സംഭവം കൊള്ളാം... പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ പുതിയ പഞ്ച് ഇവി ബുക്ക് ചെയ്യരുത്

ഇലക്‌ട്രിക് കാറുകളെന്നു പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ബ്രാൻഡായിരിക്കും ടാറ്റ മോട്ടോർസ്. നെക്സോൺ ഇവിയിലൂടെ പടുത്തുയർത്തിയ ടാറ്റയുടെ വൈദ്യുത വാഹന സാമ്രാജ്യത്ത് ഇപ്പോൾ ടിയാഗോ ഇവിയും ടിഗോർ ഇവിയുമെല്ലാമാണ് ഭരിക്കുന്നത്. എന്നാൽ ഇനിവരാനിരിക്കുന്നത് ആരെന്ന് അറിഞ്ഞാൽ കളിയെല്ലാം മാറും.

ടാറ്റ മോട്ടോർസിന്റെ നാലാമത്തെ ഓൾ-ഇലക്‌ട്രിക് കാറും രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയുമായി പഞ്ച് ഇവിയാണ് അരങ്ങേത്ത് എത്തുന്നത്. പുതിയ വൈദ്യുത വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൂടെ മോഡലിന്റെ ആദ്യ ചിത്രങ്ങളും പുറത്തിറക്കി ഹൈപ്പ് ഉയർത്താനും ബ്രാൻഡിനായിട്ടുണ്ട്. ടാറ്റയുടെ പുതിയ ഇവി ഔട്ട്‌ലെറ്റുകളിലും തെരഞ്ഞെടുത്ത സ്റ്റാൻഡേർഡ് ഷോറൂമുകളിലും കമ്പനിയുടെ ഓൺലൈൻ പോർട്ടൽ വഴിയും 21,000 രൂപയ്ക്ക് പഞ്ച് ഇവി പ്രീ-ബുക്ക് ചെയ്‌തിടാം.

Tata Punch EV Variants, Features, Colours, Safety Revealed

ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചർ അല്ലെങ്കിൽ ആക്‌ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിലെ ടാറ്റയുടെ ആദ്യ മോഡൽ കൂടിയാണ് പഞ്ച് ഇവി. കണ്ടപാടെ മോഡൽ വാങ്ങിയേക്കാം എന്നു പ്ലാനുള്ളവർക്കായി പഞ്ച് ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റുകളും കളർ ഓപ്ഷനുകളും ഏതെല്ലാമെന്ന് അറിഞ്ഞിരിക്കണം. ഇലക്ട്രിക് ബി-എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങൾ ഇതാ...

സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിവയുൾപ്പെടെ അഞ്ച് വേരിയന്റുകളാണ് പുതിയ പഞ്ച് ഇവിക്കായി ടാറ്റ ഒരുക്കിയിരിക്കുന്നത്. നിറങ്ങളുടെ കാര്യത്തിൽ അഞ്ച് ഓപ്ഷനുകളിൽ സ്വന്തമാക്കാം. അതായത് എംപവേർഡ് ഓക്‌സൈഡ് ഡ്യുവൽ ടോൺ, സീഡ്‌വുഡ് ഡ്യുവൽ ടോൺ, ഫിയർലെസ് റെഡ് ഡ്യുവൽ ടോൺ, ഡേടോണ ഗ്രേ ഡ്യുവൽ ടോൺ, പ്രിസ്റ്റീൻ വൈറ്റ് ഡ്യുവൽ ടോൺ എന്നിവയാണവ.

Tata Punch EV Variants, Features, Colours, Safety Revealed

വരാനിരിക്കുന്ന പഞ്ച് ഇവിയുടെ മികച്ച മൂന്ന് വേരിയന്റുകൾക്ക് ഓപ്ഷണൽ ഫീച്ചറായി ഇലക്ട്രിക് സൺറൂഫ് ലഭിക്കും. മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലായിരിക്കും വാഹനം വിപണനത്തിന് എത്തുക. 3.3kW വാൾ ബോക്സ് ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി വരുന്നത്. അതേസമയം ലോംഗ് റേഞ്ച് പതിപ്പ് 7.2kW ഫാസ്റ്റ് ഹോം ചാർജറിനൊപ്പം ലഭ്യമാകും. സിട്രൺ eC3 ഇവിയെ ലക്ഷ്യമാക്കിയാണ് പുറത്തിറക്കുന്നത്.

