റോഡിൽ ഇറങ്ങിയാൽ 10 എണ്ണം വരെ ഒന്നിച്ച് കാണാം, 34 മാസത്തിൽ ടാറ്റയുടെ ഈ കാർ വാങ്ങിയത് 4 ലക്ഷം പേർ

ഒരുകാലം വരെയും ടാറ്റ മോട്ടോർസിന്റെ (Tata Motors) പൊന്നോമനയായിരുന്നു നെക്സോൺ (Nexon). രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന എസ്‌യുവിയെന്ന് പേരെടുത്ത വാഹനത്തിന്റെ പതിനായിരക്കണക്കിന് യൂണിറ്റുകളാണ് കമ്പനി പ്രതിമാസം വിറ്റുകൊണ്ടിരുന്നത്. എന്നാൽ പഞ്ചിന്റെ (Punch) വരവോടെ ടാറ്റയുടെ പഞ്ചാരകുഞ്ചുവായി ഈ മൈക്രോ എസ്‌യുവി മാറി (Micro SUV). വന്നകാലം മുതൽ എല്ലാവരും നെഞ്ചിലേറ്റിയ ഈ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനം ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. റെക്കോർഡ് സമയത്തിനുള്ളിൽ ലക്ഷങ്ങളുടെ വിൽപ്പന നേടിയെടുത്ത പഞ്ച് ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ലും താണ്ടിയിരിക്കുകയാണ്.

വിപണിയിൽ അവതരിപ്പിച്ച് വെറും വെറും 34 മാസം പിന്നിടുമ്പോഴേക്കും 4 ലക്ഷം വിൽപ്പന പിന്നിടുന്ന ഏറ്റവും വേഗതയേറിയ എസ്‌യുവിയായി ടാറ്റ പഞ്ച് മാറി. പുതിയ റെക്കോർഡ് ഇനി ടാറ്റ മോട്ടോർസിന്റെ ഈ കുഞ്ഞൻ മോഡലിനായിരിക്കും സ്വന്തം. 2021 ഒക്ടോബറിൽ വിപണിയിലെത്തിയ മോഡൽ ആളുകൾക്കിടയിൽ വളരെ വേഗമാണ് ജനപ്രീതി നേടിയെടുത്തത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കാര്യങ്ങൾ വളരെ സിമ്പിളാണ്.

Tata Punch Sales Crossed 4 Lakh Units In India

എസ്‌യുവി രൂപം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷൻ, വിപുലമായ ഫീച്ചറുകളുടെ ലിസ്റ്റ്, മത്സരാധിഷ്ഠിത വിലനിലവാരം എന്നിവയാണ് പഞ്ചിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ. ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ സ്ഥലമായ സന്ദക്ഫുവിൽ കയറിക്കൂടിയ ആദ്യത്തെ ഫ്രണ്ട്-വീൽ ഡ്രൈവ് എസ്‌യുവിയാണ് പഞ്ച് എന്നതും ശ്രദ്ധേയമായ വിഷയമാണ്. ബ്രാൻഡിന്റെ ആഭ്യന്തര ലൈനപ്പിൽ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിക്ക് താഴെയായാണ് വണ്ടിയുടെ സ്ഥാനം.

2021 ഒക്ടോബറിൽ അവതരിപ്പിച്ച ടാറ്റ പഞ്ച് 2022 ഓഗസ്റ്റിൽ, അതയാത് വെറും 10 മാസത്തിനുള്ളിൽ 1 ലക്ഷം വിൽപ്പനയിലെത്തിയ ആദ്യത്തെ എസ്‌യുവിയായും മാറിയിരുന്നു. തുടർന്നുള്ള 9 മാസത്തിനുള്ളിൽ വിൽപ്പന രണ്ട് ലക്ഷത്തിലെത്തി. പിന്നീട് 7 മാസത്തിനുള്ളിൽ നേടിയ 3 ലക്ഷം വിൽപ്പനയും കൈവരിച്ച കുട്ടിക്കൊമ്പൻ ഇപ്പോൾ 4 ലക്ഷവും കടന്നിരിക്കുകയാണ്. റോഡിൽ ഇറങ്ങിയാൽ 10 എണ്ണം വരെ ഒന്നിച്ച് കാണാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

Tata Punch Sales Crossed 4 Lakh Units In India

പെട്രോളിന് പുറമെ 2023-ൽ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന പഞ്ച് സിഎൻജിയും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു. സിഎൻജി വേരിയൻ്റിൻ്റെ അവതരണം വിൽപ്പന കൂടുതൽ വർധിപ്പിച്ചു. ഇത് പഞ്ച് ബ്രാൻഡിൻ്റെ മൊത്തത്തിലുള്ള വളർച്ചയിൽ 30 ശതമാനം വർധനവിന് കാരണമാവുകയും ചെയ്‌തു. അതിനുശേഷം 2024 ജനുവരിയിൽ പഞ്ച് ഇവിയും അരങ്ങേറ്റം കുറിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായി പേരെടുക്കാനും ഇ-എസ്‌യുവിക്ക് സാധിക്കുകയുണ്ടായി.

ഇനി ഒരു ടർബോ പെട്രോൾ മോഡൽ കൂടി വന്നാൽ സംഗതി ഉഷാറാവുമെന്ന് പറയുന്നവരാണ് കൂടുതലും. ഇത് ടാറ്റ കേൾക്കുമോയെന്ന് കണ്ടറിയണം. ടാറ്റ ആൾട്രോസിന് ശേഷം കമ്പനിയുടെ ആൽഫാ എന്ന അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്ഫോമിൽ നിർമിച്ച രണ്ടാമത്തെ ടാറ്റ മോഡലാണ് ഈ അഞ്ച് സീറ്റർ വാഹനം. ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചതും പഞ്ചിന്റെ പൊൻതൂവലായി.

Tata Punch Sales Crossed 4 Lakh Units In India

അങ്ങനെ ഇന്ത്യയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റുംഗുള്ള ഏറ്റവും താങ്ങാനാവുന്ന വാഹനമായി പഞ്ച് മാറി. നിലവിൽ 5.99 ലക്ഷം രൂപ മുതൽ 9.47 ലക്ഷം രൂപ വരെയാണ് ഈ മൈക്രോ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ച് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് 86 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനാണ് മൈക്രോ എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാവുക. മാനുവൽ ട്രാൻസ്മിഷനിൽ 18.82 കിലോമീറ്റർ മൈലേജും എഎംടിയിൽ 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. ഇന്ത്യയിൽ പഞ്ചിന്റെ വിജയം കണ്ട് സെഗ്മെന്റിലേക്ക് എക്സ്റ്റർ എന്ന മോഡലിനെ കൊണ്ടുവന്നെങ്കിലും ഹ്യുണ്ടായിക്ക് ടാറ്റയെ വിറപ്പിക്കാനായിട്ടില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 2, 2024, 16:02 [IST]
English summary
Tata punch sales crossed 4 lakh units in india fastest suv to reach the record
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X