പഞ്ച് പെട്രോൾ വാങ്ങണോ ഇവി വാങ്ങണോ, ഇത് വായിച്ചാൽ ആ കൺഫ്യൂഷനങ്ങ് മാറികിട്ടും

ജനപ്രിയരായ ടാറ്റ മോട്ടോർസിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് പഞ്ച്. ഇപ്പോൾ റോഡിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണാൻ പറ്റുന്ന കാറുകളിലൊന്നായ പഞ്ച് 2021 ഒക്ടോബര്‍ മാസത്തിലാണ് നമ്മുടെ നിരത്തുകളിലേക്ക് ഓടിയെത്തുന്നത്. പിന്നീട് 3 ലക്ഷം ആളുകളാണ് ഈ കുട്ടി എസ്‌യുവി സ്വന്തമാക്കിയതും. രാജ്യത്ത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ട്രെൻഡ് കൃത്യമായി മനസിലാക്കിയാണ് മോഡലിനെ ടാറ്റ പണികഴിപ്പിച്ചത്.

ഒപ്പം താങ്ങാനാവുന്ന വില കൂടി നൽകിയതോടെ പഞ്ച് ബംബർ ഹിറ്റായി. പെട്രോൾ, സിഎൻജി എന്നിങ്ങനെ രണ്ട് ഫ്യുവൽ ഓപ്ഷനുകളിലായി എത്തുന്ന മോഡലിന്റെ ഇലക്‌ട്രിക് പതിപ്പ് പുറത്തിറക്കിയാണ് കമ്പനി വീണ്ടും ഞെട്ടിച്ചത്. നെക്സോൺ ഇവി രചിച്ച വിജയം തുടരാൻ എത്തിയ ടാറ്റ മോട്ടോർസിന്റെ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയാണ് പഞ്ച് ഇവി. പുതിയ പഞ്ച് വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്കെല്ലാം കൺഫ്യൂഷനടിച്ചിരിക്കുകയായിരിക്കും ഇപ്പോൾ.

Tata Punch EV vs Punch Petrol Comparison

പെട്രോൾ പഞ്ച് വാങ്ങണോ അതോ കൂടുതൽ സുന്ദരനും ഫീച്ചറുകളിൽ ധാരാളിയുമായ പഞ്ച് ഇവി വാങ്ങണമോ എന്ന് കൺഫ്യൂഷനടിച്ചിരിക്കുന്നവർക്കായി രണ്ട് മോഡലുകളും തമ്മിൽ ഒന്ന് താരതമ്യം ചെയ്‌ത് ഉത്തരം കണ്ടെത്തിയാലോ? വിലയും ഡിസൈനും ഫീച്ചറുകളും തമ്മിൽ എത്രത്തോളം അന്തരമുണ്ടെന്നും നിങ്ങളുടെ പോക്കിറ്റിന് ഏതാവും ഉചിതമാവുകയെന്നും പറഞ്ഞുതരാം.

എക്സേഷോറൂം വില: ആദ്യം വിലയിൽ നിന്നും തുടങ്ങാം. പക്ഷേ ഇവിയും പെട്രോൾ മോഡലിന്റെയും വില തമ്മിൽ മാറ്റുരയ്ക്കുന്നത് ലോജിക്കല്ലെന്ന് ഇപ്പോഴേ പറയാം. മുടക്കുമുതൽ കൂടുതലാണെങ്കിലും ഇലക്ട്രിക് വണ്ടികൾ ദീർഘകാല അടിസ്ഥാനത്തിൽ മാത്രമേ ലാഭകരമാവൂ കേട്ടോ. പെട്രോൾ പഞ്ചിന് നിലവിൽ 6 ലക്ഷം മുതൽ 10.10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Tata Punch EV vs Punch Petrol Comparison

അതേസമയം ഏറ്റവും പുതിയ ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ 10.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. ഇത്രയും പൈസ മുടക്കുമുതലായുണ്ടെങ്കിൽ തീർച്ചയായും ഇലക്ട്രിക് മോഡൽ പരിഗണിക്കാനാവുന്നതാണ്. പെട്രോൾ പമ്പിൽ കയറി പൈസ കളയേണ്ടെന്നത് ശരിക്കും ഗുണമാണ്. എന്നാൽ ഇവിക്ക് കൊടുക്കാൻ പൈസയില്ലെങ്കിൽ മാത്രം പെട്രോൾ അല്ലെങ്കിൽ സിഎൻജി തെരഞ്ഞെടുക്കുന്നതാവും ഉചിതം.

ഡിസൈൻ: ഇവിക്കും പെട്രോൾ പതിപ്പും മുൻവശത്ത് നിന്നു കണ്ടാൽ വേഗം തിരിച്ചറിയാം. യുണീക് സ്റ്റൈലിംഗാണ് രണ്ട് മോഡലുകളും പിന്തുടർന്നിരിക്കുന്നത്. പഞ്ച് പെട്രോൾ സ്റ്റെപ്പ്-ഡൗണുള്ള ഡിആർഎൽ ഫീച്ചർ ചെയ്യുന്നതിനാൽ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തികച്ചും വ്യക്തമാണ്. അതേസമയം ഇവിക്ക് നേരായ ഡിസൈൻ ലഭിക്കും. ഹാരിയർ, സഫാരി എന്നിവയിൽ നിന്ന് ടാറ്റയുടെ പുതിയ ഡിസൈൻ ഭാഷ പഞ്ച് ഇവി കടമെടുത്തതിരിക്കുന്നത്.

