പഞ്ചിന്റെ ഈ വേരിയന്റൊന്നും ഇനി വാങ്ങാൻ കിട്ടില്ല, കാരണം പറഞ്ഞ് ടാറ്റ മോട്ടോർസ്

ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോർസിന് ഇപ്പോഴുള്ള ഇമേജ് ഒന്നു വേറെ തന്നെയാണ്. സേഫ്റ്റിയും ഫീച്ചറും കോർത്തിണക്കി എത്തുന്ന മോഡലുകൾ സ്വന്തമാക്കാൻ ആളുകൾ ക്യൂ നിൽക്കുകയാണ്. പ്രത്യേകിച്ച് എസ്‌യുവി വണ്ടികളിലാണ് ടാറ്റ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. നെക്സോണും പഞ്ചും പതിനായിരക്കണക്കിന് യൂണിറ്റുകളാണ് ഓരോ മാസവും രാജ്യത്ത് വിറ്റഴിക്കുന്നത്.

ഹാച്ച്ബാക്കിന്റെ വിലയിൽ സ്പോർട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ഇപ്പോൾ പഞ്ചിലേക്കാണ് ചേക്കേറുന്നത്. തെരഞ്ഞെടുക്കാൻ പല വിലയിൽ ധാരാളം വേരിയന്റുകളുള്ളതും മൈക്രോ എസ്‌യുവിയുടെ മാത്രം പ്രത്യേകതകളാണ്. പക്ഷേ ഇപ്പോൾ ചില തീരുമാനങ്ങളുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല പഞ്ചിന്റെ നിരയിൽ നിന്നും ചില വേരിയന്റുകൾ കമ്പനി ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ.

Tata Punch SUV Variants Discontinued

വാഹനത്തിലേക്ക് മൂന്ന് പുതിയ വേരിയന്റുകൾ ചേർത്തപ്പോൾ ബി-എസ്‌യുവിയുടെ ലൈനപ്പിൽ നിന്ന് ഒരേസമയം എട്ട് വേരിയൻ്റുകളാണ് നിർത്തലാക്കിയിരിക്കുന്നത്. ഇനി പഞ്ചിന്റെ നിർത്തലാക്കിയ വേരിയന്റുകൾ ഏതെല്ലാമെന്ന് നോക്കിയാൽ ചിലപ്പോൾ നിങ്ങളുടെ കണ്ണുതള്ളിയേക്കും. ക്യാമോ അഡ്വഞ്ചർ മാനുവൽ, ക്യാമോ അഡ്വഞ്ചർ റിഥം മാനുവൽ, ക്യാമോ അഡ്വഞ്ചർ എഎംടി എന്നിവയാണ് ഒഴിവാക്കിയിരിക്കുന്നത്.

അതോടൊപ്പം ക്യാമോ അക്കംപ്ലീഷ്‌ഡ് മാനുവൽ, ക്യാമോ അഡ്വഞ്ചർ റിഥം എഎംടി, ക്യാമോ അക്കംപ്ലീഷ്ഡ് ഡാസിൽ മാനുവൽ, ക്യാമോ അക്കംപ്ലീഷ്ഡ് ഡാസിൽ എഎംടി, ക്രീയേറ്റീവ് ഡ്യുവൽ ടോൺ, ക്രീയേറ്റീവ് ഫ്ലാഗ്ഷിപ്പ് മാനുവൽ ഡ്യുവൽ ടോൺ എന്നീ വേരിയന്റുകളും പഞ്ചിൽ ഇനി വാങ്ങാൻ സാധിക്കാത്തവയാണ്. ഇവയ്ക്ക് പകരം ടാറ്റ പഞ്ച് എസ്‌യുവിയിലേക്ക് ടാറ്റ മോട്ടോർസ് ക്രിയേറ്റീവ് മാനുവൽ, ക്രിയേറ്റീവ് ഫ്ലാഗ്ഷിപ്പ് മാനുവൽ, ക്രിയേറ്റീവ് എഎംടി എന്നീ വേരിയന്റുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

