എക്സ്ഷോറൂം വിലയിൽ വീഴരുതേ, പഞ്ച് ഇവിയുടെ ഓൺ-റോഡ് വില കേട്ടാൽ ഉള്ളുപിടയും

ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ പഞ്ച് ഇവിയുടെ ചൂടുള്ള ചർച്ചയിലാണ് വണ്ടിഭ്രാന്തൻമാരെല്ലാം. ഏവരേയും ഞെട്ടിച്ച് വില നിർണയം കൂടി ടാറ്റ പ്രഖ്യാപിച്ചതോടെ ഇലക്‌ട്രിക് എസ്‌യുവി സ്വന്തമാക്കാൻ ആളുകൾ ഷോറൂമുകളിലേക്ക് ഇരച്ചെത്തുമെന്നാണ് ഡീലർഷിപ്പുകളുടെ പ്രതീക്ഷ. വരുന്ന 22-ാം തീയതി മുതൽ ഡെലിവറി ആരംഭിക്കാൻ പോവുന്ന മോഡൽ ഇതിനോടകം വലിയ ട്രെൻഡായിട്ടുണ്ട്.

ടാറ്റയുടെ നാലാമത്തെ ഓൾ-ഇലക്‌ട്രിക് മോഡലായ പഞ്ച് ഇവിക്ക് ഇന്ത്യയിൽ 10.99 ലക്ഷം മുതൽ 14.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് റേഞ്ച് ഓപ്ഷനുകളുള്ള അഞ്ച് വേരിയന്റുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. പക്ഷേ എക്സ്ഷോറൂം വിലയും കേട്ട് എസ്‌യുവി വാങ്ങാൻ ഷോറൂമിലേക്ക് എത്തിയാൽ ഓൺ-റോഡ് വില അറിയുമ്പോൾ പലരുടേയും കണ്ണുവരെ തള്ളിയേക്കാം. ആയതിനാൽ കൊച്ചി ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പഞ്ച് ഇവിയുടെ ഓൺ-റോഡ് വില എങ്ങനെയെന്ന് നോക്കിയാലോ?

Tata Punch EV On-Road Price In Kochi, Bangalore, Hyderabad And More Cities

സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളിലായാണ് പഞ്ച് ഇവി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ രണ്ട് പതിപ്പുകളുടേയും ടോപ്പ് വേരിയന്റുകളുടെ വിലയാണ് ഇവിടെ പരാമർശിക്കാൻ പോവുന്നത്. ഏറ്റവും പുതിയ ടാറ്റ പഞ്ച് ഇവിക്ക് ഏറ്റവും വില കുറവുള്ള നഗരങ്ങളിൽ ഒന്ന് രാജസ്ഥാനിലെ ജയ്‌പൂരാണ്. ഇവിടെ പഞ്ച് ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിലെ ടോപ്പ് വേരിയന്റായ സ്മാർട്ടിന് 11.66 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുന്നത്.

അതേസമയം ലോംഗ് റേഞ്ച് പതിപ്പിലെ എംപവേർഡ് പ്ലസ് ടോപ്പ് എൻഡ് വേരിയന്റിന് ജയ്‌പൂരിൽ 16.46 ലക്ഷം രൂപയുമാണ് ഓൺ-റോഡ് വിലയായി ചെലവഴിക്കേണ്ടി വരുന്നത്. ഇനി ഏറ്റവും ചെലവ് കുറയുന്നത് മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ്. ഇവിടെ സ്റ്റാൻഡേർഡ് റേഞ്ച് സ്മാർട്ടിന് 11.68 ലക്ഷവും ടോപ്പ് എൻഡ് എംപവേർഡ് പ്ലസിന് 16.48 ലക്ഷം രൂപയുമാണ് ടാറ്റ പഞ്ച് ഇവിക്ക് വരുന്ന ഓൺ-റോഡ് വില.

