ്ട്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ വാഹനത്തിന് 72 bhp പവറിൽ പരമാവധി 103 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക. ഫീച്ചറുകളിലേക്ക് വന്നാലും ആള് പുലിയാണെന്ന് തെളിയിച്ചിട്ടുണ്ട്. കൂടാതെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പഞ്ചിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കാനായിട്ടുണ്ട്.

7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, iRA കണക്റ്റഡ് ടെക്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, ലെതർ ഗിയർ നോബ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, പിൻസീറ്റ് ആംറെസ്റ്റ്, എൽഇഡി ലൈറ്റിംഗ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാൽ സമ്പന്നമാണ് പഞ്ച് എസ്‌യുവി.

സേഫ്റ്റിയുടെ കാര്യം നോക്കിയാൽ ഇടിപ്പരീക്ഷയിലെ 5-സ്റ്റാർ നേട്ടത്തിന് പുറമെ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ ഡീഫോഗറുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഒരു റിയർ വ്യൂ ക്യാമറ, ISOFIX ആങ്കറുകൾ പോലുള്ള സവിശേഷതകളാണ് വണ്ടിയിലുള്ളത്. ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി എക്സ്റ്റർ, സിട്രൺ C3 എന്നിവയുമായാണ് പഞ്ചിന്റെ മത്സരം.

More from DriveSpark

Article Published On: Monday, October 28, 2024, 13:10 [IST]
English summary
Tata punch adventure variants discontinued here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X