Tata Punch SUV Variants Discontinued

ഇവയുടെ വില നോക്കിയാൽ യഥാക്രമം 8.85 ലക്ഷം, 9.60 ലക്ഷം, 9.45 ലക്ഷം, എന്നിങ്ങനെയാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഈ മാസം ആദ്യം വാഹനത്തിന്റെ വില കമ്പനി 17,000 രൂപ വരെ വർധിപ്പിക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ ടാറ്റ മോട്ടോർസിന്റെ സബ്-4 മീറ്റർ എസ്‌യുവിക്ക് 6.13 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. പ്യുവർ, അഡ്വഞ്ചർ, അകംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് ട്രിം ലെവലുകളിലാണ് പഞ്ച് കൊണ്ടുവരിക.

വില പരിഷ്‌കരണത്തെ സംബന്ധിച്ചിടത്തോളം എൻട്രി ലെവൽ വേരിയൻ്റിന് 13,000 രൂപയാണ് ഇനി അധികമായി മുടക്കേണ്ടി വരിക. അതേസമയം സിഎൻജി ഉൾപ്പടെയുള്ള മറ്റ് ഭൂരിഭാഗം വേരിയൻ്റുകളുടെയും വില 10,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. വിലയും വേരിയന്റും മാറ്റി നിർത്തിയാൽ വാഹനത്തിലേക്ക് മറ്റൊരു മാറ്റവും കമ്പനി കൊണ്ടുവന്നിട്ടില്ല. ടാറ്റ പഞ്ചിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനും അതിനൊപ്പം സിഎൻജി കിറ്റ് ഓപ്ഷനും വാങ്ങാനാവും.

Tata Punch SUV Variants Discontinued

പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 1.2 ലിറ്റർ NA എഞ്ചിന് പരമാവധി 84 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് വന്നാൽ 5-സ്പീഡ് മാനുവലിനൊപ്പം എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും എസ്‌യുവിയിലുണ്ട്. അതേസമയം സിഎൻജിയിലേക്ക് മാറുമ്പോൾ പെർഫോമൻസ് കണക്കുകളിൽ കുറവുണ്ടാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ വാഹനത്തിന് 72 bhp, 103 Nm torque എന്നിങ്ങനെയാണ് കിട്ടുക.

ഇന്ത്യയിലെ ടാറ്റ മോട്ടോർസിന്റെ ലൈനപ്പിലെ ഏറ്റവും ചെറിയ എസ്‌യുവിയായി 2021 ഒക്ടോബര്‍ മാസത്തിലാണ് വാഹനം സമർപ്പിക്കുന്നത്. ഇതിനു ശേഷം വെറും മാസങ്ങൾക്കുള്ളിൽ 3 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പഞ്ച് പിന്നിട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം ഇവി മോഡലും കൊണ്ടുവന്ന് ഭാവി സേഫാക്കാനും പഞ്ചിന് സാധിച്ചിരുന്നു. സിംഗിൾ ചാർജിൽ 421 കിലോമീറ്റർ വരെ റേഞ്ചാണ് മോഡൽ വാഗ്‌ദാനം ചെയ്യുന്നത്.

Tata Punch SUV Variants Discontinued

ടാറ്റ പഞ്ച് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളോട് കൂടിയാണ് വരുന്നത്. ഏകദേശം 315 കിലോമീറ്ററോളം MIDC റേഞ്ചുള്ള 25 kWh ബാറ്ററിയും ഏകദേശം 421 കിലോമീറ്റർ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh ബാറ്ററി പായ്ക്കുമാണ് ഇലക്ട്രിക് എസ്‌യുവിയിൽ ടാറ്റ ഒരുക്കിയിട്ടുള്ളത്. ഒരു 3.3kW വാൾ ബോക്സ് ചാർജറും 7.2kW ഫാസ്റ്റ് ചാർജറും ഉൾപ്പടെ രണ്ട് ചാർജർ ഓപ്ഷനുകൾ ഇവിയ്ക്കൊപ്പം ലഭ്യമാണ്.

More from DriveSpark

Article Published On: Monday, February 12, 2024, 19:07 [IST]
English summary
Tata punch suv variants discontinued here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X