സഫാരിയുടെ ഈ വേരിയന്റ് വാങ്ങാനിരുന്നവർക്ക് തിരിച്ചടി, ഫാമിലി എസ്‌യുവിയിൽ ഒഴിവാക്കലുമായി കമ്പനി

വേരിയന്റ് നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് ടാറ്റ മോട്ടോർസിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമൊന്നുമല്ല. അടുത്തിടെ പഞ്ചിന്റെ ചില വകഭേദങ്ങൾ നിർത്തലാക്കി ഞെട്ടിച്ച കമ്പനി ഇപ്പോഴിതാ ഫാമിലി എസ്‌യുവിയായ സഫാരിയിലും ചില മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. പ്യുവർ ട്രിം ലെവലുകളിലേക്ക് കമ്പനി കുറച്ച് മാറ്റങ്ങൾ കൊണ്ടുവന്നതാണ് സംഗതി. സഫാരി ശ്രേണി ആരംഭിക്കുന്നത് ബേസ് സ്മാർട്ട് ട്രിം ലെവലിൽ നിന്നോ അല്ലെങ്കിൽ ടാറ്റ വിളിക്കുന്ന പേഴ്സണയിൽ നിന്നോ ആണെന്ന് അറിയാമല്ലോ. കുറഞ്ഞ ബജറ്റിൽ 7 സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ തേടുന്നവരെ ഉന്നമിട്ടാണ് കമ്പനി സ്മാർട്ട്, സ്മാർട്ട് (O) ട്രിമ്മുകൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അവയ്‌ക്ക് മുകളിലായാണ് പ്യുവർ, പ്യുവർ (O), പ്യുവർ പ്ലസ്, പ്യുവർ പ്ലസ് എസ് ട്രിമ്മുകൾ സ്ഥാപിച്ചിരിക്കുന്നതും. ഈ നിരയിലേക്കാണ് ടാറ്റ മോട്ടോർസ് കുറച്ച് മാറ്റങ്ങൾ വരുത്തിയിരിക്കുന്നതും. ഇനി നമുക്ക് അതിന്റെ വിശദാംശങ്ങളിക്ക് കടന്നാലോ. പ്യുവർ വേരിയന്റ് സഫാരി ലൈനപ്പിലെ ഏറ്റവും വാല്യു ഫോർ മണി മോഡലായാണ് അറിയപ്പെടുന്നത്. ഇതിൽ നിന്നും ചില ഫീച്ചറുകൾ കമ്പനി എടുത്തു കളഞ്ഞുവെന്നതാണ് പുതിയ വാർത്ത.

Tata Safari Pure Variants Loses Some Important Features

ടാറ്റ സഫാരിയുടെ പ്യുവർ വേരിയന്റിൽ നിന്നും മൂന്നാം നിരയിലെ എസി വെൻ്റുകൾ നീക്കം ചെയ്യുകയും പകരം ഡമ്മി ക്യാപ്പുകൾ ഘടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഫ്ലോർ കൺസോൾ ആംറെസ്റ്റ് പോലുള്ള അധിക സവിശേഷതകളും എസ്‌യുവിയുടെ പ്യുവർ, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് എസ് എന്നിവയിൽ നിന്നും ഒഴിവാക്കിയതായും വിവരമുണ്ട്. സഫാരിയുടെ മേൽപ്പറഞ്ഞ ട്രിമ്മുകൾക്ക് ഇനി സ്പെയർ വീലും സ്പെയർ വീൽ കാരിയറും ലഭിക്കില്ല.

രണ്ടും മൂന്നും നിരയിലുള്ളവർക്കുള്ള റൂഫ് ലാമ്പുകളും സഫാരി പ്യുവർ വേരിയന്റുകളിൽ നിന്നും ടാറ്റ മോട്ടോർസ് എടുത്തുകളഞ്ഞുവെന്നതും നിരാശാജനകമാണ്. ഈ ട്രിമ്മുകളിൽ ലഭ്യമായിരുന്ന ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റവും (TMPS) ടാറ്റ ഒഴിവാക്കി. അതിനാൽ, വീലുകളിലെ ടിപിഎംഎസ് വാൽവുകളും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലെ ടിപിഎംഎസ് ഇൻഡിക്കേറ്ററും ഇനി ഓഫറിൽ ഉണ്ടാകില്ല. ഇവ കൂടാതെ ഡമ്മി CPL & TSO, എൽഇഡി ലൈറ്റുകൾ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.

Tata Safari Pure Variants Loses Some Important Features

ഈ വേരിയന്റുകളിൽ നൽകിയിരിക്കുന്ന ORVM-കൾ ഇപ്പോൾ ഒരു ടോഗിൾ ഉപയോഗിച്ച് സ്വമേധയാ ക്രമീകരിക്കാം. അങ്ങനെ മൊത്തത്തിൽ സഫാരിയുടെ പ്യുവർ മോഡലുകൾ ഇപ്പോൾ ഫീച്ചർ ഒഴിവാക്കലുകൾ നേരിട്ടിരിക്കുകയാണ്. മിക്കവാറും ടോപ്പ് മോഡലുകളുടെ വിൽപ്പന കൂട്ടാനായിരിക്കും ടാറ്റ മോട്ടോർസ് ഈയൊരു നീക്കം നടത്തിയിരിക്കുന്നത്. അതേസമയം മൂന്ന്-വരി എസ്‌യുവിയുടെ പ്യുവർ വേരിയൻ്റിന് ഷാർക്ക്-ഫിൻ ആൻ്റിന, റിവേഴ്സ് പാർക്കിംഗ് ക്യാമറ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അധികമായി ലഭിച്ചിട്ടുണ്ട്.

കൂടാതെ ഓട്ടോ-ഡിമ്മിംഗ് IRVM ഒരു മാനുവൽ യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതെല്ലാം മാറ്റി നിർത്തിയാൽ മറ്റ് മാറ്റങ്ങളൊന്നും മോഡലിൽ നടപ്പിലാക്കിയിട്ടില്ലെന്ന് വേണം കരുതാൻ. അതേ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 170 bhp പവറിൽ ടാറ്റ സഫാരി പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Tata Safari Pure Variants Loses Some Important Features

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാനാവുക. സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മാനുവലിന് 16.30 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 14.50 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ മോട്ടോർ‌സ് അവകാശപ്പെടുന്നത്. 7-സീറ്റർ എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി അൽകാസർ, 7-സീറ്റർ XUV700, എംജി ഹെക്ടർ പ്ലസ് എന്നിവയോടാണ് ടാറ്റ സഫാരി മാറ്റുരയ്ക്കുന്നത്.

ടാറ്റയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ പെട്രോൾ എഞ്ചിൻ ആരാധകർക്കായി ഹാരിയറിന്റെയും സഫാരിയുടെയും പുതിയ പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് വിവരം. കൃത്യമായ അവതരണ തീയതിയൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും മിക്കവാറും പെട്രോൾ വേരിയന്റുകൾ അടുത്ത വർഷം അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5-ലിറ്റർ TGDi പെട്രോൾ എഞ്ചിന്റെ കരുത്തിലായിരിക്കും രണ്ട് എസ്‌യുവികളും പുതുതായി എത്തുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 30, 2024, 17:43 [IST]
English summary
Tata safari pure variants loses some important features details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X