സിയറ അടുത്ത വർഷം വാങ്ങാം, ബ്രഹ്മാണ്ഡ പ്ലാനുമായി ടാറ്റ; വരുന്നത് പെട്രോൾ, ഡീസൽ, ഇവി വേഷത്തിൽ

ഒരിടയ്‌ക്ക് സാക്ഷാൽ ഹ്യുണ്ടായിയെ വരെ വിറപ്പിച്ച് വിൽപ്പനയുടെ കാര്യത്തിൽ രണ്ടാമനായി ഉയർന്നുവന്ന വാഹന നിർമാതാക്കളായിരുന്നു ടാറ്റ മോട്ടോർസ്. ഇന്ന് മഹീന്ദ്രയ്ക്ക് മുന്നിൽ പോലും ചെറുതായൊന്ന് അടിപതറി നിൽക്കുന്ന ബ്രാൻഡ് ഇരട്ടികരുത്തിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ്. നിലവിൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക്, സിഎൻജി എന്നിങ്ങനെ വ്യത്യസ്‌ത ഓപ്ഷനുകളിൽ വാഹനങ്ങളിറക്കുന്ന കമ്പനി തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. അതിന്റെ ഭാഗമായി അടുത്ത വർഷം മാർച്ചോടെ ഹാരിയർ ഇവി നിരത്തിലെത്തും. പിന്നാലെ ഇതിഹാസ വാഹനമെന്ന പരിവേഷമുള്ള സിയെറയും ഇന്ത്യാക്കാർക്ക് ലഭിക്കും.

ഇന്ത്യയിൽ തന്നെ നിർമിച്ച് പുറത്തിറങ്ങിയ ആദ്യ എസ്‌യുവി, ആദ്യ ഓഫ് റോഡ് എസ്‌യുവി എന്നിങ്ങനെ പല വിശേഷങ്ങളാണ് ഈ ടാറ്റയുടെ സിയറയ്ക്കുള്ളത്. ടാറ്റയുടെ 207 ട്രക്ക് പ്ലാറ്റ്ഫോമിൽ പണികഴിപ്പിച്ച ഈ മുതൽ അന്ന് വിദേശ വിപണികളിലേക്ക് വരെ കയറ്റിയയച്ചിട്ടുണ്ട്. 1991 മുതൽ 2000 വരെയുള്ള കാലഘട്ടത്തിലാണ് വാഹനം വിപണനത്തിന് എത്തിയിരുന്നതെങ്കിലും ഇന്നും ആളുകളുടെ മനസിൽ സിയറയുടെ രൂപം മായാതെ കിടപ്പുണ്ട്.

Tata Sierra SUV To Launch Next Year In India

ഇത്തരക്കാരുടെ വികാരത്തെ ഉണർത്താനായി ടാറ്റ സിയറയുടെ കൺസെപ്റ്റ് പതിപ്പിനെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് ഇതിനെ കുറിച്ച് വിവരങ്ങളൊന്നും അധികം പുറത്തുവന്നിട്ടുമുണ്ടായിരുന്നില്ല. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഹാരിയർ ഇവി വരുമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ സിയറ യാഥാർഥ്യമാവുമെന്നും ഉള്ള സ്ഥിരീകരണമാണ് ടാറ്റ മോട്ടോർസിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.

എന്നാൽ കൃത്യമായ അവതരണ തീയതിയൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് വേരിയന്റിന്റെ വരവിനുശേഷം ആഭ്യന്തര വാഹന നിർമാതാക്കൾ സിയറയുടെ ICE എഞ്ചിൻ പതിപ്പും അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. അടുത്ത വർഷം രണ്ടാം പകുതിയിൽ തന്നെ ഇത് ലോഞ്ച് ചെയ്യാം. അതായത് കർവ് കൂപ്പെ എസ്‌യുവിയിൽ പയറ്റി വിജയിച്ച അതേ തന്ത്രമാവും സിയറയിലും ടാറ്റ മോട്ടോർസ് പിന്തുടരുക.

Tata Sierra SUV To Launch Next Year In India

എന്നാൽ സിയറയ്ക്ക് തുടിപ്പേകാൻ എത്തുന്ന എഞ്ചിൻ ഓപ്ഷൻ ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹാരിയറിലും സഫാരിയിലും കാണപ്പെടുന്ന പരിചിതമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ സിയറ ഉപയോഗിക്കാൻ സാധ്യതയുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ നിലവിൽ 170 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഫിയറ്റിൽ നിന്നുള്ള ഈ എഞ്ചിൻ.

6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതേസമയം പുതിയ 1.5L TGDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും സിയറയ്ക്ക് തുടിപ്പേകാൻ എത്തിയേക്കാം. 4×4 കോൺഫിഗറേഷൻ്റെ സാന്നിധ്യം കൂടിയുണ്ടെങ്കിൽ എസ്‌യുവി കളറാവുമെന്ന് തന്നെ പറയാം. വരാനിരിക്കുന്ന 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ സിയറയുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.

Tata Sierra SUV To Launch Next Year In India

ഇലക്‌ട്രിക് സിയറയിൽ 4WD ലേഔട്ട് പ്രാപ്തമാക്കുന്ന സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനോടെയാവും എസ്‌യുവി വരിക. ആയതിനാൽ നല്ല ഓഫ്-റോഡിംഗ് കഴിവുകളും ഇതിനുണ്ടാവാം. വരാനിരിക്കുന്ന ടാറ്റയുടെ സീറോ എമിഷൻ വാഹനങ്ങൾ ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്‌ദാനം ചെയ്യുന്നത് ഏത് തരം യാത്രകളേയും സഹായിക്കുകയും ചെയ്യും.

ഡിസൈനിന്റെ ഒരു കാര്യവും പ്രത്യേകം എടുത്തു പറയേണ്ടതായുണ്ട്. സിയറയുടെ പ്രൊഡക്ഷൻ പതിപ്പ് പരമ്പരാഗത 5 ഡോർ ലേഔട്ടിലായിരിക്കും അവതരിപ്പിക്കുക. അത് വാഹനത്തെ കൂടുതൽ പ്രായോഗികമാക്കുന്ന സംഗതിയായിരിക്കും. ടാറ്റയുടെ ആദ്യകാല എസ്‌യുവികളിൽ ഒന്നും വാഹന പ്രേമികളുടെ ജനപ്രിയ മോഡലുമായ സിയറ ആധുനിക കാലത്തിനൊത്ത് വേഷം മാറി വരുന്നത് വണ്ടിഭ്രാന്തൻമാരെ സംബന്ധിച്ച് ഒരു വിരുന്നാവും.

More from DriveSpark

Article Published On: Wednesday, November 20, 2024, 15:33 [IST]
English summary
Tata sierra suv to launch next year in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X