Tata Punch EV vs Punch Petrol Comparison

മുൻവശത്തെ ഗ്രില്ലും വ്യത്യസ്തമാണ്. പെട്രോൾ പതിപ്പിന് എഞ്ചിനും റേഡിയേറ്ററും തണുപ്പിക്കാൻ വലിയ ഓപ്പണിംഗ് ഉണ്ട്. അതേസമയം ഇവിയിൽ താഴത്തെ ഭാഗം മാത്രമേ തുറന്നിട്ടുള്ളൂ. ഇലക്ട്രിക് പഞ്ചിൻ്റെ ബൂട്ടിൽ കാണുന്ന പഞ്ച് ഡോട്ട് ഇവി ബാഡ്‌ജിംഗിന് പുറമെ പിൻഭാഗം രണ്ടും ഒരുപോലെ കാണപ്പെടുന്നു. എങ്കിലും ഡിസൈനിന്റെ കാര്യത്തിൽ ഫ്യൂച്ചറിസ്റ്റിക്കായി തോന്നുന്നത് ഇലക്ട്രിക് മോഡലാണെന്ന് വേണം പറയാൻ. പൈസയല്ല, ഡിസൈനിനാണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ ഇവി മതി.

ഇന്റീരിയറും ഫീച്ചറുകളും: അകത്ത് കയറിയപ്പോൾ രണ്ട് വാഹനങ്ങളും തികച്ചും വ്യത്യസ്തമാണെന്ന് മനസിലാവും. പെട്രോൾ പഞ്ചിന് സിംഗിൾ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, നിറമുള്ള ഹൈലൈറ്റുകളുള്ള എയർ വെൻ്റുകൾ, സെമി-ഡിജിറ്റൽ ഡാഷ്‌ബോർഡ്, ഒരു സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സൺറൂഫ് എന്നിവയും മറ്റുമാണ് ലഭിക്കുന്നത്. ടച്ച്-ഓപ്പറേറ്റഡ് കൺട്രോളുകൾ, ഡ്യുവൽ ടിഎഫ്‌ടി സ്‌ക്രീനുകൾ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയും അതിലേറെയും ഉള്ള നെക്‌സോൺ ഇവിക്ക് സമാനമായ ഡിസൈനാണ് പഞ്ച് ഇവിക്കുള്ളത്.

Tata Punch EV vs Punch Petrol Comparison

സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ പഞ്ച് ഇവി, പെട്രോൾ മോഡലുകൾ ഏതാണ്ട് സമാനമാണ്. കൂടാതെ ടോപ്പ്-സ്പെക്ക് മോഡലുകൾക്ക് ഇബിഡിയുള്ള എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 6 എയർബാഗുകൾ, റിവേഴ്സ് ക്യാമറ, കണക്റ്റഡ് കാർ ടെക്, ISOFIX സീറ്റ് മൗണ്ടുകൾ എന്നിവയും മറ്റും ലഭിക്കുന്നു. പെട്രോൾ പതിപ്പ് ഇതിനകം തന്നെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.

എഞ്ചിൻ സവിശേഷതകൾ: വ്യക്തമായും രണ്ട് പഞ്ച് മോഡലുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം വരുന്നത് ഇവിടെയാണ്. മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.2 ലിറ്റർ എഞ്ചിനിലാണ് ടാറ്റ പഞ്ച് പെട്രോൾ ലഭ്യമാകുന്നത്. ഇത് 87 bhp കരുത്തിൽ പരമാവധി 115 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓപ്ഷണലായി ഫാക്ടറി ഫിറ്റഡ് സിഎൻജി പതിപ്പും വാങ്ങാം. ഇതിൽ 72 bhp, 103 Nm torque എന്നിങ്ങനെയാണ് പവർ കണക്കുകൾ വരുന്നത്.

Tata Punch EV vs Punch Petrol Comparison

പഞ്ചിൻ്റെ ഇലക്ട്രിക് പതിപ്പ് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യത്തേത് 25kWh പതിപ്പാണ്. ഇത് 315 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനൊപ്പം 13.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കി.മീ. വരെ വേഗത കൈവരിക്കാനും സാധിക്കും. ഇവിയിലെ രണ്ടാമത്തെ ബാറ്ററി പായ്ക്ക് 35kWh യൂണിറ്റാണ്. ഇത് സിംഗിൾ ചാർജിൽ 421 കി.മീ. റേഞ്ചാണ് നൽകുന്നത്.

അതേസമയം ഇതിന് 9.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കി.മീ. വരെ വേഗത കൈവരിക്കാനാകും. അങ്ങനെ മൊത്തിത്തിൽ നോക്കുമ്പോൾ ടാറ്റ മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് മോഡൽ വാങ്ങണോ അതോ ഭാവിയായി കണക്കാക്കുന്ന ഇലക്ട്രിക്കിലേക്ക് മാറണോയെന്ന് ചിന്തിച്ചിരിക്കുന്നവർക്കുള്ള ഉത്തരം ഇതാണ്. നഗര യാത്രകളാണ് പ്രാഥമിക ലക്ഷ്യമെങ്കിൽ തീർച്ചയാവും ഇവിയാണ് നോക്കേണ്ടത്. മറിച്ചാണെങ്കിൽ പെട്രോളോ സിഎൻജിയോ തെരഞ്ഞെടുക്കുന്നതാവും ഉചിതം.

More from DriveSpark

Article Published On: Tuesday, January 30, 2024, 10:04 [IST]
English summary
Tata punch ev vs punch petrol comparison best model to buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X