ടാറ്റയുടെ കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് കാർ വാങ്ങിയാൽ 6 മാസം ഫ്രീ ചാർജിംഗ്, ഒപ്പം കൊതിപ്പിക്കുന്ന മറ്റൊരു ഓഫറും

ഇലക്‌ട്രിക് കാറുകളെ ഇന്ത്യക്കാർക്കിടയിൽ ഹിറ്റാക്കിയ വണ്ടിക്കമ്പനി മുതലാളിയാണ് ടാറ്റ മോട്ടോർസ്. ഡീസൽ, പെട്രോൾ, സിഎൻജി, ഇവി അങ്ങനെ വൈവിധ്യമാർന്ന കാറുകൾ പുറത്തിറക്കുന്നതിൽ ഇത്രയും മിടുക്കുള്ള മറ്റൊരു ബ്രാൻഡ് രാജ്യത്തുണ്ടോയെന്ന് വരെ സംശയമാണ്. ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് പോലും സാധിക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ. അടുത്തിടെ വിൽപ്പനയിൽ ചെറുതായി ഇടിവുണ്ടായെങ്കിലും ഇവികളിലൂടെ തിരിച്ചുപിടിക്കാനുള്ള പദ്ധതികൾ ബ്രാൻഡ് ആവിഷിക്കരിക്കുകയും ചെയ്‌തു.ഇന്ത്യക്കാരുടെ പള്‍സറിഞ്ഞ് താങ്ങാവുന്ന വിലയില്‍ കിടിലന്‍ റേഞ്ചും ഫീച്ചറുകളുമുള്ള ഇവികള്‍ കൊണ്ടുവന്നാണ് ടാറ്റ വിപണി തൂക്കിയതെന്ന് വേണം പറയാൻ.

ടിയാഗോ ഇവി മുതൽ കർവ് ഇവി വരെ വന്നെത്തി നിൽക്കുന്ന വൈദ്യുത വാഹന നിര എടുത്താൽ തന്നെ കാര്യങ്ങൾ മനസിലാവുകയും ചെയ്യും. ഇപ്പോഴിതാ ഉത്സവ സീസണിനോട് അനുബന്ധിച്ച് കച്ചോടം ഇരട്ടിയാക്കാൻ കൊതിപ്പിക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാൻഡ്. അതും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഹാച്ച്ബാക്കായ ടിയാഗോ ഇവി വരെ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരവും കൈവന്നിരിക്കുകയാണ്.

Tata Tiago EV Can Buy With Rs 75 000 Benefits

ഈ മാസം ടാറ്റ ടിയാഗോ ഇവി വാങ്ങാൻ എത്തുന്നവർക്ക് 75,000 രൂപയുടെ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഒപ്പം ടാറ്റ പവർ സ്റ്റേഷനുകളിൽ 6 മാസത്തെ സൗജന്യ ചാർജിംഗും ഇലക്ട്രിക് ഹാച്ചിനൊപ്പം ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുകൾ സന്ദർശിക്കാവുന്നതാണ്.

ഈ ആനുകൂല്യങ്ങൾ ഒക്ടോബർ 31 വരെ മാത്രമാവും ലഭ്യമാവുകയെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസിൻ്റെ വൈദ്യുത വാഹന നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് ടിയാഗോ ഇവി. നിലവിൽ 7.99 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ് മോഡലിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കമ്പനി ഉടൻ തന്നെ ബാറ്ററി ആസ് എ സർവീസ് (BaaS) എന്ന നിലയിൽ കൊടുക്കാൻ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

Tata Tiago EV Can Buy With Rs 75 000 Benefits

അങ്ങനെയെങ്കിൽ ടിയാഗോ ഇവിയുടെ വില ഇനിയും കുറയും. രണ്ട് ബാറ്ററി പായ്ക്ക് സൈസുകളിലാണ് ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് ഹാച്ച്ബാക്ക് ലഭ്യമാവുന്നത്. ഇതിൽ 19.2 kWh യൂണിറ്റും 24 kWh യൂണിറ്റും ഉണ്ട്. രണ്ട് യൂണിറ്റുകളും ലിക്വിഡ്-കൂൾഡ് ആയതിനാൽ മികവുറ്റ പ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത്. കൂടാതെ മൾട്ടി-മോഡ് ഫോർ ലെവൽ റീജനറേഷൻ ബ്രേക്കിംഗ് എന്നിവയും കൂടിയാവുമ്പോൾ മോഡൽ കൂടുതൽ കാര്യക്ഷമമാവും.

XE, XT, XZ പ്ലസ്, XZ പ്ലസ് ടെക് എന്നീ വേരിയന്റുകള്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം വിപണിയിൽ എത്തുന്നതെന്ന് സാരം. MR പതിപ്പുകളിലെ 19.2 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 250 കിലോമീറ്റര്‍ റേഞ്ച് വരെ നൽകാനാവും. അതേസമയം 24 kWh ബാറ്ററി പായ്ക്കുമായി കിട്ടുന്ന ലോംഗ് റേഞ്ച് വേരിയന്റുകൾക്ക് MIDC സൈക്കിളില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ചും ലഭിക്കും.

Tata Tiago EV Can Buy With Rs 75 000 Benefits

മീഡിയം റേഞ്ചുള്ള ടിയാഗോ ഇവിക്ക് 6.2 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് 5.7 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാനാവും. പെർഫോമൻസിലേക്ക് നോക്കിയാൽ ഇവിയുടെ മീഡിയം റേഞ്ച് വേരിയൻ്റുകൾക്ക് 60 bhp പവറിൽ 110 Nm ടോർക്ക് വരെ നൽകാനാവും. അതേസമയം ലോംഗ് റേഞ്ച് പതിപ്പുകൾ 73 bhp കരുത്തിൽ 114 Nm torque ആണ് നൽകുന്നത്.

സിഗ്നേച്ചർ ടീൽ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ടിയാഗോ ഇവി വിപണിയിൽ എത്തുന്നത്. കാറിന്റെ ബാറ്ററി പായ്ക്കും മോട്ടോർ വാറണ്ടിയും 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ ആണെന്നാണ് ടാറ്റ മോട്ടോർസ് ഉറപ്പുനൽകിയിരിക്കുന്നത്. അതേസമയം വാഹനത്തിൽ തന്നെ 3 വർഷം അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 21, 2024, 9:45 [IST]
English summary
Tata tiago ev can buy with rs 75000 benefits and 6 months of free charging
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X