Tata Punch EV On-Road Price In Kochi, Bangalore, Hyderabad And More Cities

ഇനി കേരളത്തിനടുത്തുള്ള ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് വന്നാൽ ടാറ്റ പഞ്ച് ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് എന്നിവയുടെ ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം 11.68 ലക്ഷം, 16.49 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓൺ-റോഡിലിറക്കുമ്പോൾ ഉപഭോക്താക്കൾ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഇനിയുള്ള പ്രധാന നഗരങ്ങളിലേക്ക് ചെന്നാൽ വൈദ്യുത വാഹനത്തിന്റെ വില 12 ലക്ഷത്തിന് മുകളിലേക്ക് പോവുന്നതായി കാണാം.

ഉദാഹരണത്തിന് അഹമ്മദാബാദിൽ പഞ്ച് ഇവി സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പിന്റെ സ്മാർട്ട് ടോപ്പ് വേരിയന്റിന് 12.33 ലക്ഷമാണ് ഓൺ-റോഡ് വിലയായി നൽകേണ്ടി വരുന്നത്. അതേസമയം ലോംഗ് റേഞ്ച് മോഡലിലെ എംപവേർഡ് പ്ലസ് ടോപ്പ് എൻഡിന് 17.41 ലക്ഷവും മുടക്കേണ്ടതായി വരുന്നുണ്ട്. ചണ്ഡീഗഡിൽ ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവിയുടെ സ്മാർട്ട് വേരിയന്റിന് 12.64 ലക്ഷവും എംപവേർഡ് പ്ലസിന് 17.24 ലക്ഷവുമാണ് വേണ്ടിവരിക.

Tata Punch EV On-Road Price In Kochi, Bangalore, Hyderabad And More Cities

ലഖ്‌നൗവിൽ പഞ്ച് ഇവി സ്മാർട്ടിന് 12.42 ലക്ഷം രൂപയും എംപവേർഡ് പ്ലസിന് 16.95 ലക്ഷം രൂപയുമാണ് ഓൺ-റോഡ് വിലയായി പോക്കറ്റിൽ നിന്നും ഇറങ്ങുക. ഹരിയാനയിലെ ഗുഡ്ഗാവിൽ 12.53 ലക്ഷമാണ് ഇലക്ട്രിക് എസ്‌യുവിയുടെ സ്മാർട്ട് പതിപ്പ് നിരത്തിലിറക്കാൻ വരുന്ന ചെലവ്. അതേസമയം ലോംഗ് റേഞ്ചുള്ള മോഡലിന്റെ ടോപ്പ് വേരിയന്റിന് 17.70 ലക്ഷവും മുടക്കേണ്ടതായുണ്ട്.

ഹൈദരാബാദിലാണ് പഞ്ച് ഇലക്ട്രിക് വാങ്ങാൻ ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ സ്റ്റാൻഡേർഡ് റേഞ്ചിന്റെ ഏറ്റവും മികച്ച വേരിയന്റിന് 13.20 ലക്ഷം രൂപയും ലോംഗ് റേഞ്ച് പതിപ്പിന്റെ എംപവേർഡ് പ്ലസിന് 18.65 ലക്ഷവും നിരത്തിലിറക്കാൻ വേണ്ടിവരും. കേരളത്തിലെ ഓൺ-റോഡ് വില എങ്ങനെയെന്ന് നോക്കിയാൽ പഞ്ച് ഇവിയുടെ ബേസ് മോഡലായ സ്‌മാർട്ടിന് 12.10 ലക്ഷം രൂപയാണ് കൊച്ചിയിൽ വരുന്ന ഓൺ-റോഡ് വില.

Tata Punch EV On-Road Price In Kochi, Bangalore, Hyderabad And More Cities

അതേസമയം സ്മാർട്ട് പ്ലസാണ് നോക്കുന്നതെങ്കിൽ 12.64 ലക്ഷവും കൊടുക്കേണ്ടി വരും. ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 16.60 ലക്ഷവും ഓൺ-റോഡിലിറക്കാൻ വേണ്ടിവരും. 25kWh, 35kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ടാര്റ പഞ്ച് ഇവി വിപണിയിലെത്തിയിരിക്കുന്നത്. ആദ്യത്തേത് 315 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് അവകാശപ്പെടുമ്പോൾ രണ്ടാമത്തേത് ഒറ്റ ചാർജിൽ 421 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Saturday, January 20, 2024, 15:18 [IST]
English summary
Tata punch ev on road price in kochi bangalore hyderabad and more cities
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X