വില വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെ ആയിരിക്കും ടാറ്റ പഞ്ച് ഇവിക്ക് വരുന്ന എക്‌സ്‌ഷോറൂം വില. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും ആകർഷിക്കും വിധമാണ് വണ്ടിയുടെ രൂപം പണിതെടുത്തിരിക്കുന്നത്. പുതുക്കിയ ഗ്രില്ലും ബമ്പർ ഡിസൈനും പുതിയ നെക്‌സോൺ ഇവിക്ക് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

Tata Punch EV Variants, Features, Colours, Safety Revealed

ബോണറ്റിന്റെ മുൻവശത്ത് പൂർണ വീതിയുള്ള ലൈറ്റ് ബാറും ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവുമാണ് ഇടംപിടിച്ചിരിക്കുന്നത്. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററും നെക്സോൺ ഇവിയുമായി വളരെ സാമ്യമുള്ളതാണ്. മുൻവശത്ത് ചാർജിംഗ് സോക്കറ്റ് ഉള്ള ആദ്യത്തെ ടാറ്റ ഇവി കൂടിയാണ് പഞ്ച് ഇലക്ട്രിക് എസ്‌യുവി. പെട്രോൾ വേരിയന്റിനെ അപേക്ഷിച്ച് നോക്കുമ്പോൾ താഴത്തെ ബമ്പറും പൂർണമായും പുതിയതാണ്.

ലുക്ക് വർധിപ്പിക്കുന്നതിനായി വാഹനത്തിന് പ്ലാസ്റ്റിക് ക്ലാഡിംഗിൽ പുതിയ ലംബമായ സ്‌ട്രെക്കുകളും ഒരു ഫാക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റും കമ്പനി ഒരുക്കിയിട്ടുണ്ട്. നാല് വീലിലും ഡിസ്ക് ബ്രേക്കുകളുള്ള 16 ഇഞ്ച് അലോയ്‌ വീലുകളായിരിക്കും വൈദ്യുത പതിപ്പിനുണ്ടാവുക. ഒരു ഫ്രങ്ക് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ടാറ്റ ഇവി കൂടിയാണിത്. റിയർ ഡിസൈൻ വ്യക്തമല്ലെങ്കിലും Y- ആകൃതിയിലുള്ള ബ്രേക്ക് ലൈറ്റ് സജ്ജീകരണം, റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഡ്യുവൽ-ടോൺ ബമ്പർ എന്നിവയെല്ലാം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tata Punch EV Variants, Features, Colours, Safety Revealed

ഇന്റീരിയറിലേക്ക് വന്നാൽ പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനൊപ്പം പഞ്ച് ഇവിക്ക് ലേയേർഡ് ഡാഷ്‌ബോർഡ് ഡിസൈനാണ് ലഭിക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ ടാറ്റ എസ്‌യുവികളിൽ നിന്ന് കടമെടുത്ത രണ്ട് ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീലും മറ്റൊരു ആകർഷണമാണ്. താഴ്ന്ന വേരിയന്റുകൾക്ക് 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഡിജിറ്റൽ ക്ലസ്റ്ററും ലഭിക്കും.

നെക്സോൺ ഇവിയിൽ നിന്നുള്ള ജുവൽഡ് റോട്ടറി ഡ്രൈവ് സെലക്ടർ ലോംഗ് റേഞ്ച് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. മുകളിൽ സൂചിപ്പിച്ച എല്ലാ ഫീച്ചറുകൾക്കും പുറമേ, ടോപ്പ്-സ്പെക്ക് പഞ്ച് ഇവിയിൽ 360-ഡിഗ്രി ക്യാമറ, ലെതറെറ്റ് സീറ്റുകൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കണക്റ്റഡ് കാർ ടെക്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയും ഉൾപ്പെടും.

പുതിയ അർക്കേഡ് ഡോട്ട് ഇവി ആപ്പ് സ്യൂട്ടും സൺറൂഫും ഓപ്ഷണലായി ലഭ്യമാണ്. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവിക്ക് 6 എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ഇതുകൂടാതെ ബ്ലൈൻഡ് വ്യൂ മോണിറ്റർ, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ, ഒരു SOS ഫംഗ്‌ഷൻ എന്നിവയും സുരക്ഷാ സവിശേഷതകളുടെ ഭാഗമായി പഞ്ച് ഇലക്ട്രിക്കിലേക്ക് വരും.

Article Published On: Friday, January 5, 2024, 18:30 [IST]
English summary
Tata punch ev variants features colours safety revealed details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X