മാരുതിയുടെ ചീട്ട്കീറും, കുറഞ്ഞ വിലയിൽ 28 കി.മീ. മൈലേജുമായി ടാറ്റയുടെ CNG ഓട്ടോമാറ്റിക് കാറുകൾ വിപണിയിൽ

മാരുതി സുസുക്കിയുടെ സിഎൻജി കോട്ട വെട്ടിപ്പിടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുയാണ് ടാറ്റ മോട്ടോർസ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വാഹനങ്ങളിൽ വൈവിധ്യങ്ങൾ കൊണ്ടുവന്നാണ് ടാറ്റ തരംഗം സൃഷ്‌ടിക്കുന്നത്. ബൂട്ട് സ്പേസ് ലാഭിക്കാനായി കൊണ്ടുവന്ന ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ ഹിറ്റായതോടെ ദേ ഇപ്പോൾ സിഎൻജി സെഗ്മെന്റ് ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യം നടപ്പിലാക്കി കഴിഞ്ഞിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

മറ്റൊന്നുമല്ല ഇതുവരെ സിഎന്‍ജി കാറുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷൻ സ്വപ്‌നം പോലും കാണാതിരുന്നവരെ മാറ്റി ചിന്തിപ്പിക്കുകയാണ് ടാറ്റ. സിഎന്‍ജി കാര്‍ വിഭാഗത്തിലെ മത്സരം കൊഴുപ്പിക്കാനായി ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകളുടെ എഎംടി ട്രാന്‍സ്മിഷന്‍ അതായത് ക്ലച്ച്‌ലെസ് പതിപ്പുകൾ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായ കാര്യം ഒടുവിൽ യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നുവെന്ന് സാരം.

Tata Tiago And Tigor CNG AMT Models Launched

ടിയാഗോ, ടിഗോർ എന്നിവയുടെ സിഎൻജി എഎംടി മോഡലുകൾ മൂന്ന് വേരിയൻ്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന ഹാച്ച്ബാക്ക് മോഡലിന് 7.90 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് ടിഗോർ സിഎൻജി എഎംടി രണ്ട് വേരിയൻ്റുകളിൽ ലഭിക്കും. അതിൻ്റെ വില യഥാക്രമം 8.85 ലക്ഷം, 9.55 ലക്ഷം രൂപ എന്നിങ്ങനെയാണ് വരുന്നത്.

പുതിയ സിഎൻജി എഎംടി കാറുകളുടെ ബുക്കിംഗ് ടാറ്റ മോട്ടോർസ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ടിയാഗോ XTA CNG, XZA+ CNG, XZA NRG എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭിക്കുമ്പോൾ ടിഗോർ സിഎൻജി കോംപാക്‌ട് സെഡാൻ XZA CNG, XZA+ CNG എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ എഎംടി ഗിയർബോക്‌സ് സിഎൻജി എഞ്ചിനിൽ ഉൾക്കൊള്ളിക്കാൻ ടാറ്റ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Tata Tiago And Tigor CNG AMT Models Launched

ഇത് ഇപ്പോഴും 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് തന്നെയാണെന്ന് സാരം. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന് 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം സിഎൻജിയിലേക്ക് മാറുമ്പോൾ പെർഫോമൻസിൽ കാര്യമായ കുറവ് വരുന്നുണ്ട്. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ എഞ്ചിന് 73 bhp പവറിൽ 95 Nm torque മാത്രമാണ് ഉത്പാദിപ്പിക്കാനാവുക.

ഇനി മുതൽ 5-സ്പീഡ് മാനുവലിമൊപ്പം 5-സ്പീഡ് എഎംടിയും ഗിയർബോക്‌സും ഓപ്ഷനുകളിൽ ഉൾപ്പെടും. ടാറ്റയുടെ അഭിപ്രായത്തിൽ വാഹനം സിഎൻജിയിൽ ഓടുമ്പോൾ മാനുവലിനെ അപേക്ഷിച്ച് എഎംടിയുടെ കാര്യത്തിൽ ഒരു വ്യത്യാസവും ഉണ്ടാകില്ല. എഎംടി ഗിയർബോക്‌സിനൊപ്പം ഒരു 'ക്രീപ്പ്' ഫങ്ഷനും ഓഫർ ചെയ്യുന്നുണ്ട്. റീസ്റ്റാർട്ട് ഗ്രേഡബിലിറ്റി പെട്രോളിന് അനുസൃതമാണെന്നും സെഗ്‌മെൻ്റിലെ ഏറ്റവും മികച്ചതാണെന്നും നിർമാതാവ് അവകാശപ്പെടുന്നു.

Tata Tiago And Tigor CNG AMT Models Launched

ഹാച്ച്ബാക്കും കോംപാക്‌ട് സെഡാനും തമ്മിൽ പങ്കിടുന്ന 1.2 ലിറ്റർ എഞ്ചിന് ഒരു കിലോ സിഎൻജിയിൽ 28.06 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നും ടാറ്റ അവകാശപ്പെടുന്നു. കൂടാതെ, ടിയാഗോയ്ക്ക് പുതിയ ടൊർണാഡോ ബ്ലൂ നിറവും ടിയാഗോ എൻആർജിക്ക് ഗ്രാസ്‌ലാൻഡ് ബീജും ടിഗോറിന് മെറ്റിയർ ബ്രോൺസ് കളർ ഓപ്ഷനുകളും സിഎൻജി എഎംടിയിൽ പ്രത്യേകമായി ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

ടിയാഗോയുടെയും ടിഗോറിൻ്റെയും സിഎൻജി വേരിയൻ്റുകൾക്ക് മുൻവർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ 67.9 ശതമാനം വളർച്ച കൈവരിക്കാനായെന്നും, പുതിയ എഎംടി മോഡലുകളുടെ വരവോടെ വിൽപ്പന ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിൻ്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അമിത് കാമത്ത് പറഞ്ഞു.

Tata Tiago And Tigor CNG AMT Models Launched

ട്വിൻ-സിലിണ്ടർ സാങ്കേതികവിദ്യ, ഹൈ എൻഡ് ഫീച്ചർ ചോയ്‌സുകൾ, സിഎൻജിയിൽ ഡയറക്ട് സ്റ്റാർട്ട് എന്നിങ്ങനെയുള്ള വൈവിധ്യങ്ങളോടെ സിഎൻജി വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കാനും ടാറ്റ മോട്ടോർസിനായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കഴിഞ്ഞ 24 മാസത്തിനിടെ കമ്പനി 1.30 ലക്ഷം സിഎൻജി വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ മാത്രം വിറ്റഴിച്ചുവെന്നും അമിത് കാമത്ത് പറഞ്ഞു.

More from DriveSpark

Article Published On: Thursday, February 8, 2024, 14:02 [IST]
English summary
Tata tiago and tigor cng amt models launched price starts from rs 7 90 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X