ഈ ചെറിയ വണ്ടിയിൽ ലക്ഷ്വറി ഇന്റീരിയർ, ഇത് ടാറ്റയ്ക്ക് മാത്രമേ പറ്റൂ; പഞ്ച് ഇവി വരുന്നത് വൻ സെറ്റപ്പിൽ

വൈദ്യുത വാഹന രംഗത്തെ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. വിപണിയിലെത്തിച്ച മൂന്ന് ഇവികളും തരംഗമായപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ ബ്രാൻഡ് എന്ന ലേബലും ഒപ്പം പോന്നിട്ടുണ്ട്. നെക്സോൺ ഇവിയിലൂടെ പടുത്തുയർത്തിയ ടാറ്റയുടെ വൈദ്യുത വാഹന സാമ്രാജ്യത്ത് ഇപ്പോൾ ടിയാഗോ ഇവിയും ടിഗോർ ഇവിയുമെല്ലാമാണ് ഭരിക്കുന്നത്.

താമസിയാതെ ടാറ്റയുടെ ഇലക്‌ട്രിക് നാലാമനും നിരത്തുകളിൽ ഓടിത്തുടങ്ങും. കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയായ പഞ്ച് ഇവിയാണ് അരങ്ങേത്തേക്ക് എത്തുന്നത്. 2024 ജനുവരി 17-ന് ഔദ്യോഗിക ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണിപ്പോൾ. ഇന്ത്യയിൽ വർധിച്ചുവരുന്ന എസ്‌യുവി ട്രെൻഡ് കണക്കിലെടുക്കുമ്പോൾ ടിയാഗോ ഇവിയെ മറികടന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയായി പഞ്ച് മാറിയേക്കാം.

Tata Punch EV Interior Images Spied Ahead Of January 17 Launch

ആരേയും മോഹിപ്പിക്കുന്ന വിലയും കൂടിയുണ്ടെങ്കിൽ ടാറ്റ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. വാഹനത്തിന്റെ വില നിർണയം വലിയ പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പഞ്ച് ഇവിയുടെ എക്സ്റ്റീരിയർ ഡിസൈൻ ഘടകങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അകത്തളത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിടാതിരുന്ന കമ്പനി എന്തൊക്കെയോ സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

എന്തായാലും അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇക്കാര്യത്തിലും വ്യക്തത വന്നിരിക്കുകയാണിപ്പോൾ. എങ്ങനെയെന്നല്ലേ, ടാറ്റയുടെ ഇവി-നിർദ്ദിഷ്ട ഡീലർഷിപ്പുകളിൽ എത്തിയ പഞ്ച് ഇവിയുടെ ചിത്രങ്ങൾ ചോർന്നതോടെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയറിന്റെ വ്യക്തമായ കാഴ്ച്ച ലഭിച്ചിരിക്കുന്നത്. ഡീലർഷിപ്പുകളിൽ എത്തിയ വാഹനത്തിന്റെ അകത്തളം നെക്സോൺ ഇവിക്ക് സമാനമായാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

Tata Punch EV Interior Images Spied Ahead Of January 17 Launch

പഞ്ചിന്റെ പെട്രോൾ മോഡലിൽ കമ്പനി വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് അകത്തളം അടിമുടി മാറിയിട്ടുണ്ടെന്ന് സ്പൈ ചിത്രങ്ങൾ സൂചന നൽകുന്നുണ്ട്. പഞ്ച് ഇവിയുടെ മൊത്തത്തിലുള്ള രൂപവും ഭാവവും മാറിയതിനൊപ്പം ഇന്റീരിയറിലും കൈകടത്തിയത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. സ്പൈ ചിത്രങ്ങളിൽ കാണുന്നത് പഞ്ച് ഇവിയുടെ ടോപ്പ് എൻഡ് എംപവേർഡ് പ്ലസ് പതിപ്പാണ്.

അതിനാൽ നെക്‌സോൺ, നെക്‌സൺ ഇവി, ഹാരിയർ, സഫാരി എന്നിവയ്‌ക്കൊപ്പം ടാറ്റ വാഗ്ദാനം ചെയ്യുന്ന അതേ 10.2 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നുണ്ട്. ഇതുകൂടാതെ, ടാറ്റയിൽ നിന്നുള്ള അർക്കേഡ് ഡോട്ട് ഇവി ആപ്പ് സ്യൂട്ടിനൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന അതേ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പഞ്ച് ഇവിയിൽ ഒരുക്കും.

Tata Punch EV Interior Images Spied Ahead Of January 17 Launch

നെക്‌സോൺ ഇവിക്ക് സമാനമായ ഇല്യൂമിനേറ്റഡ് ലോഗോയുള്ള ടാറ്റയുടെ പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് മറ്റൊരു ആകർഷണം. ടച്ച്, ടോഗിൾ ഡിസൈൻ HVAC നിയന്ത്രണങ്ങളുള്ള ഒരു പുതിയ സെന്റർ കൺസോൾ എന്നിവയും അകത്തെ ആകർഷണങ്ങളായിരിക്കും. ചെറിയ 7 ഇഞ്ച് ഹെഡ് യൂണിറ്റും ടിയാഗോ, ടിഗോർ എന്നിവയുമായി പങ്കിടുന്ന മറ്റ് ഭാഗങ്ങളും ഉള്ള പഞ്ച് പെട്രോൾ മോഡലുകളുടെ ഇന്റീരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവി തികച്ചും പ്രീമിയമായി മാറുന്നുണ്ട്.

താഴ്ന്ന വേരിയന്റുകൾക്ക് 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഡിജിറ്റൽ ക്ലസ്റ്ററുമായിരിക്കും ഉണ്ടായിരിക്കുക. പഞ്ച് ഇവിക്ക് റിയർ ഡിസ്‌ക് ബ്രേക്കുകളും ലഭിക്കുന്നുവെന്ന് ടാറ്റ സൂചന നൽകിയിട്ടുണ്ട്. ഹാരിയറിന് ഇന്നും സ്റ്റാൻഡേർഡായി ലഭിക്കാത്ത ഈ ഫീച്ചർ ഇലക്ട്രിക് എസ്‌യുവിയിലേക്ക് വരുന്നത് വലിയൊരു ചർച്ചക്ക് വഴിവെച്ചേക്കാം. സ്റ്റാൻഡേർഡ് , ലോംഗ് റേഞ്ച് എന്നീ രണ്ട് മോഡലുകളിൽ വരുന്ന വാഹനത്തിന് സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിവയുൾപ്പെടെ അഞ്ച് വേരിയന്റുകളാവും ഉണ്ടാവുക.

Tata Punch EV Interior Images Spied Ahead Of January 17 Launch

3.3kW വാൾ ബോക്സ് ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി വരുന്നത്. അതേസമയം ലോംഗ് റേഞ്ച് പതിപ്പ് 7.2kW ഫാസ്റ്റ് ഹോം ചാർജറിനൊപ്പം ലഭ്യമാകും. വരാനിരിക്കുന്ന പഞ്ച് ഇവിയുടെ മികച്ച മൂന്ന് വേരിയന്റുകൾക്ക് ഓപ്ഷണൽ ഫീച്ചറായി ഇലക്ട്രിക് സൺറൂഫുമുണ്ടാവും. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവിക്ക് 6 എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

ഇതുകൂടാതെ ബ്ലൈൻഡ് വ്യൂ മോണിറ്റർ, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ, ഒരു SOS ഫംഗ്‌ഷൻ എന്നിവയും സുരക്ഷാ സവിശേഷതകളുടെ ഭാഗമായി പഞ്ച് ഇലക്ട്രിക്കിലേക്ക് വരും. വില വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ടാറ്റ പഞ്ച് ഇവിക്ക് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Article Published On: Sunday, January 14, 2024, 9:00 [IST]
English summary
Tata punch ev interior images spied ahead of january 17 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X